സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള ഒരു പ്രത്യേക നിക്ഷേപ മാർഗമാണ് ഗ്രീൻ ഫിക്സഡ് ഡിപ്പോസിറ്റുകൾ. പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഇത്തരം പ്രത്യേക നിക്ഷേപ പദ്ധതികൾ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ എല്ലാ തരം ആളുകളും ഈ സ്കീമിനെ കുറിച്ച് ധാരണ ഉള്ളവർ ആയിരിക്കില്ല. ഇത്തരം നിക്ഷേപ പദ്ധതിയെ പരിസ്ഥിതി സൗഹാർദ്ദ ഡെപ്പോസിറ്റ് എന്നും വിളിക്കുന്നുണ്ട്. ഇത്തരം പ്രത്യേക നിക്ഷേപങ്ങൾ ബാങ്കുകൾ ലിമിറ്റഡ് എഡിഷനായിട്ടാണ് കൊടുക്കുന്നത്.
ഈ നിക്ഷേപത്തിലൂടെ ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപകർക്ക് സ്ഥിരമായ പലിശ നേടാനാകും. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളിലെല്ലാം ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകൾ ചെയ്യാൻ സാധിക്കും. ഇതിൽ എസ്.ബി.ഐ ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റ് നൽകുകയും അതിലൂടെ മികച്ച ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. എന്താണ് എസ്ബിഐ ഗ്രീൻ ഡെപ്പോസിറ്റ് സ്പെഷ്യൽ എഫ്ഡി എന്ന് പരിശോധിക്കാം;
എസ്ബിഐ ഗ്രീൻ ഡെപ്പോസിറ്റ് സ്പെഷ്യൽ എഫ്.ഡി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇത്തരം സ്പെഷ്യൽ എഫ്.ഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് അതിലൊന്നാണ്. 2023 ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിൽ ഒരു ഗ്രീൻ ഫിനാൻസ് ഇക്കോ സിസ്റ്റം വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രധാനമായും ഈ നിക്ഷേപത്തിനു പിന്നിലെ ലക്ഷ്യം.
ഇത്തരം എഫ്.ഡികളെ കുറിച്ച് കൂടുതൽ അറിയാൻ ആളുകൾക്ക് ആകാംഷയുണ്ടാവും. എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിന്റെ നിക്ഷപ നിരക്ക്, മുതിർന്ന പൗരൻമാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ടോ, മെച്യൂരിറ്റി തുക എന്നീ വിവരങ്ങളെ കുറിച്ച് കൂടുതൽ അറിയാം.
സാധാരണക്കാർക്കുള്ള പലിശ നിരക്ക്
എസ്ബിഐ പ്രത്യേക സ്ഥിര നിക്ഷേപത്തിന് റീട്ടെയിൽ, ബൾക്ക് വിഭാഗങ്ങൾക്ക് വ്യത്യസ്ത പലിശ നിരക്കുകളാണ്. അതിൻ്റെ റീട്ടെയിൽ വിഭാഗത്തിൻ്റെ 1111 ദിവസം, 1777 ദിവസം എന്നീ സ്‌കീമുകളിൽ സാധാരണക്കാർക്ക് ഓരോന്നിനും 6.65 ശതമാനം പലിശ നിരക്ക് ലഭിക്കും. 2222 ദിവസത്തെ എഫ്.ഡിയിൽ പലിശ നിരക്ക് 6.15 ശതമാനമാണ്.
ബൾക്ക് വിഭാഗത്തിൽ 1111 ദിവസത്തെയും 1777 ദിവസത്തെയും സ്ഥിര നിക്ഷേപത്തിന് സാധാരണക്കാർക്ക് 6.40 ശതമാനം പലിശ നിരക്ക് ലഭിക്കും. 2222 ദിവസത്തെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.15 ശതമാനമാണ്.
മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക്
റീട്ടെയിൽ വിഭാഗത്തിൽ മുതിർന്ന പൗരന്മാർക്ക് 1111 ദിവസത്തെയും 1777 ദിവസത്തെയും എഫ്ഡികളിൽ 7.15 ശതമാനം പലിശ ലഭിക്കും. 2222 ദിവസത്തെ പദ്ധതിയിൽ 7.40 ശതമാനം പലിശയും ലഭിക്കും.
