റിസ്കെടുക്കാതെ പണം സുരക്ഷിതമായി നിക്ഷേപിക്കാം എന്ന് ആലോചിക്കുന്ന മുതിർന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ നിക്ഷേപം ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ തന്നെയാണ്. കൂടുതൽ പേരും ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മുതിർന്ന പൗരന്മാർക്ക് നിരവധി മെച്ചപ്പെട്ട നിക്ഷേപ പദ്ധതി ഒരുക്കിയിട്ടുണ്ട്. അതിലൊന്നാണ് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം. നിക്ഷേപം ഇരട്ടിയാകൻ സാധ്യതയുള്ള നിക്ഷേപ പദ്ധതിയാണിത്.
എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം
മുതിര്‍ന്ന പൗരന്മാര്ക്കുള്ള 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പം 0.50 ശതമാനത്തിന്റെ അധിക നിരക്ക് നല്കുന്ന സ്ഥിര നിക്ഷേപമാണ് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം. ദീര്‍ഘകാല നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് അധിക വരുമാനം നേടാന്‍ എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം സഹായിക്കും.
5 മുതല്‍ 10 വര്‍ഷത്തേക്കാണ് വീകെയര്‍ സ്ഥിര നിക്ഷേപത്തിന്റെ നേട്ടം ലഭിക്കുക. 2020 മേയ് 12 ന് കോവിഡ് കാലത്താണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.

പലിശ നിരക്ക്
സാധാരണ ലഭിക്കുന്ന 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പം വീകെയറിന്റെ ഭാഗമായി 0.50 ശതമാനം അധിക നിരക്കും ലഭിക്കുന്നതോടെ റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 1 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. കുറഞ്ഞത് 5 വര്‍ഷത്തേക്കും പരമാവധി 10 വര്‍ഷത്തേക്കുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുക.
ഈ കാലാവധിയില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് നിലവില്‍ 6.50 ശതമാനം പലിശയാണ് എസ്ബിഐ നല്‍കുന്നത്. വീകെയര്‍ നിക്ഷേപത്തിന്റെ ഭാഗമായി 1 ശതമാനം അധിക നിരക്ക് ലഭിക്കും. ഇതുപ്രകാരം 7.50 ശതമാനം പലിശയാണ് ഈ കാലയളവില്‍ ലഭിക്കുന്നത്.
നിക്ഷേപം തുടങ്ങിയവര്‍ക്ക് ഇരട്ടിയാകും
7.50 ശതമാനം പലിശ നിരക്കില്‍ എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തില്‍ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് നിക്ഷേപം ഇരട്ടിയായാണ് തിരികെ ലഭിക്കുന്നത്. 1 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിടുന്നൊരാള്ക്ക് കാലാവധിയെത്തുമ്പോള്‍ 2.10 ലക്ഷം രൂപയായി മാറും. റെഗുലര്‍ നിക്ഷേപകര്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ നിരക്കില്‍ നിക്ഷേപമിട്ടാല്‍ 2 ലക്ഷത്തിന് താഴെ മാത്രമാണ് കാലാവധിയില്‍ ലഭിക്കുക.
നേട്ടങ്ങൾ
മുതിർന്ന പൗരന്മാരുടെ പണത്തിന് വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം ആരംഭിക്കുന്നത്.മുതിർന്ന പൗരന്മാർക്ക് വീകെയർ സ്ഥിര നിക്ഷേപത്തിൽ കാലാവധി തീരുമാനിക്കാൻ സാധിക്കും. അഞ്ച് വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള ഏത് കാലാവധിയിലും നിക്ഷേപിക്കാൻ സാധിക്കും. അതേസമയം നിക്ഷേപം യാതൊരു നികുതി ആനുകൂല്യങ്ങളും നൽകുന്നില്ലെന്ന് ശ്രദ്ധിക്കേണ്ടതാണ്. പലിശ വരുമാനത്തിന് നികുതി ബാധകമാകും. 80സി ആനുകൂല്യം ലഭിക്കുകയുമില്ല.
ഇതാണോ ഉയർന്ന നിരക്ക്
എസ്ബിഐ നൽകുന്ന മികച്ച പലിശ നിരക്ക് വീകെയർ സ്ഥിര നിക്ഷേപങ്ങൾക്കാണോ എന്ന സംശയം ഉണ്ടാകാം. അല്ലെന്നാണ് ഉത്തരം. എസ്ബിഐയുടെ മറ്റൊരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്കും 7.60 ശതമാനം പലിശ മുതിർന്ന പൗരന്മാർക്കും ലഭിക്കും. 400 ദിവസം കാലാവധിയുള്ള നിക്ഷേപത്തിൽ ചേരാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്.
2 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശയാണ് റെഗുലർ നിക്ഷേപകർക്ക് ലഭിക്കുക. 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം പലിശ അധികമായി നേടാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
