രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന പുതിയൊരു നിക്ഷേപ സ്കീം ആണ് ഹർ ഘർ ലഖ്പതി. ഒരു നിശ്ചിത കാലയളവിൽ ഒരു നിശ്ചിത തുക നിക്ഷേപിച്ച് നല്ലൊരു തുക സമ്പാദിക്കാനും കാലാവധി പൂർത്തിയാകുമ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ വരെ നേടാനും ഈ പദ്ധതി സഹായിക്കുന്നുണ്ട്.
3 മുതൽ 10 വർഷം വരെ കാലയളവിൽ എസ്ബിഐയുടെ ഹർ ഘർ ലഖ്പതി പദ്ധതിയിൽ നിക്ഷേപിക്കാം. ഈ സ്കീമിൽ എല്ലാ മാസവും ചെറിയൊരു തുക മുടങ്ങാതെ നിക്ഷേപിക്കണം. കാലാവധി പൂർത്തിയാകുമ്പോൾ പണം പലിശ സഹിതം തിരികെ നൽകും. 10 വയസിനു മുകളിലുള്ളവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. അതേസമയം, മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം.

എസ്ബിഐയുടെ ഈ സ്കീം ഒരു റിക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ആർഡി സ്കീമാണ് ഹർ ഘർ ലഖ്പതി. റിക്കറിങ് ഡെപ്പോസിറ്റുകൾ (RD) വ്യക്തികൾക്ക് പലിശ നേടുന്നതിനൊപ്പം പണം സ്വരുക്കൂട്ടതിനുള്ള മാർഗവും വാഗ്‌ദാനം ചെയ്യുന്നു. ഈ സ്കീമിൽ അക്കൗണ്ട് തുറക്കുമ്പോൾ, പ്രതിമാസ നിശ്ചിത തുകയും കാലാവധിയും നിങ്ങൾക്ക് നിർണയിക്കാം. ഓരോ മാസവും നിക്ഷേപിക്കുന്ന നിശ്ചിത തുകയ്ക്ക് ത്രൈമാസമായി കൂട്ടുന്ന പലിശ ലഭിക്കും.
പലിശ നിരക്ക്
മെച്യൂരിറ്റി കാലയളവ് അനുസരിച്ച് ഈ സ്കീമിന് വ്യത്യസ്ത പലിശ നിരക്കുകൾ ഉണ്ട്. 3 മുതൽ 4 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് 6.75 ശതമാനമാണ്. മറ്റു കാലയളവിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 6.50% ആണ്. അതേസമയം, മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.25 ശതമാനമാണ്. എസ്ബിഐയിലെ ഒരു ജീവനക്കാരൻ ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ 8 ശതമാനം വരെ പലിശ ലഭിക്കും.
പദ്ധതി കാലാവധി
12 മാസം മുതൽ 120 മാസം വരെ (1 മുതൽ 10 വർഷം വരെ) കാലാവധിയിൽ ഈ സ്കീം നിക്ഷേപ ഓപ്ഷൻ നൽകുന്നുണ്ട്. ജോയിന്റ് അക്കൗണ്ടുകൾക്കും 10 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനുമുള്ള സൗകര്യം സ്കീം നൽകുന്നുണ്ട്. ഒരു അക്കൗണ്ട് തുറക്കുന്നത് വളരെ ലളിതമാണ്. ഒരു എസ്ബിഐ ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുക. വിവാഹങ്ങൾ, വീട് വാങ്ങൽ തുടങ്ങിയ വ്യക്തിഗത ലക്ഷ്യങ്ങൾക്ക് ഉപഭോക്താക്കൾക്ക് ഈ സ്കീമിലെ സമ്പാദ്യം പ്രയോജനപ്പെടുത്താം.
1 ലക്ഷം പ്രതിമാസ പെൻഷൻ നേടാൻ എത്ര നിക്ഷേപിക്കണം?
ജനറൽ (നോൺ-സീനിയർ) പൗരന്മാർക്ക് മൂന്ന് വർഷത്തേക്ക് എല്ലാ മാസവും 2,500 രൂപ നിക്ഷേപിക്കുകയും 6.75% പലിശ നിരക്ക് നേടുകയും ചെയ്താൽ, കാലാവധി അവസാനിക്കുമ്പോൾ ഒരു ലക്ഷം രൂപ ലഭിക്കും. സാധാരണ പൗരന്മാർക്ക് 6.75% പലിശ നിരക്കിൽ നാല് വർഷത്തേക്ക് എല്ലാ മാസവും 1,810 രൂപ നിക്ഷേപിച്ചാൽ, കാലാവധി അവസാനിക്കുമ്പോൾ ഒരു ലക്ഷം രൂപ പെൻഷനായി ലഭിക്കും. സാധാരണ പൗരൻ അഞ്ച് വർഷത്തേക്ക് 6.50% പലിശ നിരക്കിൽ എല്ലാ മാസവും 1,407 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ ലഭിക്കും.
മുതിർന്ന പൗരന്മാർ 7.25% പലിശ നിരക്കിൽ മൂന്ന് വർഷത്തേക്ക് പ്രതിമാസം 2,480 രൂപ വീതം നിക്ഷേപിച്ചാൽ, കാലാവധിയുടെ അവസാനം ഒരു ലക്ഷം രൂപ ലഭിക്കും. 7.25% പലിശ നിരക്കിൽ നാല് വർഷത്തേക്ക് പ്രതിമാസം 1,791 രൂപ വീതം നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ ഒരു ലക്ഷം രൂപ ലഭിക്കും. മുതിർന്ന പൗരന്മാർ 7% പലിശ നിരക്കിൽ അഞ്ച് വർഷത്തേക്ക് പ്രതിമാസം 1,389 രൂപ വീതം നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷനായി ലഭിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications