ക്യുആര്‍ കോഡ് തട്ടിപ്പുകളെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).
ക്യുആര്‍ കോഡ് തട്ടിപ്പുകളെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). തുക അടയ്ക്കാന്‍ ആവശ്യമുള്ളിടത്ത് അല്ലാതെ പരിചിതമല്ലാത്തവര്‍ പങ്കുവയ്ക്കുന്ന ക്യൂആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യരുതെന്നാണ് ഉപയോക്താക്കള്‍ക്ക് ബാങ്കിന്റെ നിര്‍ദേശം.

കോവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നമുക്ക് നിത്യ ജീവിത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നിരുന്നാലും ഓരോ തവണയും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നത് അതീവ ശ്രദ്ധയോടെ ആയിരിക്കണം. സാങ്കേതിക വിദ്യ നമ്മുടെ ജീവിതം എളുപ്പമാക്കിയിട്ടുണ്ട്. ഒപ്പം തട്ടിപ്പുകാര്‍ക്ക് അതുവഴി പുതിയ മാര്‍ഗങ്ങളും ലഭിക്കുന്നു. ഓണ്‍ലൈന്‍ പണ ഇടപാടുകള്‍ സൈബര്‍ തട്ടിപ്പുകാരുടെ വിളനിലമാണ് ഇപ്പോള്‍.
ഏറ്റവും പുതുതായി ക്യുആര്‍ കോഡുകള്‍ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. കൂടുതല്‍ പേര് ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് മാറുന്നതോടെ തട്ടിപ്പുകളും അതിനനുസരിച്ച് വര്‍ധിക്കുകയാണ്.
ക്യൂആര്‍ സ്കോഡ് സ്കാന്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് പണം ലഭിക്കുകയില്ല. നിങ്ങളുടെ അക്കൗണ്ടിലേക്ക് xxxx തുക ഡെബിറ്റ് ചെയ്തിരിക്കുന്ന എന്ന സന്ദേശം മാത്രമാണ് നിങ്ങള്‍ക്ക് ലഭിക്കുക. പണം അടയ്ക്കാനുള്ളവയല്ലാതെ മറ്റാരും പങ്ക് വയ്ക്കുന്ന ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാതിരിക്കുക. ശ്രദ്ധാലുവായിരിക്കുക - എസ്ബിഐ ട്വീറ്റ് ചെയ്തു.
ഇതിനൊപ്പം രണ്ട് മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും എസ്ബിഐ പങ്ക് വച്ചിട്ടുണ്ട്. എങ്ങനെയാണഅ ക്യുആര്‍ സ്കോഡ് സ്കാന്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റ് ചെയ്യപ്പെടുന്നത് എന്നതാണ് വീഡിയോവില്‍ ഉള്ളത്.
എപ്പോഴും ഓര്‍ക്കേണ്ടത് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്നത് പണം അയക്കുവാന്‍ വേണ്ടി മാത്രമാണ്. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നത് വഴി ഒരിക്കലും പണം സ്വീകരിക്കുവാന്‍ സാധിക്കില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications