നിക്ഷേപകർക്ക് പൊതുവേ സ്ഥിര നിക്ഷേപങ്ങളോട് താത്പര്യം കൂടുതലാണ്. അതിനു കാരണം കുറഞ്ഞ അപകട സാധ്യതയും, ഉയർന്ന പലിശ നിരക്കുമാണ്. എന്നാൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ രണ്ട് തവണയാണ് റിപ്പോ നിരക്ക് വെട്ടിക്കുറച്ചത്. പണപ്പെരുപ്പം കുറയുന്നതിനിടയിലാണ് ഇപ്പോൾ ബേസിസ് പോയിന്റ് കുറച്ച് 6 ശതമാനമാക്കിയത്. അടിസ്ഥാന പലിശ നിരക്ക് കുറയുമ്പോൾ വായ്പകളുടെ പലിശ നിരക്കുകളും കുറയും. എന്നാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറയും.
വായ്പാ പലിശ കുറയുന്നതും സ്ഥിര നിക്ഷേപ പലിശ കുറയുന്നതും ഫലത്തിൽ രണ്ടാണ്. നിലവിൽ രാജ്യത്തെ നിരവധി ബാങ്കുകൾ അവരുടെ സ്ഥിര നിക്ഷേപ പലിശ വെട്ടിക്കുറച്ചിട്ടുണ്ട്. മുൻനിര ബാങ്കുകളും പലിശ നിരക്ക് പരിഷ്കരിക്കുന്നുണ്ട്. ഇവിടെ എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നീ വായ്പാ ദാതാക്കൾ വ്യത്യസ്ത കാലാവധിയുള്ള എഫ്‌ഡികൾക്ക് വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
ഏത് ബാങ്ക് ഉയർന്ന പലിശ നൽകുന്നു?
മുകളിൽ പരാമർശിച്ച മൂന്ന് ബാങ്കുകളിൽ എച്ച്ഡിഎഫ്സി ബാങ്ക് 15-21 മാസങ്ങൾക്കിടയിലുള്ള മധ്യകാല നിക്ഷേപങ്ങൾക്ക് ആകർഷകമായ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. എസ്‌ബിഐയുടെ പ്രത്യേക എഫ്.ഡി സ്കീമായ "അമൃത് വൃഷ്ടി" പദ്ധതി സൂപ്പർ സീനിയർ സിറ്റിസൺസിന് 7.65 ശതമാനം വരെ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
മുതിർന്ന പൗരന്മാർക്ക് എസ്‌ബിഐയും, എച്ച്‌ഡിഎഫ്‌സിയും 7.55% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 18-24 മാസ കാലയളവിൽ ഐസിഐസിഐ 7.60% വാഗ്ദാനം ചെയ്യുന്നു. ദീർഘകാല എഫ്‌ഡികൾക്ക് (5 വർഷവും അതിൽ കൂടുതലും) എസ്‌ബിഐ ഏറ്റവും ഉയർന്ന നിരക്കായ 7.30 ശതമാനം വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ 7.20 ശതമാനവും, എച്ച്‌ഡിഎഫ്‌സി 7 ശതമാനവും പലിശ ഉറപ്പാക്കുന്നു.
എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ എന്നീ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡിയ്ക്ക് നൽകുന്ന ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയണ്ടേ... പരിശോധിക്കാം...

എസ്ബിഐ എഫ്ഡി കാലാവധിയും പരിഷികരിച്ച പലിശ നിരക്കുകളും...
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 6.7 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.2 ശതമാനവും പലിശ ലഭിക്കും.
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.9 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.4 ശതമാനവുമാണ്.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ നേടാം: ഈ പ്രമുഖ ബാങ്കുകളുടെ പുതിയ നിരക്കുകൾ ഇതാ
ഐസിഐസിഐ എഫ്ഡി കാലാവധിയും പരിഷികരിച്ച പലിശ നിരക്കുകളും
- 185 മുതൽ 270 ദിവസം വരെയുള്ള കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 5.75% പലിശയും മുതിർന്ന പൗരൻമാർക്ക് 6.25% പലിശയും ഉറപ്പാക്കാം.
- 1 വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.70 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.20 ശതമാനവും പലിശ ലഭിക്കുന്നു.
- 2 വർഷവും 1 ദിവസവും മുതൽ 5 വർഷം വരെയുള്ള എഫ്.ഡി കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 6.90% പലിശയും മുതിർന്ന പൗരൻമാർക്ക് 7.40% പലിശയും വാഗ്ദാനം ചെയ്യുന്നു.
- 5 വർഷത്തെ (ടാക്സ് സേവർ എഫ്ഡി) കാലാവധിയിൽ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് 6.90% പലിശയും മുതിർന്ന പൗരൻമാർക്ക് 7.40% പലിശയും ഉറപ്പാക്കാം.
എച്ച്ഡിഎഫ്സി എഫ്ഡി കാലാവധിയും പരിഷികരിച്ച പലിശ നിരക്കുകളും
- 1 വർഷം മുതൽ 15 മാസത്തിൽ താഴെ വരെയുള്ള എഫ്.ഡി കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 6.60% പലിശയും മുതിർന്ന പൗരൻമാർക്ക് 7.10% പലിശയും വാഗ്ദാനം ചെയ്യുന്നു.
- 2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസത്തിൽ താഴെ വരെയുള്ള എഫ്.ഡിയിൽ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് 6.90 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.40 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
- 2 വർഷം 11 മാസം കാലാവധിയുള്ള എഫ്.ഡിയിൽ സാധാരണക്കാർക്ക് 6.90% പലിശയും മുതിർന്ന പൗരൻമാർക്ക് 7.40% പലിശയും ഉറപ്പാക്കാം.
- 4 വർഷം 7 മാസം കാലാവധിയുള്ള എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.75 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.25 ശതമാനവും പലിശ ലഭിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
