സുരക്ഷിതമായ നിക്ഷേപങ്ങൾക്ക് എഫ്.ഡി എന്നും മികച്ച തിരഞ്ഞെടുപ്പാണ്. അപകട സാധ്യത കുറഞ്ഞതും എന്നാൽ ഉയർന്ന റിട്ടേണുകൾ ലഭിക്കുന്നതുമായ സ്കീമുകളാണ് എഫ്.ഡി ഉറപ്പ് നൽകുന്നത്. ദീർഘ കാലത്തേക്ക് ഉയർന്ന പലിശ ഉറപ്പാക്കുന്ന നിരവധി എഫ്.ഡികൾ നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു നിക്ഷേപകന് 7 ദിവസം മുതൽ 10 വർഷത്തെ കാലാവധി വരെ എഫ്.ഡിയിൽ നിക്ഷേപിക്കാം.
ഓരോ എഫ്.ഡികൾക്കും വ്യത്യസ്ത കാലാവധിയാണ്. എഫ്.ഡിയിൽ നിന്ന് ലഭിക്കുന്ന പലിശ നിങ്ങൾക്ക് പിൻവലിക്കാനുള്ള ഓപ്ഷനുണ്ട്. അത് പ്രതിമാസ കണക്കിലോ അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കലോ വർഷത്തിൽ രണ്ട് തവണയായോ പിൻവലിക്കാം. സാധാരണ പൗരൻമാർക്ക് പുറമേ മുതിർന്ന പൗരൻമാരും എഫ്.ഡികളിൽ നിക്ഷേപിക്കുന്നതിനു കാരണം ഉയർന്ന പലിശ നിരക്കാണ്. അവരുടെ പ്രതിമാസ ചിലവുകൾക്ക് എഫ്.ഡി പലിശ ധാരാളമാണ്.
പ്രമുഖ ബാങ്കുകളായ എസ്.ബി.ഐ, കാനറ ബാങ്ക് എന്നിവ ആകർഷകമായ പലിശ നിരക്കുകളുള്ള പ്രത്യേക എഫ്.ഡി സ്കീമുകൾ നൽകുന്നു. എസ്.ബി.ഐ 1വർഷം, 3 വർഷം, 5 വർഷം, 10 വർഷം എന്നിങ്ങനെയുള്ള കാലാവധിയിലേക്കാണ് പ്രധാനമായും ഈ സ്പെഷ്യൽ എഫ്.ഡി സ്കീമുകൾ നൽകുന്നത്. എന്നാൽ കാനറ ബാങ്ക് നൽകുന്നത് ഗ്രീൻ ഡെപ്പോസിറ്റ് സ്പെഷ്യൽ എഫ്ഡിയാണ്. ഇത് 3,333 ദിവസത്തേക്ക് അല്ലെങ്കിൽ 9 വർഷത്തിലധികം ദൈർഘ്യമുള്ളതാണ്. കാനറ ബാങ്കിൽ നിന്നുള്ള അതേ എഫ്ഡി 1111 ദിവസങ്ങളിലും 2222 ദിവസങ്ങളിലും ലഭ്യമാണ്.
ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് നോക്കാം. ഒപ്പം ഈ ഓരോ എഫ്.ഡികളിലും 10 ലക്ഷം രൂപയും 15 ലക്ഷം രൂപയും നിക്ഷേപം നടത്തുമ്പോൾ സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും എത്ര റിട്ടേൺ ലഭിക്കുമെന്നും പരിശോധിക്കാം.
എസ്.ബി.ഐ 10 വർഷത്തെ എഫ്.ഡി
10 വർഷത്തെ എഫ്.ഡിയിൽ സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക് 6.50 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് അതേ എഫ്.ഡിയിൽ 7.50 ശതമാനം പലിശ ലഭിക്കും.

കാനറ ബാങ്ക് ഗ്രീൻ ഡിപ്പോസിറ്റ്
3333 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിക്ക് സാധാരണ പൗരൻമാർക്ക് 6.65% പലിശ നേടാം. അതേ നിരക്ക് 2,222 ദിവസത്തെ എഫ്.ഡിക്ക് ബാധകമാണ്. എന്നാൽ 1111 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിക്ക് 6.70% പലിശ നിരക്ക് ലഭിക്കും. അതേ സമയം, മുതിർന്ന പൗരന്മാർക്ക് 3333 ദിവസത്തെ എഫ്.ഡിക്ക് 7.15% പലിശ ഉറപ്പാണ്.
എസ്.ബി.ഐ 10 വർഷത്തെ എഫ്.ഡി: 10 ലക്ഷം രൂപയുടെ നിക്ഷേപത്തിന്
10 വർഷ കാലാവധിയിലേക്ക് എസ്.ബി.ഐയിൽ സാധാരണ പൗരൻമാർ 10 ലക്ഷം രൂപയുടെ എഫ്.ഡി നിക്ഷേപിച്ചാൽ പലിശ മാത്രം 9,05,559 രൂപ കിട്ടും. കാലാവധി പൂർത്തിയാവുമ്പോൾ 19,05,559 മൊത്തം തുക ലഭിക്കും.
ഇതേ കാലയളവിലേക്ക് 10 ലക്ഷം രൂപ മുതിർന്ന പൗരൻമാർ നിക്ഷേപിച്ചാൽ പലിശ മാത്രം 11,02,349 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ 21,02,349 ലക്ഷം മൊത്തം രൂപയായി കിട്ടും.
എസ്.ബി.ഐ 10 വർഷത്തെ എഫ്.ഡി: 15 ലക്ഷം രൂപയുടെ നിക്ഷേപത്തിന്
10 വർഷത്തെ കാലാവധിയിൽ സാധാരണ പൗരൻമാർ ഈ എഫ്.ഡിയിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 16,30,471 ലക്ഷം രൂപ നേടാം. കാലാവധി കഴിയുമ്പോൾ മൊത്തം തുക 26,30,471 ലക്ഷം രൂപയായി നേടാം.
ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരൻമാർ 15 ലക്ഷത്തെ എഫ്.ഡി നിക്ഷേപിച്ചാൽ 20,48,297 ലക്ഷം രൂപ പലിശ മാത്രം ഉറപ്പാണ്. കാലാവധി കഴിയുമ്പോൾ മൊത്തം തുകയായി 30,48,297 ലക്ഷം രൂപ നേടാം.
കാനറ ബാങ്ക്- 10 ലക്ഷം രൂപയുടെ നിക്ഷേപം
3333 ദിവസത്തേക്ക് ഒരു സാധാരണ പൗരൻ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 8,26,228.18 രൂപ ഉറപ്പാണ്. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 18,26,228.18 രൂപയായി നേടാം.
ഇതേ കാലാവധിയുള്ള നിക്ഷേപത്തിന് മുതിർന്ന പൗരൻമാർ 10 ലക്ഷം നിക്ഷേപിച്ചാൽ 9,10,062.64 രൂപ പലിശ ലഭിക്കും. 19,10,062.64 രൂപയാണ് കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്.
കാനറ ബാങ്ക്- 15 ലക്ഷം രൂപയുടെ നിക്ഷേപം
3333 ദിവസത്തേക്ക് ഒരു സാധാരണക്കാരൻ കാനറ ബാങ്കിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 12,39,342.27 രൂപ ലഭിക്കും. കാലാവധി കഴിയുമ്പോൾ 27,39,342.27 രൂപ മൊത്തം തുകയായി നേടാം.
ഇതേ കാലാവധിയുള്ള നിക്ഷേപത്തിന് മുതിർന്ന പൗരൻമാർ 15 ലക്ഷം നിക്ഷേപിച്ചാൽ 13,65,093.97 രൂപ പലിശയും കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയായി 28,65,093.97 രൂപയും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
