പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം എല്ലാവരുടെയും മുന്നിലുള്ള ഓപ്ഷൻ സ്ഥിര നിക്ഷേപമാണ്. നിക്ഷേപത്തിനുള്ള ഏറ്റവും നല്ല ഓപ്ഷനാണ് സ്ഥിര നിക്ഷേപം അതായത് എഫ്ഡി. ഇതിൽ നിക്ഷേപകന് ഉറപ്പായ വരുമാനം ലഭിക്കും. കൂടാതെ, പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. മിക്ക ആളുകളും എഫ്ഡിക്കായി ബാങ്കുകളെയാണ് തിരഞ്ഞെടുക്കുന്നത്. ബാങ്കുകൾ മികച്ച പലിശ നിരക്കാണ് സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് വാഗ്‌ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാരാണെങ്കിൽ കൂടുതൽ പലിശയും ലഭിക്കും.
ബാങ്കുകളും എൻബിഎഫ്‌സികളും സ്ഥിര നിക്ഷേപങ്ങൾക്ക് വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നു. വ്യത്യസ്ത കാലയളവുകളിൽ എഫ്‌ഡികൾ ലഭ്യമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ ഉറപ്പുള്ള വരുമാനം, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലെ വഴക്കം എന്നിവ കാരണം സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ബാങ്കുകൾക്ക് പുറമേ, പോസ്റ്റ് ഓഫീസ് എഫ്ഡിയിലും നിക്ഷേപിക്കുന്നത് മികച്ച ഓപ്ഷനാണ്.

പണം എഫ്‌ഡിയിൽ നിക്ഷേപിക്കുന്നതിനു മുൻഫ്, നിക്ഷേപത്തിലൂടെ കൂടുതൽ ലാഭം എവിടെ നിന്ന് നേടാം എന്നതിനെക്കുറിച്ച് ആദ്യം നിങ്ങൾ അറിഞ്ഞിരിക്കണം. എസ്ബിഐ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് എഫ്ഡിയാണോ കൂടുതൽ ലാഭം നൽകുന്നതെന്ന് അറിയാം.
എസ്ബിഐ എഫ്ഡി
രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ എസ്ബിഐ പൊതുവിഭാഗത്തിലുള്ള നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി വിവിധ തരത്തിലുള്ള സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകൾ (സ്പെഷ്യൽ എഫ്ഡി) എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വ്യത്യസ്‌ത കാലാവധികളിലുള്ള എഫ്‌ഡികളിൽ 3.5 ശതമാനം മുതൽ 6.5 ശതമാനം വരെ പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നു. 5 വർഷത്തെ എഫ്ഡിയിൽ എസ്ബിഐയിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,76,084 രൂപ ലഭിക്കും. 5 വർഷത്തിനുള്ളിൽ, എസ്ബിഐയിൽ 6.5 ശതമാനം പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് എഫ്ഡി
ബാങ്ക് പലിശയെക്കാൾ നേട്ടം തരുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയായ ടൈം ഡെപ്പോസിറ്റ്. ബാങ്ക് സ്ഥിര നിക്ഷേപം പോലെയുള്ള പദ്ധതിയാണിത്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷത്തേക്ക് എന്നിങ്ങനെ വിവിധ കാലയളവിലേയ്ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കും. 1000 രൂപയ്ക്ക് നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ ടൈം ഡെപ്പോസിറ്റ് (ടിഡി) അക്കൗണ്ട് തുറക്കാം. പിന്നെ 100ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. 2 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് ടിഡിയിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 2,89,990 രൂപ ലഭിക്കും. ഇവിടെ നിങ്ങൾക്ക് 7.5 ശതമാനം പലിശ ലഭിക്കും. ത്രൈമാസത്തിലാണ് പലിശ കണക്കാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
