വിരമിച്ച ശേഷം പെൻഷനില്ലാത്തവരാണെങ്കിൽ മാസത്തിൽ ചെലവുകൾക്ക് പണം കണ്ടെത്താൻ നിക്ഷേപിക്കേണ്ടതുണ്ട്. വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന ആനുകൂല്യങ്ങളിലൊരു ഭാഗം സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിലേക്ക് മാറ്റിയാൽ വിരമിക്കൽ കാലത്ത് സ്ഥിര വരുമാനം റെഡിയാണ്. പുതിയ സാമ്പത്തിക വർഷത്തിൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം അക്കൗണ്ടെടുക്കുന്നൊരാൾക്ക് മികച്ച നേട്ടങ്ങൾ മുന്നിലുണ്ട്. പുതിയ സാമ്പത്തിക വർഷത്തിൽ നടത്തിയ മാറ്റങ്ങൾ നിക്ഷേപകർക്ക് ലഭിക്കുന്ന വരുമാനം വർധിപ്പിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം- മാറ്റങ്ങൾ
പുതിയ സാമ്പത്തിക വർഷം മുതൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ വന്ന മാറ്റങ്ങളാണ് പദ്ധതിയെ കൂടുതൽ ആകർഷകമാക്കിയത്. 2023 ബജറ്റിൽ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നിക്ഷേപ പരിധി ഇരട്ടിയാക്കിയിരുന്നു. നേരത്തെയുണ്ടായിരുന്ന 15 ലക്ഷത്തിന്റെ പരിധി 30 ലക്ഷമായാണ് ഉയര്‍ത്തിയത്. ഭാര്യ ഭര്‍ത്താക്കന്മാരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് 30 ലക്ഷം വീതം 60 ലക്ഷം രൂപവരെ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ നിക്ഷേപിക്കാം.

ഇതോടൊപ്പം പലിശ നിരക്കും പുതുക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ പാദങ്ങളിൽ പുനഃപരിശോധിക്കാറുണ്ട്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പലിശ നിരക്ക് 8.2 ശതമാനമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ നിക്ഷേപമിക്കുന്നവര്‍ക്ക് കാലാവധിയോളം 8.2 ശതമാനം പലിശ ലഭിക്കും. ജനുവരി- മാര്‍ച്ച് പാദത്തില്‍ 8 ശതമാനം പലിശയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന് ലഭിച്ചു കൊണ്ടിരുന്നത്.
ആർക്കൊക്കെ ചേരാം
മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ കാലത്ത് സ്ഥിര വരുമാനം നേടാനായി സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം തിരഞ്ഞെടുക്കാം. 60 വയസ് കഴിഞ്ഞവർക്ക് മാത്രമാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും.
ജോയിന്റ് അക്കൗണ്ടിൽ ഭാര്യ ഭർത്താക്കന്മാരായിരിക്കണം അംഗങ്ങൾ പോസ്റ്റ് ഓഫീസുകളിൽ നിന്നും തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്നും സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം അക്കൗണ്ട് ആരംഭിക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായി 30 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം.
പലിശ വരുമാനം
സീനിയർ സിറ്റസൺ സേവിംഗ്‌സ് സ്‌കീം സാമ്പത്തിക വർഷത്തിന്റെ പാദങ്ങളിൽ പലിശ നിരക്ക് അവലോകനം ചെയ്യും. നിക്ഷേപിക്കുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം തുടരും. നിക്ഷേപകർക്ക് വർഷത്തിൽ 4 തവണകളിലാണ് പലിശ ലഭിക്കുക. മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിംഗ്‌സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. 5 വർഷമാണ് പദ്ധതിയുടെ കാലാവധി. 3 വർഷം കൂടി കാലാവധി ഉയർത്താം.
കാല്‍ക്കുലേറ്റര്‍
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ പരമാവധി നിക്ഷേപമായ 30 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് മികച്ച വരുമാനം നേടാന്‍ നിലവിലെ പലിശ നിരക്ക് സഹായിക്കും. 8.2 ശതമാനം പലിശ നിരക്കില്‍ ത്രൈമാസത്തില്‍ 61500 രൂപ പലിശയായി ലഭിക്കും. ഇത് മാസത്തില്‍ കണക്കാക്കിയാല്‍ 20,500 രൂപ ലഭിക്കും.
10 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് ത്രൈമാസത്തില്‍ 20,500 രൂപ വീതം ലഭിക്കും. മാസത്തില്‍ 6,833 രൂപ നേടാം. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 10,250 രൂപ ത്രൈമാസത്തിൽ പലിശയായി ലഭിക്കും. മാസത്തിൽ 3,414 രൂപയായിരിക്കും.
നികുതി ഇളവ്
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് 1.50 ലക്ഷം രൂപ നികുതി ഇളവ് നേടാം. എന്നാല്‍ ലഭിക്കുന്ന പലിശ വരുമാനത്തിന് യാതൊരു നികുതി ഇളവും ലഭിക്കില്ല. ബാധകമായ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടതായി വരാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications