യാതൊരു സങ്കീർണതകളുമില്ലാതെ നിക്ഷേപകർക്ക് പണം വളർത്താനുള്ള മാർഗമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. ബാങ്കുകളിലെ പലിശ നിരക്കുകയരുമ്പോൾ മികച്ച ആദായം നൽകുന്ന ബാങ്കുകൾ തിരഞ്ഞെടുക്കാനാണ് നിക്ഷേപകർ ശ്രമിക്കുന്നത്. എസ്ബിഐ 5.65% വരെയും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 6.10% വരെയും ആക്സിസ് ബാങ്ക് 6.05% വരെയും പലിശ നൽകുന്നുണ്ട്. എന്നാൽ ലഘു സമ്പാദ്യ പദ്ധതികൾ ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാൾ ഉയർന്ന വരുമാനം നൽകുന്നുണ്ട്.
സർക്കാർ പിന്തുണയുള്ള നിക്ഷേപങ്ങളായതിനാൽ ഉയർന്ന സുരക്ഷയും ഇവയ്ക്കുണ്ട്. ത്രൈമാസത്തിൽ പലിശ നിരക്ക് പരിഷ്കാരം നടക്കുമെന്നതും ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഗുണമാണ്. മുൻനിര ബാങ്കുകളുടെ പലിശ നിരക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ ലഘു സമ്പാദ്യ പദ്ധതികളേക്കാളും വളരെ കുറവാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്കുകളില്‍ അധിക നിരക്ക് ലഭിക്കും. എന്നാല്‍ ഇതിനേക്കാള്‍ പലിശ നിരക്ക് നല്കുന്ന നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 7.4 ശതമാനം വാര്‍ഷിക പലിശയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ലഭിക്കുന്നത്.
ത്രൈമാസത്തില്‍ പലിശ നല്‍കും. 60 വയസ് കഴിഞ്ഞൊരാള്‍ക്ക് പോസ്റ്റ് ഓഫീസ് വഴിയോ ദേശസാല്‍കൃത ബാങ്ക് വഴിയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ചേരാന്‍ സാധിക്കും. വ്യക്തിഗത അക്കൗണ്ടും പങ്കാളിയുമായി ചേര്‍ന്ന് സംയുക്ത അക്കൗണ്ടും ആരംഭിക്കാം.
1,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം. 1000ത്തിന്റെ ഗുണിതങ്ങളായാണ് നിക്ഷേപം സ്വീകരിക്കുക. 5 വര്‍ഷമാണ് കാലാവധി. നിക്ഷേപിക്കുന്ന തുകയില്‍ 1.5 ലക്ഷം രൂപയ്ക്ക് ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം നികുതിയിളവുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 50,000 രൂപയില്‍ കൂടുതലായാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
ലഘു സമ്പാദ്യ പദ്ധതിയില്‍ ജനപ്രീയ നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. പൂര്‍ണമായും നികുതിയിളവുള്ള നിക്ഷേപമായതിനാലും ഉയര്‍ന്ന പലിശ നിരക്കും പിപിഎഫ് നിക്ഷേപത്തിന് ആവശ്യക്കാരുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും കാലാവധിയെത്തുമ്പോഴുള്ള തുകയ്ക്കും നികുതിയിളവുണ്ട്.
എസ്ബിഐ, എച്ച്ഡിഎസി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയേ്ക്കാള് പലിശ, 7.1 ശതമാനം പിപിഎഫ് നല്‍കുന്നുണ്ട്. വര്‍ഷത്തില്‍ കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. 15 വര്‍ഷമാണ് പിപിഎഫിന്റെ കാലാവധി. 5 വര്‍ഷത്തിന് ശേഷം പിന്‍വലിക്കാന്‍ സാധിക്കും.
പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപം ആരംഭിക്കാന്‍ 500 രൂപ മതിയാകും. വര്‍ഷത്തില്‍ പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപ വരെയാണ്. വര്‍ഷത്തില്‍ നിക്ഷേപം നടത്തണം. 15 വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപം പിന്‍വലിക്കാനോ 5 വര്‍ഷത്തെ ബ്ലോക്കുകളായി നിക്ഷേപം തുടരാനോ സാധിക്കും. കൂടുതല്‍ നിക്ഷേപം നടത്താതെ പിപിഎഫ് അക്കൗണ്ടില്‍ പണം സൂക്ഷിക്കാന്‍ സാധിക്കും. ദേശസാകൃത ബാങ്ക്, പോസ്റ്റ് ഓഫീസ് വഴി പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കായുള്ള നിക്ഷേപ പദ്ധതായാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ ഭാവിയിലേക്കുള്ള സമ്പാദ്യത്തിന് 7.6 ശതമാനം പലിശ നല്‍കുന്നുണ്ട്. രാ്ജ്യത്തെ മുന്‍നിര ബാങ്കുകളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ മാത്രമെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.
നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ 80സി ആനുകൂല്യം ലഭിക്കും. പെണ്‍കുട്ടിക്ക് 18 തികയുന്നത് വരെയാണ് രക്ഷിതാവിന് അക്കൗണ്ടിന്റെ ചുമതലയുണ്ടാവുക. 18 വയസ് പൂര്ത്തിയായല് ഭാഗികമായ പിന്‍വലിക്കല്‍ നടത്താം. പെണ്‍കുട്ടിക്ക് 18 വയസിന് ശേഷം കല്യാണം കഴിക്കുമ്പോഴോ അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷം പൂര്‍ത്തിയാകുമ്പോഴോ ആണ് കാലാവധിയെത്തുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications