മിക്ക ആളുകളും ആഗ്രഹിക്കുന്നത് തങ്ങളുടെ പണം അപകടരഹിതവും മികച്ച വരുമാനം ലഭിക്കുന്നതുമായ സ്ഥലത്ത് നിക്ഷേപിക്കാനാണ്. അതിനാല്‍ തന്നെ ആളുകള്‍ വളരെ അധികം തിരഞ്ഞെടുക്കുന്ന ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിങ് സ്കീമുകള്‍. അത്തരത്തിൽ പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ പണം നിക്ഷേപിക്കാന്‍ ആലോചിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി തിരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസിന്റെ ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ഇതില്‍ പണം നിക്ഷേപിക്കുന്നതുവഴി നിങ്ങൾക്ക് പ്രതിമാസ വരുമാനവും നേടാൻ സാധിക്കും. ഈ പോസ്റ്റോഫീസ് സ്കീമില്‍ എത്ര രൂപ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് പ്രതിമാസ വരുമാനം ലഭിക്കും, പലിശ എത്രയാണ്, ഇതിന്റെ ആനുകൂല്യം എന്നുവരെ ലഭിക്കും എന്നീ വിവരങ്ങള്‍ നോക്കാം.
10 കോടി രൂപ സമ്പാദിക്കാം, നിക്ഷേപം വെറും 10,000 രൂപ, എസ്ഐപി വഴി എത്ര കാലം നിക്ഷേപിക്കണമെന്ന് നോക്കാം
എന്താണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി?
പ്രതിമാസ വരുമാന പദ്ധതി (എം.ഐ.എസ്) ഒരുതരം പെന്ഷന് പദ്ധതിയാണ്. ഈ സ്കീമില്‍ ഒറ്റത്തവണ തുക നിക്ഷേപിക്കുന്നതിലൂടെ 5 വര്‍ഷത്തേക്ക് എല്ലാ മാസവും നിങ്ങള്‍ക്ക് ഉറപ്പായ വരുമാനം ലഭിക്കും. സിംഗിള്‍ അക്കൗണ്ടുകളിലൂടെയും ജോയിന്റ് അക്കൗണ്ടുകളിലൂടെയും തുക നിക്ഷേപിക്കാം. സിംഗിള്‍ അക്കൗണ്ട് വഴി പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ട് വഴി പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാ.

എല്ലാ മാസവും 5,550 രൂപ മുതല്‍ 9,250 വരെ സമ്പാദിക്കാം
നിലവില്‍ 7.4 ശതമാനം വാര്‍ഷിക പലിശയാണ് ഈ സ്കീമിന് നല്‍കുന്നത്. പലിശ നിരക്കുകള്‍ കാലക്രമേണ മാറാം. പ്രതിമാസ വരുമാന പദ്ധതിയില്‍ 9 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തേക്ക് എല്ലാ മാസവും നിങ്ങള്‍ക്ക് 5,550 രൂപ പ്രതിമാസ പലിശ ലഭിക്കും. 15 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പ്രതിമാസം 9,250 രൂപ നിങ്ങള്‍ക്ക് ലഭിക്കും.
4 വർഷത്തിനുള്ളിൽ 1,765 ശതമാനം ലാഭം നൽകിയ ഓഹരി, ഇപ്പോൾ വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, നേട്ടം ഉറപ്പ്
പദ്ധതിയില്‍ നികുതി ഈടാക്കില്ല
ഈ സ്കീമിന് വെല്‍ത്ത് ടാക്സില്ല. കൂടാതെ ടി.ഡി.എസ്/നികുതി റിബേറ്റ് ബാധകമോ ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം വരുന്നതോ അല്ല. ഈ സ്കീമിലെ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശക്ക് നികുതി ബാധകമാണ്. അതിനാല്‍ തന്നെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്ന വിഭാഗത്തില്‍ കണിക്കണം. നിങ്ങളുടെ മൊത്തം വരുമാനത്തിന് ബാധകമായ ആദായ നികുതി സ്ലാബ് അനുസരിച്ച് ഈ സ്കീമില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിങ്ങള്‍ നികുതി അടയ്ക്കേണ്ടി വരും.
സ്ഥിര നിക്ഷേപത്തിലൂടെ മികച്ച വരുമാനം, ഈ 6 ബാങ്കുകൾ നൽകും റെക്കോർഡ് പലിശ, നോക്കുന്നോ...
കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പണം പിന്‍വലിച്ചാല്‍?
ഈ സ്കീമില്‍ അക്കൗണ്ട് തുറന്നാല്‍ ഒരു വര്‍ഷത്തേക്ക് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. സ്കീമിന്റെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അതായത് 3 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ ആകെ തുകയുടെ 1 ശതമാനം കുറച്ചതിന് ശേഷം തിരികെ നല്‍കുന്നതാണ്. അതേസമയം മെച്യൂരിറ്റി കാലയളവിന് ശേഷമാണ് പണം പിന്‍വലിക്കുന്നതെങ്കില്‍ പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications