വർഷത്തിൽ 2.2 ലക്ഷം രൂപ വരുമാനം നേടാം; 5-ാം വർഷം നിക്ഷേപിച്ച തുക തിരികെ; അറിയാം ഈ പോസ്റ്റ് ഓഫീസ് പദ്ധതി

രാജ്യത്ത് എല്ലാവര്‍ക്കും മാസ പെന്‍ഷന്‍ ലഭിക്കുന്നവരല്ല. എന്നാല്‍ വിരമിക്കല്‍ കാലത്തിന് ശേഷം എല്ലാവര്‍ക്കും ദൈന്യംദിന ചെലവുകള്‍ക്ക് പണം ആവശ്യവുമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 2004 ലാണ് പദ്ധതി ആരംഭിക്കുന്നത്. നിക്ഷേപകന് ത്രൈമാസത്തില്‍ പലിശ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ വിശദാംശങ്ങളും വര്‍ഷത്തില്‍ 2.2 ലക്ഷം വരുമാനം നേടാന്‍ സാധിക്കുന്നത് എങ്ങനെയെന്നും നോക്കാം.

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

60 വയസ് കഴിഞ്ഞവർക്കാണ് പദ്ധതിയിൽ ചേരാനുള്ള യോ​ഗ്യത. സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് 50 വയസ് പൂര്‍ത്തിയായാല്‍ പദ്ധതിയിയില്‍ ചേരാം. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ വ്യക്തിഗത അക്കൗണ്ടും പങ്കാളിയുമായി ചേര്‍ന്ന് സംയുക്ത അക്കൗണ്ടും ആരംഭിക്കാം. സംയുക്ത അക്കൗണ്ടില്‍ ആദ്യ അക്കൗണ്ട് ഹോള്‍ഡര്‍ക്കായിരിക്കും പണത്തിന്റെ ഉത്തരവാദിത്വം. ഇതിനാല്‍ തന്നെ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്ക് വ്യത്യസ്ത അക്കൗണ്ടുകള്‍ ആരംഭിക്കുന്നതാണ് ഉചിതം. 1 അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 

പലിശ നിരക്ക്

പലിശ നിരക്ക്

2004 ല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ 9 ശതമാനവും 2013 ൽ 9.30 ശതമാനവുമായിരുന്നു പലിശ നിരക്ക്. 7.4 ശതമാനമാണ് 2022 ജൂണ്‍- സെപ്റ്റംബര്‍ പാദത്തില്‍ ലഭിക്കുന്ന പലിശ നിരക്ക്. പലിശ ഓരോ പാദത്തിലും പുനര്‍ നിശ്ചയിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ പലിശ ത്രൈമാസത്തില്‍ വിതരണം ചെയ്യും. 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 185 രൂപയാണ് ത്രൈമാസത്തില്‍ ലഭിക്കുക. 

നിക്ഷേപം

* ചുരുങ്ങിയ നിക്ഷേപം 1,000 രൂപയും പരമാവധി നിക്ഷേപം 15 ലക്ഷം രൂപയുമാണ്

* 5 വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ കാലാവധി.

* ത്രൈമാസത്തില്‍ പലിശ അനുവദിക്കും. സ്വീകരിക്കാത്ത പലിശയ്ക്ക് മുകളില്‍ പലിശ അനുവദിക്കില്ല.

* പലിശ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുക. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 തീയതികളിലാണ് പലിശ ലഭിക്കുക.

*സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതിയിളവുണ്ട്. 

സ്രോതസില്‍ നിന്നുള്ള നികുതി

* സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 50,000 രൂപയില്‍ കൂടിയാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. ഇത് ഒഴിവാക്കാന്‍ 15എച്ച് ഫോം സമര്‍പ്പിച്ചാല്‍ മതിയാകും.

* 5 വര്‍ഷ കാലാവധിക്ക് ശേഷം 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപം ഉയര്‍ത്താം.

* പോസ്റ്റ് ഓഫീസില്‍ നിന്നോ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്്കീം അക്കൗണ്ട് ആരംഭിക്കാം.

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന പലിശ വരുമാനം കണക്കാക്കാം. 7.4 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍ ത്രൈമാസത്തില്‍ 27,750 രൂപ പലിശയായി ലഭിക്കും.

വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 1.11 ലക്ഷം രൂപയാണ്. 5 വര്‍ഷത്തെ നിക്ഷേപം കൊണ്ട് ലഭിക്കുന്ന പലിശ 5.55 ലക്ഷം രൂപയാണ്. പങ്കാളികള്‍ ചേര്‍ന്ന 2 അക്കൗണ്ട് എടുത്ത് നിക്ഷേപം ആരംഭിച്ചാല്‍ വര്‍ഷത്തില്‍ 2.22 ലക്ഷം രൂപ പലിശയായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X