എന്നാൽ ബൾക്ക് വിഭാഗത്തിൽ 1111 ദിവസവും 1777 ദിവസവുമുള്ള സ്കീമുകളിൽ 6.90 ശതമാനം പലിശ ലഭിക്കും. 2222 ദിവസത്തെ എഫ്.ഡിയിൽ 6.65 ശതമാനം നിരക്ക് ലഭിക്കും.
ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിക്ഷേപങ്ങൾ എതൊക്കെ?
പ്രത്യേക സ്ഥിര നിക്ഷേപത്തിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാൽ ഒരു പരമാവധി നിക്ഷേപ പരിധി നിലവിൽ ഇല്ല.

മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന്റെ മെച്യൂരിറ്റി തുക
1111 ദിവസത്തെ കണക്ക് അനുസരിച്ച് പലിശ നിരക്ക് 7.15 ശതമാനമായതിനാൽ സ്‌കീമിലെ 2.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാവുമ്പോൾ തുക 3,10,186.25 രൂപയായിരിക്കും. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ കാലാവധി പൂർത്തിയാവുമ്പോൾ 6,20,372.50 രൂപയാകും. 7.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ കാലാവധി പൂർത്തിയാവുമ്പോൾ 9,30,558.76 രൂപയാകും. 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ കാലാവധി പൂർത്തിയാവുമ്പോൾ 12,40,745.01 രൂപയാകും.
1777 ദിവസത്തെ എഫ്.ഡിയുടെ പലിശ നിരക്ക് 7.15 ശതമാനമായതിനാൽ സ്‌കീമിലെ 2.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാവുമ്പോൾ തുക 3,53,00,5.50 രൂപയായിരിക്കും. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 7,06,011.00 രൂപയാകും. 7.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 10,59,016.51 രൂപയാകും. 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 14,12,022.01 രൂപയാകും.
2222 ദിവസത്തെ എഫ്.ഡി പ്രകാരം പലിശ നിരക്ക് 7.40 ശതമാനമാണ്. ഈ സ്‌കീമിലെ 2.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാവുമ്പോൾ തുക 3,90,657.91 രൂപ ആയിരിക്കും. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാവുമ്പോൾ 7,81,315.82 രൂപയാകും. 7.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 11,71,973.73 രൂപയാകും. 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 15,62,631.64 രൂപയാകും.
സാധാരണക്കാരുടെ നിക്ഷേപത്തിന്റെ മെച്യൂരിറ്റി തുക
1111 ദിവസത്തെ എഫ്‌ഡിയുടെ പലിശ നിരക്ക് 6.65 ശതമാനമാണ്. സ്‌കീമിലെ 2.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാവുമ്പോൾ 3,05,580.07 രൂപയാവും. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് കാലാവധി പൂർത്തിയാവുമ്പോൾ 6,11,160.13 നേടാം. 7.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 9,16,740.20 രൂപയാകും. 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 12,22,320.27 രൂപയാകും.
1777 ദിവസത്തെ എഫ്‌ഡിയുടെ പലിശ നിരക്ക് 6.65 ശതമാനമാണ്. ഈ സ്‌കീമിലെ 2.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാവുമ്പോൾ 3,44,658.46 രൂപ ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാവുമ്പോൾ 6,89,316.92 രൂപ ലഭിക്കും. 7.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 10,33,975.39 രൂപയാകും. 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 13,78,633.85 രൂപയാകും.
2222 ദിവസത്തെ എഫ്‌ഡിയുടെ പലിശ നിരക്ക് 6.15 ശതമാനമാണ്. 2.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാവുമ്പോൾ 3,62,492.48 രൂപ നേടാം. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 7,24,984.96 രൂപയാകും. 7.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 10,87,477.44 രൂപയാകും. 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത് 14,49,969.92 രൂപയാകും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications