ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് പണപ്പെരുപ്പം ഉയർന്ന തലത്തിലാണ്. വിദ്യാഭ്യാസ ചെലവ് ഉയരുന്ന സമയം പഠനത്തിനായി അധിക തുക ചെലവാക്കാൻ സാധിക്കാത്തവർ സർക്കാർ നൽകുന്ന സഹായങ്ങൾ അറിയാതെ പോകരുത്. സെക്കൻഡറി വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി കേന്ദ്ര സർക്കാർ വിവിധ വകുപ്പുകളുടെ സഹായയത്തോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. വിശദമായി നോക്കാം.
ഉഡാൻ സിബിഎസ്ഇ സ്കോളർഷിപ്പ് സ്കീം
മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (എംഎച്ച്ആർഡി) 2014-ൽ ആരംഭിച്ച പദ്ധതിയാണ് സിബിഎസ്ഇ ഉഡാൻ സ്കീം. ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ സാന്നിധ്യം ഉറപ്പിക്കാൻ പ്രശസ്ത എൻജിനീയറിംഗ് സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഐഐടിയിലോ എൻഐടിയിലോ മറ്റേതെങ്കിലും കേന്ദ്ര ധനസഹായമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലോ സീറ്റ് നേടുകയും ഉഡാൻ ക്ലാസുകളിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടുകയും ചെയ്യുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം പദ്ധതി വഴി ലഭിക്കും. ട്യൂഷൻ ഫീസ്, പ്രവേശന ഫീസ്, ഹോസ്റ്റൽ എന്നിവയിൽ സാമ്പത്തിക സഹായം ലഭിക്കും. 6 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള ഏതൊരു ഇന്ത്യൻ പെൺകുട്ടിക്കും പദ്ധതിക്ക് അർഹതയുണ്ട്.

നാഷണൽ സ്കീം ഫോർ ഇൻസെന്റീവ് ടു ഗേൾസ് ഫോർ സെക്കൻഡറി എജ്യുക്കേഷൻ
14-18 വയസിനിടയിലുള്ള പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണിത്. യോഗ്യരായ പെൺകുട്ടികൾ ഒമ്പതാം ക്ലാസിൽ ചേരുമ്പോൾ വിദ്യാർഥിയുടെ പേരിൽ സ്ഥിരനിക്ഷേപമായി 3000 രൂപ നിക്ഷേപിക്കും. പത്താം ക്ലാസ് പരീക്ഷ വിജയിക്കുകയോ 18 വയസ് തികയുകയോ ചെയ്യുമ്പോൾ പലിശ സഹിതം നിക്ഷേപം പിൻവലിക്കാൻ സാധിക്കും.
എട്ടാം ക്ലാസ് വിജയിക്കുന്ന എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട എല്ലാ പെൺകുട്ടികളും കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയങ്ങളിൽ നിന്ന് എട്ടാം ക്ലാസ് പരീക്ഷ പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികളും പദ്ധതിക്ക് അർഹതയുണ്ട്.
ബാലികാ സമൃദ്ധി യോജന
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക പിന്തുണ നൽകുക എന്നതാണ് ബാലികാ സമൃദ്ധി യോജനയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. 1993 ലാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം പെൺകുഞ്ഞിന് ജന്മം നൽകുമ്പോൾ 500 രൂപ ധനസഹായം നൽകും.
ശേഷം വർഷത്തിൽ പഠനത്തിനായി സ്കോളർഷിപ്പും ലഭിക്കും. 1 മുതൽ 3-ാം ക്ലാസ് വരെ ഓരോ ക്ലാസിനും പ്രതിവർഷം 300 രൂപ സ്കോളർഷിപ്പ് ലഭിക്കും. 6-ാം ക്ലാസിൽ 600 രൂപയും 7-ാം ക്ലാസിൽ 700 രൂപയും പ്രതിവർഷം സ്കോളർഷിപ്പ് നേടാം. 10-ാം ക്ലാസിലെത്തിയാൽ 1000 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക.
സുകന്യ സമൃദ്ധി യോജന
2015 ജനുവരി 22 നാണ് സമൃദ്ധി യോജന എന്ന നിക്ഷേപ പദ്ധതി ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രക്ഷിതാക്കൾക്ക് പെൺകുട്ടികളുടെ പേരിൽ ആരംഭിക്കാവുന്ന നിക്ഷേപമാണിത്. 1 വയസ് മുതൽ 10 വയസ് വരെ പ്രായമുള്ള പെൺകുട്ടിക ളുടെ പേരിൽ നിക്ഷേപം ആരംഭിക്കാം.
പൂർണമായും നികുതി രഹിതമായ നിക്ഷേപത്തിൽ സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയും നിക്ഷേിക്കാം. സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിന്റെ കാലയളവ് 21 വർഷമോ പെൺകുട്ടി വിവാഹിതയാകുന്നത് വരെയോ ആണ്. 15 വർഷമാണ് നിക്ഷേപം നടത്തേണ്ടത്. പോസ്റ്റ് ഓഫീസിലോ ബാങ്കുകളിൽ നിന്നോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. നിലവിൽ 8.20 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications