നികുതി ഇളവുകളോടെ നിക്ഷേപിക്കാം; മുതിർന്ന പൗരന്മാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പദ്ധതികൾ

നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മികച്ച വരുമാനം നേടുക എന്നതാണ്. പരിമിതമായ വരുമാനമുള്ളതിനാല്‍ മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ ഇത് മുന്‍ഗണനയായി മാറുന്നു. അതിനാല്‍ തന്നെ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനും സ്ഥിരവും മെച്ചപ്പെട്ടതുമായ വരുമാനം ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് കൂടുതല്‍.

നിക്ഷേപത്തിൽ നിന്ന് പ്രതിമാസ വരുമാനം വേണോ? വീട്ടിലിരുന്ന് 10,000 രൂപ വരെ സമ്പാദിക്കാം

മികച്ച വരുമാനത്തിനൊപ്പം നികുതി ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന നിരവധി സര്‍ക്കാര്‍ സ്‌കീമുകള്‍ നിലവിലുണ്ട്. കൂടാതെ വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും ഉയര്‍ന്ന റിസ്‌ക്ക് എടുക്കാന്‍ തയ്യാറാവുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളും മറ്റ് നിക്ഷേപ ഓപ്ഷനുകളും ഉയര്‍ന്ന വരുമാനത്തിനുള്ള അവസരം നല്‍കുന്നു.

നികുതിയും മറ്റ് ആനുകൂല്യങ്ങളും സഹിതം നല്ല വരുമാനം നല്‍കുന്ന ചില സ്‌കീമുകള്‍ പരിചയപ്പെടാം.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ് സ്‌കീം (എസ്.സി.എസ്.എസ്)

പലിശ നിരക്ക്: പ്രതിവര്‍ഷം 8.2% (ആനുകാലിക പരിഷ്‌കരണങ്ങള്‍ക്ക് വിധേയം)

സവിശേഷത: മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ സമ്പാദ്യം സുരക്ഷിതവും വിശ്വസനീയവുമായി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണിത്. പലിശ നിരക്ക് ആര്‍.ബി.ഐയുടെ മോണിറ്ററി പ്ലാനിങ് കമ്മിറ്റി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ അവലോകനം ചെയ്യുകയും സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പുതുക്കുകയും ചെയ്യുന്നു.

നികുതി ഇളവുകളോടെ നിക്ഷേപിക്കാം; മുതിർന്ന പൗരന്മാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പദ്ധതികൾ

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്)

പലിശ നിരക്ക്: പ്രതിവര്‍ഷം 7.1% (സര്‍ക്കാര്‍ റിവിഷന് വിധേയം)

സവിശേഷതകള്‍: ദീര്‍ഘകാല, സര്‍ക്കാര്‍ പിന്തുണയുള്ള 15 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുള്ള പദ്ധതി. നികുതി ആനുകൂല്യങ്ങളും മൂലധന പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. ലഭിക്കുന്ന പലിശ നികുതി രഹിതമാണ്. നികുതി ആനുകൂല്യങ്ങളും ദീര്‍ഘകാല വളര്‍ച്ചയും ഉള്ള കുറഞ്ഞ റിസ്‌ക്ക് നിക്ഷേപം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് പി.പി.എഫ് വളരെ അനുയോജ്യമാണ്. റിട്ടയര്‍മെന്റ് കോര്‍പ്പസിനും ഭാവിയിലെ സേവിങ്‌സിനുമുള്ള നല്ലൊരു ഓപ്ഷനാണിത്.

ടാക്‌സ് സേവിങ് ഫിക്‌സഡ് ഡിപ്പോസിറ്റ്‌സ്

പലിശ നിരക്ക്: .50 ബി.പി.എസ് ഉയര്‍ന്ന നിരക്കോടെ പ്രതിവര്‍ഷം 8-8.5%

സവിശേഷതകള്‍: ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വിവിധ കാലാവധി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. എഫ്.ഡികള്‍ ഗ്യാരണ്ടീഡ് റിട്ടേണും ലിക്വിഡിറ്റിയും നല്‍കുന്നു. പലിശ വരുമാനത്തിന് നികുതി ബാധകമാണെങ്കിലും ബാങ്കുകള്‍ പലപ്പോഴും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1961 ലെ ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം ആദായ നികുതി ഇളവ് ക്ലെയിം ചെയ്യാന്‍ സാധിക്കും. 5 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവില്‍ വരുന്ന ഈ എഫ്.ഡിയില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളില്‍ നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

എഫ്.ഡികളില്‍ നിന്ന് എങ്ങനെ പരമാവധി വരുമാനം നേടാം എന്നതിനെക്കുറിച്ച് Bankbazaar.comന്റെ സി.ഇ.ഒ ആദില്‍ ഷെട്ടി പറയുന്നു, “മുതിര്‍ന്ന് പൗരന്മാര്‍ക്ക് ഒരു വലിയ കോര്‍പ്പസ് ഉണ്ടെങ്കില്‍ അതിനെ വ്യത്യസ്ത കാലാവധികളുള്ള ഒന്നിലധികം നിക്ഷേപങ്ങളായി വിഭജിക്കുന്നത് പരിഗണിക്കാം. ഇത് നിങ്ങളുടെ ശരാശരി വരുമാനം വര്‍ധിപ്പിക്കാനും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പണലഭ്യത നല്‍കാനും ഉയര്‍ന്ന നിരക്കില്‍ വീണ്ടും നിക്ഷേപിക്കാനും അവസരം നല്‍കും. ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ ഒറ്റ നിക്ഷേപത്തിന് പകരം ഒരു വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളോടെ 2 ലക്ഷം രൂപ വീധം 5 നിക്ഷേപങ്ങളായി വിഭജിക്കാവുന്നതാണ്. ഓരോ നിക്ഷേപവും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നുകില്‍ ഉപയോഗിക്കാം അല്ലെങ്കില്‍ മെച്ചപ്പെട്ട ആദായത്തിനായി അവ തുടരുകയോ വീണ്ടും നിക്ഷേപിക്കുകയോ ചെയ്യാം. കൂടാതെ, പരമാവധി വരുമാനം ലഭിക്കാന്‍ നിങ്ങള്‍ക്ക് എഫ്.ഡി ലാഡറിങ് നോക്കാവുന്നതാണ്”.

സര്‍ക്കാര്‍ ബോണ്ടുകള്‍

പലിശ നിരക്ക്: സാധാരണയായി പ്രതിവര്‍ഷം 7.8% (വ്യത്യാസപ്പെടാം)

സവിശേഷതകള്‍: സര്‍ക്കാര്‍ നല്‍കുന്ന ദീര്‍ഘകാല ബോണ്ടുകള്‍ സുരക്ഷിതവും സ്ഥിരവുമായ വരുമാനം നല്‍കുന്നു. നിര്‍ദ്ദിഷ്ട ബോണ്ട് സ്‌കീമിനെ അടിസ്ഥാനപ്പെടുത്തി അവര്‍ നികുതിരഹിത പലിശയോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമാക്കിയേക്കാം.

മ്യൂച്വല്‍ ഫണ്ടുകള്‍ (ഡെറ്റ് ഫണ്ടുകള്‍)

റിട്ടേണ്‍: ഫണ്ടിനെ ആശ്രയിച്ച് 10-12% ഉയര്‍ന്നതോ താഴ്ന്നതോ ആയിരിക്കും

സവിശേഷതകള്‍: ഫിക്‌സഡ് ഇന്‍കം സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുകയും ഡിവിഡന്റിലൂടെ സ്ഥിര വരുമാനം നല്‍കുകയും ചെയ്യും. ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ അപകട സാധ്യതയുള്ള മിതമായ വരുമാനം നോക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ഈ ഫണ്ട്. നികുതി മ്യൂച്വല്‍ ഫണ്ടുകളുടെ തരത്തേയും ഹോള്‍ഡിങ് കാലയളവിനേയും ആശ്രയിച്ചിരിക്കും. ഇ.എല്‍.എസ്.എസ് ഫണ്ടുകള്‍ ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും അവരുടെ നികുതി വരുമാനത്തില്‍ നിന്ന് 1.5 ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യുന്നതിനും അനുവദിക്കുന്നു.

ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍.പി.എസ്)

റിട്ടേണ്‍സ്: പ്രതിവര്‍ഷം 8-10% (മാര്‍ക്കറ്റ് വ്യവസ്ഥകള്‍ക്ക് വിധേയം)

സവിശേഷതകള്‍: നികുതി ആനുകൂല്യങ്ങളോടെ ദീര്‍ഘകാല റിട്ടയര്‍മെന്റ് സേവിങ്‌സ്. റിട്ടയര്‍മെന്റിന് ശേഷം പെന്‍ഷന്‍ വരുമാനം നല്‍കുന്നു. പ്രാഥമികമായി ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ എന്നിവയുടെ മിശ്രിതമായ ഈ നിക്ഷേപം മൂലധന വിലമതിപ്പ് വാഗ്ദാനം ചെയ്യുന്നു. കോര്‍പ്പസിന്റെ ഒരു ഭാഗം ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം, ഇത് നികുതി വിധേയമാണ്.

ഈ നിക്ഷേപ ഓപ്ഷനുകള്‍ സുരക്ഷ, സ്ഥിര വരുമാനം മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന വരുമാനം നല്‍കുന്നത് വരെയുള്ള വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഈ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് മുതിര്‍ന്ന പൗരന്മാര്‍ അവരുടെ റിസ്‌ക്, വരുമാന ആവശ്യകതകള്‍, നികുതി പ്രത്യാഘാതങ്ങള്‍ എന്നിവ പരിഗണിക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X