എസ്ബിഐ യോനോ ഉപയോക്താക്കള്‍ക്കായി കുടുതല്‍ നിര്‍ദേശങ്ങള്‍ എസ്ബിഐ പുറത്തിറക്കി. ഇനി മുതല്‍ യോനോ സേനം ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കളെല്ലാം ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്.
എസ്ബിഐ യോനോ ഉപയോക്താക്കള്‍ക്കായി കുടുതല്‍ നിര്‍ദേശങ്ങള്‍ എസ്ബിഐ പുറത്തിറക്കി. ഇനി മുതല്‍ യോനോ സേനം ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കളെല്ലാം ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം രാജ്യത്ത് ആരംഭിച്ചത് മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഒപ്പം തട്ടിപ്പുകളും പണം നഷ്ടമാകുന്ന സംഭവങ്ങളും കൂടി വന്നു.

ഉപയോക്താക്കളെ സുരക്ഷിതരാക്കുന്നതിനായി ബാങ്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്. ഈ മാര്‍ഗ നിര്‍ദേശങ്ങളും പുതിയ നിയങ്ങളും പാലിക്കാത്ത ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം കര്‍ശനമാണ് ബാങ്കിന്റെ നടപടികള്‍.
ആപ്പില്‍ ലോഗ് ഇന്‍ ചെയ്യുന്നതിന് മുമ്പായി എസ്ബിഐ അക്കൗണ്ട് ഉടമകള്‍ മനസ്സില്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ബാങ്കുമായി നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഏത് മൊബൈല്‍ നമ്പറാണോ ആ നമ്പര്‍ ഉപയോഗിച്ച് മാത്രമേ നിങ്ങള്‍ക്ക് അപ്ലിക്കേഷനില്‍ ലോഗ് ഇന്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. മറ്റേതെങ്കിലും നമ്പര്‍ വഴി അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ എസ്ബിഐ യോനോ അത് അനുവദിക്കുകയില്ല.
സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇത് സംബന്ധിച്ച സന്ദേശം എസ്ബിഐ പങ്കുവച്ചിട്ടുണ്ട്. യോനോ എസ്ബിഐ സുരക്ഷാ ഫീച്ചറുകള്‍ ഉയര്‍ത്തുകയാണെന്നാണ് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ വഴി മാത്രമേ യോനോ എസ്ബിഐ അപ്ലിക്കേഷന്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എസ്ബിഐ യോനോ അപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ ഈ തീരുമാനം. അപ്ലിക്കേഷന്‍ വഴി ഉപയോക്താവിന്റെ യൂസര്‍ നെയിം, പാസ്വേഡ് തുടങ്ങിയ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ഫോണില്‍ നിന്നും തട്ടിപ്പുകാര്‍ ചോര്‍ത്തുന്നത് തടയുന്നതിനാണ് പുതിയ സുരക്ഷാ മുന്‍കരുതല്‍. ഇതുവഴി ഉപയോക്താവിന്റെ പണ നഷ്ടവും തടയാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
