നിക്ഷേപങ്ങളിലെ അപകട സാധ്യതകൾ എല്ലാവർക്കും സ്വീകാര്യമായിരിക്കില്ല. സുരക്ഷിതമായി നിക്ഷേപിക്കാനും സ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്നതുമായ നിക്ഷേപ മാർഗമാണ് എഫ്ഡി അഥവാ സ്ഥിര നിക്ഷേപം. എല്ലാ ധനകാര്യ സ്ഥാപനങ്ങളും സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് മുതിർന്ന പൗരന്മാർക്ക് ഒരു പെൻഷൻ തുക പോലെയോ അല്ലെങ്കിൽ വിരമിക്കുമ്പോൾ ലഭിക്കുന്ന വരുമാനമായോ കണക്കാക്കാം.
പലിശ വരുമാനം പ്രതിമാസം, ത്രൈമാസം അല്ലെങ്കിൽ വാർഷിക കണക്കിൽ ഉറപ്പാക്കാം. ജോലിയിൽ നിന്ന് വിരമിക്കുമ്പോഴേക്കും സാമ്പത്തികമായി സുരക്ഷിതമാവാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. 60 വയസ്സിനു ശേഷം ജീവിതം ആസ്വദിക്കാൻ ഇത്തരം സ്ഥിര നിക്ഷേപങ്ങൾ തന്നെ ബെസ്റ്റ് ഓപ്ഷൻ.
എസ്ബിഐ, കാനറ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകൾ 10 വർഷം വരെ മികച്ച സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് ബാങ്ക് എഫ്ഡിയിലും 3.5 ലക്ഷം, 4.5 ലക്ഷം, 5.5 ലക്ഷം, 6.5 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ 10 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന നേട്ടം എത്രയായിരിക്കും? പലിശ നിരക്കും, മെച്യൂരിറ്റി തുകയും അറിയാം.
എസ്‌ബിഐ 10 വർഷത്തെ എഫ്‌ഡി നിരക്ക്
10 വർഷത്തെ എഫ്‌ഡി സ്കീമിൽ മുതിർന്ന പൗരന്മാർക്ക് എസ്ബിഐ 7.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്.

3.5 ലക്ഷം, 4.5 ലക്ഷം നിക്ഷേപങ്ങളുടെ മെച്യൂരിറ്റി തുക
എസ്‌ബിഐയുടെ 10 വർഷത്തെ എഫ്‌ഡിയിൽ ഒരു മുതിർന്ന പൗരൻ 3.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് മൊത്തം 7,04,010 രൂപയായിരിക്കും. എങ്കിൽ 4.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ മെച്യൂരിറ്റിയായി 9,05,156 രൂപയും ലഭിക്കും.
5.5 ലക്ഷം, 6.5 ലക്ഷം നിക്ഷേപങ്ങളുടെ മെച്യൂരിറ്റി തുക
ഒരു മുതിർന്ന പൗരൻ എസ്‌ബിഐയുടെ 10 വർഷത്തെ എഫ്‌ഡിയിൽ 5.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 11,06,301 രൂപയാണ്. എങ്കിൽ ഇതേ കാലാവധിയിൽ 6.5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 13,07,447 രൂപയും ലഭിക്കും.
കാനറ ബാങ്ക് 10 വർഷത്തെ എഫ്‌ഡി നിരക്ക്
10 വർഷത്തെ എഫ്‌ഡി സ്കീമിൽ കാനറ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശ നിരക്ക് നൽകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് നേരിയ കുറവുണ്ട്.
3.5 ലക്ഷം, 4.5 ലക്ഷം നിക്ഷേപങ്ങളുടെ മെച്യൂരിറ്റി തുക
കാനറ ബാങ്കിന്റെ 10 വർഷത്തെ എഫ്‌ഡിയിൽ ഒരു മുതിർന്ന പൗരൻ 3.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം തുക 7,00,559 രൂപയാണ്. എന്നാൽ ഇതേ കാലാവധിയിൽ നിങ്ങൾ 4.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന 9,00,718 രൂപയായിരിക്കും.
5.5 ലക്ഷം, 6.5 ലക്ഷം നിക്ഷേപങ്ങളുടെ മെച്യൂരിറ്റി തുക
ഒരു മുതിർന്ന പൗരൻ എസ്‌ബിഐയുടെ 10 വർഷത്തെ എഫ്‌ഡിയിൽ 5.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 11,00,879 രൂപ ഉറപ്പാക്കാം. എങ്കിൽ ഇതേ കാലാവധിയിൽ മുതിർന്ന പൗരൻ 6.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന മൊത്തം നേട്ടം 13,01,038 രൂപയായിരിക്കും.
ഈ രണ്ട് സ്കീമിലും താരതമ്യേന ഉയർന്ന വരുമാനം നൽകുന്ന എസ്ബിഐ എഫ്ഡിയാണ്. നേരിയ വ്യത്യാസത്തിലാണ് എസ്ബിഐ ഉയർന്ന വരുമാനം ഉറപ്പാക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications