രാജ്യത്ത് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പുതുതലമുറക്കാരായ, പുതുതായി ജോലിയിൽ പ്രവേശിക്കുന്ന പലരും ക്രെഡിറ്റ് കാർഡുകൾ തേടുന്നവരുടെ കൂട്ടത്തിലുണ്ട്. പലിശ രഹിതമായി പണം ഉപയോഗിക്കാം എന്നതിനൊപ്പം, റിവാർഡുകൾ, ക്യാഷ്ബാക്ക്, ലോഞ്ച് ആക്സസ്, എക്സ്ക്ലൂസീവ് ഡിസ്കൗണ്ട് തുടങ്ങിയ നിരവധി നിരവധി ആനുകൂല്യങ്ങൾ ക്രെഡിറ്റ് കാർഡുകളെ ആകർകമാക്കുന്നു. ക്രെഡിറ്റ് കാർഡിൽ തുടക്കകാരനാണെങ്കിൽ ഒരു എൻട്രി ലെവൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതാണ് അനുയോജ്യം.
പ്രതിമാസം 20,000 രൂപ ശമ്പളക്കാരന് പോലും അനുവദിക്കുന്ന എൻട്രി ലെവൽ ക്രെഡിറ്റ് കാർഡുകളുണ്ട്. ഇത് ഉപയോഗിച്ച് നല്ല ക്രെഡിറ്റ് സ്കോർ നിർമിക്കാനും ആനുകൂല്യങ്ങൾ നേടാനും പുതിയ കാർഡിലേക്ക് മാറാനും സഹായിക്കും. ക്രെഡിറ്റ് കാർഡിലെ തുടക്കകാർക്ക് മികച്ച നേട്ടങ്ങൾ നൽകുന്ന എൻട്രി ലെവൽ ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം.
ശ്രദ്ധിക്കാം
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കും മുൻപ് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടോയെന്ന് പരിശോധിക്കണം. അപേക്ഷകന് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിന് മുന്‍പ് ബാങ്ക് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ വരുമാന ഗ്രൂപ്പുകള്‍ക്ക് വേണ്ടി രൂപകല്പന ചെയ്തവയാണ്. നിശ്ചിത വരുമാന ഗ്രൂപ്പിന് താഴെയുള്ളവര്‍ക്ക് ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കില്ല. ചില ക്രെഡിറ്റ് കാര്‍ഡുകളില്‍ നിശ്ചിത വരുമാനക്കാര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

മിക്ക വാണിജ്യ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നുണ്ട്. സ്വന്തം ബാങ്കിന്റെയോ മറ്റ് ബാങ്കുകളുടെയോ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം. സേവിംഗ്സ് അക്കൗണ്ടുള്ള ബാങ്കിന്റെ മികച്ച കാര്‍ഡ് തിരഞ്ഞെടുക്കുന്നത് നടപടി ക്രമങ്ങള്‍ എളുപ്പമാക്കും. സ്വന്തം അക്കൗണ്ടുള്ള ബാങ്കിൽ വ്യക്തികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ബാങ്ക് പ്രീ അപ്രൂവ്ഡ് ഓഫറുകള്‍ നല്‍കും.
1. ആക്സിസ് എയ്സ് ക്രെഡിറ്റ് കാര്‍ഡ്
വിപണിയിലുള്ള മികച്ച എന്‍ട്രി ലെവല്‍ ക്രെഡിറ്റ് കാര്‍ഡുകളിലൊന്നാണ് ആക്സിസ് എയ്സ് ക്രെഡിറ്റ് കാര്‍ഡ്. എല്ലാ ഇടപാടുകള്‍ക്കും 2 ശതമാനം ക്യാഷ്ബാക്ക് നല്കുന്നു. ഗൂഗിള്‍ പേ വഴിയുള്ള യൂട്ടിലിറ്റി ബില്‍ പെയ്മെന്റിന് 5 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. യൂട്ടിലിറ്റി ബില്‍ ഇനത്തില്‍ വലിയ തുക ചെലവാക്കുന്നവര്‍ക്ക് ഗുണകരമായ കാര്‍ഡാണിത്.
499 രൂപയാണ് വാര്‍ഷിക ഫീസ്. 4 ആഭ്യന്തര ലോഞ്ച് ആക്സസ് വ ര്‍ഷത്തില്‍ ലഭിക്കും. 400 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിലുള്ള ഇടപാടിന് 1 ശതമാനം ഫ്യുവല്‍ സര്‍ചാര്‍ജ് വെയ്വര്‍ ലഭിക്കും.
2. എസ്ബിഐ സിംപ്ലിക്ലിക്ക് ക്രെഡിറ്റ് കാര്‍ഡ്
പാര്‍ട്ണര്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഷോപ്പിംഗിനും ഓണ്‍ലൈന്‍ വാങ്ങിലുകള്ക്കും അധിക ആനുകൂല്യങ്ങള്‍ നല്കുന്ന രീതിയിലാണ് എസ്ബിഐ സിംഗിള്‍ ക്ലിക്ക് ക്രെഡിറ്റ് കാര്‍ഡിന്റെ റിവാര്‍ഡ് പ്രോഗ്രാം. എല്ലാ ഓണ്‍ലൈന്‍ ഷോപ്പിംഗിനും 5 ശതമാനം റിവാര്‍ഡ് നല്കുന്ന മികച്ച ഷോപ്പിംഗ് ക്രെഡിറ്റ് കാര്‍ഡുകളിലൊന്നാണിത്. ആമസോണ്‍, ബുക്ക്മൈഷോ, ക്ലിയര്‍ട്രിപ്പ്, ലെന്‍സ്കാര്‍ട്ട് തുടങ്ങിയ പാര്‍ട്ട്ണര്‍ ബ്രാന്‍ഡുകള്‍ക്ക് 10 ശതമാനം റിവാര്‍ഡ് ലഭിക്കും.
499 രൂപയാണ് വാര്‍ഷിക ഫീസ്. 20,000 രൂപ മാസ വരുമാനം അപേക്ഷകന് ഉണ്ടായിരിക്കണം. 500 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് ജോയിനിംഗ് സമയത്ത് ലഭിക്കും.
3. ഫ്ളിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
മികച്ച ക്യാഷ്ബാക്ക് നിരക്കുള്ള ക്രെഡിറ്റ് കാര്‍ഡാണ് ഫ്ളിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്. 1.50 ശതമാനം നിരക്കില്‍ ക്യാഷ് ബാക്ക് നല്കുന്നു. 3,000 രൂപയുടെ ഓഫ്ലൈന് വാങ്ങലുകള്‍ക്ക് 45 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഫ്ളിപ്കാര്‍ട്ട്, മിന്ത്ര എന്നിവയില്‍ നിന്നുള്ള വാങ്ങലുകള്‍ക്ക് കാര്‍ഡ് 5 ശതമാനം ക്യാഷ്ബാക്ക് നല്കുന്നു. 500 രൂപ വാര്‍ഷിക ഫീസുള്ള കാര്‍ഡാണിത്.
4. എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ്
750 രൂപ വാര്‍ഷിക ഫീസുള്ള എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ കുറഞ്ഞത് 4 ലക്ഷം രൂപ വാര്‍ഷിക വരുമാനം വേണം. ഇടപാടുകള്‍ക്ക് മാന്യമായ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച എന്‍ട്രി ലെവല്‍ ക്രെഡിറ്റ് കാര്‍ഡുകളിലൊന്നാണ് എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ്.
കാര്‍ഡ് കോണ്ടാക്റ്റ്ലെസ് പേയ്മെന്റുകളും എല്ലാ പേയ്മെന്റുകളിലും ക്യാഷ്ബാും നല്കുന്നു. ജോയിനിംഗ് ഫീസില്ല. ആമസോണ്‍, മിന്ത്ര, ബുക്ക്മൈഷോ എന്നിവയില്‍ അധിക ഇളവുകളും കാര്‍ഡ് നല്കുന്നു.
5. ക്യാഷ്ബാക്ക് എസ്ബിഐ കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മികച്ച ക്യാഷ്ബാക്ക് ഓപ്ഷനുകള്‍ നല്കുന്ന മറ്റൊരു ക്രെഡിറ്റ് കാര്‍ഡാണ് ക്യാഷ്ബാക്ക് എസ്ബിഐ കാര്‍ഡ്. ഉയര്‍ന്ന വരുമാനമില്ലാത്തവര്‍ക്കും കാര്‍ഡ് ലഭിക്കും. ഓണ്‍ലൈന്‍ ചെലവുകള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഫീച്ചറുകള്‍ കാര്‍ഡിലുണ്ട്. മറ്റ് ചെലവാക്കലുകളില് 1 ശതമാനം ക്യാഷ്ബാക്ക് നേടാം.
പാദത്തില്‍ ഒന്ന് എന്ന കണക്കില്‍ വര്‍ഷത്തില്‍ 4 ആഭ്യന്തര ലോഞ്ച് ആക്സസ്, 500 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയില്‍ 1 ശതമാനം ഫ്യുവല്‍ സര്‍ചാര്‍ജ് ഒഴിവാക്കല്‍ എന്നിവ ലഭിക്കും. 999 രൂപയാണ് വാര്‍ഷിക ഫീസ്.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications