എല്ലാ നിക്ഷേപകരെയും തൃപ്തിപ്പെടുത്തുന്ന നിക്ഷേപമാണ് എഫ്.ഡി. ആകർഷകമായ പലിശ നിരക്കും മികച്ച വരുമാനവുമാണ് എഫ്.ഡികൾക്ക് ജനപ്രീതി വർദ്ധിക്കാൻ കാരണം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), ബാങ്ക് ഓഫ് ബറോഡ (BOB) എന്നീ ജനപ്രിയ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ എഫ്.ഡികൾക്ക് ആകർഷകമായ പലിശ നിരക്കുകളാണ് ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്.
ഒരു നിശ്ചിത കാലയളവിലേക്ക് നിങ്ങൾക്ക് ഒരു വലിയ തുക നിക്ഷേപിക്കാൻ കഴിയുന്ന നിക്ഷേപമാണ് സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി. ഈ സ്കീമിന്റെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് മെച്യൂരിറ്റി തുക പിൻവലിക്കാം. പ്രതിമാസം, ത്രൈമാസം അല്ലെങ്കിൽ വാർഷിക ഇടവേളകളിലാണ് നിശ്ചയിച്ചിട്ടുള്ള പലിശക്ക് അനുസരിച്ച് പണം ലഭിക്കുന്നത്. ഈ ഇടവേളകളിൽ പിൻവലിക്കാതിരുന്നാൽ കാലാവധി പൂർത്തിയാവുമ്പോൾ ഇത് വലിയ നിക്ഷേപമായി മാറുന്നു.
എസ്.ബി.ഐയിലും ബാങ്ക് ഓഫ് ബറോഡയിലും 3 വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ 3 ലക്ഷം രൂപയും 6 ലക്ഷം രൂപയും നിക്ഷേപിക്കുന്നതിലൂടെ സാധാരണ പൗരൻമാർക്കും മുതിർന്ന പൗരന്മാർക്കും എത്ര രൂപ വരുമാനമായി സ്വന്തമാക്കാമെന്ന് പരിശോധിക്കാം;
എസ്.ബി.ഐ 3 വർഷ എഫ്.ഡി പലിശ നിരക്ക്
സാധാരണ പൗരന്മാർക്ക് 6.75 ശതമാനമാണ് പലിശ നിരക്ക് നൽകുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.25% പലിശ വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ബറോഡ 3 വർഷ എഫ്.ഡി പലിശ നിരക്ക്
ബാങ്ക് ഓഫ് ബറോഡ സാധാരണ പൗരന്മാർക്ക് 7.15 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതേ എഫ്.ഡി മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

എസ്.ബി.ഐ 3 വർഷത്തെ എഫ്.ഡിയിൽ 3 ലക്ഷം നിക്ഷേപം....
സാധാരണ നിക്ഷേപകർക്ക് കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം നേട്ടം 3,66,717 രൂപയാണ്. അതായത് പലിശയിനത്തിൽ 66,717 രൂപ ലഭിക്കും. ഇതേ നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് പലിശ മാത്രം 72,164 രൂപ ലഭിക്കും. അതായത് നിക്ഷേപകന്റെ മെച്യൂരിറ്റി തുക 3,72,164 രൂപയായിരിക്കും.
എസ്.ബി.ഐ 3 വർഷത്തെ എഫ്.ഡിയിൽ 6 ലക്ഷം നിക്ഷേപം....
ഇവിടെ സാധാരണ നിക്ഷേപകർക്ക് 3 വർഷം കൊണ്ട് പലിശ മാത്രം 1,33,435 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് 7,33,435 രൂപ ഉറപ്പാണ്. ഇതേ നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് പലിശയിനത്തിൽ 1,44,328 രൂപയും മെച്യൂരിറ്റി തുകയായി 7,44,328 രൂപയും ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ 3 വർഷത്തെ എഫ്.ഡിയിൽ 3 ലക്ഷം നിക്ഷേപം....
ബാങ്ക് ഓഫ് ബറോഡയിൽ 3 വർഷത്തേക്ക് 3 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ പൗരൻമാർക്ക് മെച്യൂരിറ്റി തുകയായി 3,71,068 രൂപ ഉറപ്പാണ്. ഇവിടെ പലിശ മാത്രം 71,068 രൂപ ലഭിക്കും. ഇവിടെ മുതിർന്ന പൗരൻമാർ 3 ലക്ഷം നിക്ഷേപിച്ചാൽ പലിശ മാത്രം 76,574 രൂപയും കാലാവധി പൂർത്തിയാവുമ്പോഴുള്ള മൊത്തം തുകയായി 3,76,574 രൂപയും ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ 3 വർഷത്തെ എഫ്.ഡിയിൽ 6 ലക്ഷം നിക്ഷേപം....
ഇവിടെ 6 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് പലിശയിനത്തിൽ 1,42,137 രൂപയും മൊത്തം മെച്യൂരിറ്റി തുകയായി ലഭിക്കുന്നത് 7,42,137 രൂപയും ആയിരിക്കും. ഇതേ നിക്ഷേപം മുതിർന്ന പൗരൻമാർക്ക് കാലാവധി പൂർത്തിയാവുമ്പോൾ 7,53,148 രൂപ നൽകും. അതായത് മൊത്തം പലിശ തുകയായി 1,53,148 രൂപ ഉറപ്പാക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications