റിസര്‍വ് ബാങ്കിന്റെ ഡിസംബറിലെ പലിശ നിരക്ക് വര്‍ധനവിന് പിന്നാലെ രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയിട്ടുണ്ട്. 2022 മെയ് മുതല്‍ റിപ്പോ നിരക്കിൽ ഡിസംബർ വരെ 225 ബേസിസ് പോയിന്റ് വര്‍ധനവാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വരുത്തിയത്.
ഡിസംബറിലെ പണനയ അവകോലന യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 6.25 ആയി ഉയർന്നതോടെ മിക്ക മുൻനിര ബാങ്കുകളും റീട്ടെയിൽ ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. എസ്ബിഐ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് തുടങ്ങി 4 ബാങ്കുകളുടെ പലിശ നിരക്കാണ് ചുവടെ പരിശോധിക്കുന്നത്.
എസ്ബിഐ പലിശ നിരക്ക്
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 65 അടി്സ്ഥാന നിരക്കാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 13 ുതല്‍ നിലവില്‍ വന്നു. 211 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ 25 അടിസ്ഥാന നിരക്ക് മുതല്‍ 65 അടിസ്ഥാന നിരക്ക് വര്‍ധനവാണ് വരുത്തിയത്. എസ്ബിഐയിൽ നിരക്ക് വർധനവോടെ മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്ക് ലഭിക്കും.
എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന 0.50 ശതമാനം അധിക നിരക്കിനൊപ്പം 0.50 ശതമാനം അധിക നിരക്കും ലഭിക്കും. അതായത് പൊതു വിഭാഗത്തിന് ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ 1 ശതമാനം അധിക പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും.
5 വര്‍ഷത്തിനും 5 വര്‍ഷത്തിന് മുകളിലും നിക്ഷേപം നടത്തുന്നവർക്കാണ് ഈ നേട്ടം ലഭിക്കുക. മാര്‍ച്ച് 31 വരെയാണ് വീകെയർ സ്ഥിര നിക്ഷേപത്തിന്റെ കാലാവധി. പുതുക്കിയ പലിശ നിരക്ക് പ്രകാരം ഏറ്റവും ഉയര്‍ന്ന പലിശ 7.25 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 1 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് 7.25 ശതമാനം പലിശ ലഭിക്കും.
5 വര്‍ഷത്തേക്കും 10 വര്‍ഷം വരെയും ഇതേ പലിശ ലഭിക്കും. പൊതു വിഭാഗത്തിന് ലബിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ 6.75 ശതമാനമാണ്, 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ ലഭിക്കുക.
ഇന്ത്യൻ ഓവർസീസ് ബാങ്ക്
2 കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ ഡിസബർ 10 മുതല്‍ പ്രാബല്യത്തിൽ വന്നു. 20 അടിസ്ഥാന നിരക്കിന്റെ വർധനവാണ് ബാങ്ക് വരുത്തിയത്. 7 ദിവസം മുതല്‍ 3 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശയാണ് ബാങ്ക് നൽകുന്നത്.
444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും ഉയര്‍ന്ന പലിശയായ 6.55 ശതമാനം ലഭിക്കുക. 3 വര്‍ഷത്തിന് മുകളില്‍ പൊതു വിഭാഗത്തിന് 6.40 ശതമാനവും 6.50 ശതമാനവും ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ഡിസംബര്‍ 9നാണ് പലിശ നിരക്കുയര്‍ത്തിയത്. 390 ദിവസത്തേക്കാണ് ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുക. പൊതു വിഭാഗത്തിന് 6.50 ശതാവനവും മുതിര്‍ന്ന പൗരന്മാർക്ക് 7 ശതമാനം പലിശയും ലഭിക്കും 5 വര്‍ഷത്തേക്ക് 6.20 ശതമാനവും മുതിര്‍ന്ന പൗരന്മാർക്ക് 6.70 ശമാനവും ലഭിക്കും.
യെസ് ബാങ്ക്
ഡിസംബര്‍ 9 മുതലാണ് യെസ് ബാങ്കിന്റെ പലിശ നിരക്ക് വർധനവ് നിലവിൽ വന്നത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് പലിശ നൽകുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 3.75 ശതമാനം മുതല്‍ 7.50 ശതമാനം വരെയും പലിശ ലഭിക്കും.
യെസ് ബാങ്കിന്റെ 30 മാസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിക്കാണ് ഏറ്റവും മികച്ച പലിശ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് 7.50 ശതമാനവും മുതിര്‍ന്നവര്‍ക്ക് 8 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications