എസ്ബിഐ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട്; പലിശ നിരക്കും സൗജന്യ ഇടപാടുകളും മറ്റ് കൂടുതല്‍ വിവരങ്ങളും അറിയണ്ടേ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ആണ് സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് എന്ന് അറിയപ്പെടുന്നത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ആണ് സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് എന്ന് അറിയപ്പെടുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് ചാര്‍ജുകളൊന്നും ഈടാക്കാതെ സൗജന്യമായി മിതമായ സേവനങ്ങള്‍ നല്‍കുന്നതിനായാണ് ഈ സേവിംഗ്‌സ് അക്കൗണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്.

എസ്ബിഐ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട്; പലിശ നിരക്കും സൗജന്യ ഇടപാടുകളും മറ്റ് കൂടുതല്‍ വിവരങ്ങളും

സാമ്പത്തികമായി താഴേക്കിടയില്‍ നില്‍ക്കുന്നവരെയും സാമ്പത്തിക ഇടപാടുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനാണ് ഈ അക്കൗണ്ടുകളിലൂടെ പ്രാഥമികമായി ലക്ഷ്യമിടുന്നത്. 4 സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പിന്നീടുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് ഉടമകളില്‍ നിന്നും ഈടാകുന്ന ചാര്‍ജുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്ബിഐ പുറത്തുവിട്ടിട്ടുണ്ട്.

രാജ്യത്തെ ബാങ്കുകള്‍ക്ക് ബിഎസ്ബിഡി അക്കൗണ്ടുകളില്‍ നിന്നും 4 സൗജ്യന്യ ഇടപാടുകള്‍ക്ക് ശേഷമുള്ള ഇടപാടുകള്‍ക്കായി ചാര്‍ജുകള്‍ ഈടാക്കാമെന്ന് 2012 ആഗസ്തില്‍ റിസര്‍വ് ബാങ്ക് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്ന് എസ്ബിഐയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് എസിബിഐയും ചാര്‍ജുകള്‍ ഈടാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ 2020ല്‍ ബാങ്കുകള്‍ ഇങ്ങനെ പിരിച്ചെടുത്ത തുക തിരിച്ചു നല്‍കണമെന്നും തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കരുതെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഉത്തരവിട്ടു. ഇതിന്‍ പ്രകാരം ബിഎസ്ബിഡി ഉപയോക്താക്കളില്‍ നിന്നും ഇത്തരത്തില്‍ ഈടാക്കിയ തുക എസ്ബിഐ തിരിച്ചു നല്‍കുകയാണ് ഉണ്ടായത്.

അക്കൗണ്ട് തുറക്കുന്നതിനായി നിങ്ങള്‍ക്ക് മിനിമം ബാലന്‍സ് തുകയുടെ ആവശ്യമില്ല. ഒപ്പം ചാര്‍ജുകളൊന്നും ഈടാക്കാതെ അക്കൗണ്ട് ഉടമയ്ക്ക് എടിഎം, ഡെബിറ്റ് കാര്‍ഡ് ലഭിക്കുകയും ചെയ്യും. അക്കൗണ്ടിലേക്കുള്ള നിക്ഷേപവും തുക പിന്‍വലിക്കുന്നതും സൗജന്യമാണ്. അതിനായി അധിക ചാര്‍ജുകളൊന്നും തന്നെ ഉപയോക്താവില്‍ നിന്നും ഈടാക്കുകയില്ല. അക്കൗണ്ട് ഇടപാടുകള്‍ ഇല്ലാതെ നിന്നാലും പ്രവര്‍ത്തന രഹിതമായ അക്കൗണ്ട് വീണ്ടും പ്രവര്‍ത്തിക്കുവാനും ബാങ്ക് ചാര്‍ജുകള്‍ ഈടാക്കുകയില്ല.

ഒരു മാസത്തില്‍ പരമാവധി 4 തവണയാണ് സൗജന്യമായി എടിഎം വഴി പണം സൗജന്യമായി പിന്‍വലിക്കുവാന്‍ സാധിക്കുക. സ്വന്തം എടിഎമ്മുകളില്‍ നിന്നും മറ്റ് ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്നുമുള്ള പിന്‍വലിക്കലുകളുടെ എ്ണ്ണം ചേര്‍ത്താണിത്.

സാധാരണ സേവിംഗ്‌സ് അക്കൗണ്ടകളിലേത് പോലെ എസ്ബിഐ സീറോ ബാലന്‍സ് അക്കൗണ്ടിലും ഒരു നിശ്ചിത നിരക്ക് പലിശ ലഭിക്കും. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 2.70 ശതമാനമാണ് ഈ അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം ലഭിക്കുന്ന പലിശ നിരക്ക് .

Read more about: sbi
English summary

sbi zero balance savings account; know the interest rate and withdrawal limit- explained

sbi zero balance savings account; know the interest rate and withdrawal limit- explained
Story first published: Friday, April 16, 2021, 14:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X