ശമ്പളക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മികച്ചൊരു ആദായ നികുതി ഇളവാണ് സെക്ഷൻ 80ജിജി പ്രകാരമുള്ള വാടക അടവ്. സെക്ഷൻ 80 സി പോലുള്ള നികുതി ഇളവ് ഉപയോഗിക്കുന്നവർക്ക് ഇതിന് മുകളിൽ ഇ ഇളവ് കൂടി ഉപയോഗപ്പെടുത്താം. ശമ്പളത്തിൽ എച്ച്ആർഎ ലഭിക്കാത്ത ശമ്പളക്കാരായ നികുതിദായകർക്ക് ഈ ഇളവ് ഉപയോഗിക്കാനാകും.

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ജിജി പ്രകാരം എച്ചആർഎ ലഭിക്കാത്ത ശമ്പളക്കാർ വാടക നൽകി താമസിക്കുന്നുണ്ടെങ്കിൽ ഇളവ് ലഭിക്കും. വർഷത്തിൽ നൽകുന്ന വാടക മൊത്ത വരുമാനത്തിന്റെ പത്ത് ശതമാനത്തിന് മുകളിലാണെങ്കിൽ മാത്രമെ ഈ നികുതി ഇളവ് അനുവദിക്കുകയുള്ളൂ. മാസത്തിൽ 5,000 രൂപയുടെ ഇളവാണ് ആദായ നികുതി നിയമപ്രകാരം ലഭിക്കുക. വർഷത്തിൽ 60,000 രൂപയുടെ വരെ ഇളവ് ലഭിക്കും. പരമാവധി വരുമാനത്തിന്റെ 25 ശതമാനം. ഇവിടെ ആകെ വരുമാനം എന്നത് ഇളവുകൾക്ക് മുൻപുള്ള വരുമാനമാണ്.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇളവ് ക്ലെയിം ചെയ്യാവുന്നതാണ്. എന്നാൽ ഈ സമയത്ത് വാടക കരാർ പോലുള്ള രേഖകൾ സമർപ്പിക്കേണ്ടതില്ല. ഭാവിയിൽ ആദായ നികുതി വകുപ്പിൽ നിന്നുള്ള അന്വേഷണങ്ങളുണ്ടായാൽ ഇവ സമര്ഡപ്പിക്കേണ്ടതായി വരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
താമസിക്കുന്ന വീടിന് നൽകുന്ന വാടകയ്ക്കാകണം ഇളവ് ക്ലെയിം ചെയ്യേണ്ടത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് നൽകുന്ന വാടകയ്ക്ക് ഇളവുകൾ ലഭ്യമല്ല. വാടക നൽകുന്ന നഗരത്തിൽ സ്വന്തമായി ഫ്‌ലാറ്റ് ഉള്ളവർക്കോ ഭാര്യയ്‌ക്കോ മക്കൾക്കോ ഫ്‌ലാറ്റ് ഉണ്ടെങ്കിലോ ഇളവ് ലഭിക്കില്ല.
ആ വീട് വാടകയ്ക്ക് നൽകിയിട്ടെങ്കിലും ഇളവിന് അർഹരല്ല. സ്വന്തം താമസിത്താനായി മറ്റൊരിടത്ത് സ്വന്തം പേരിൽ വീട് ഉണ്ടെങ്കിലും വാടക ഇളവ് ക്ലെയിം ചെയ്യാൻ സാധിക്കില്ല. നികുതി ഇളവ് ലഭിക്കണമെങ്കിൽ ഫോം 10ബിഎ സമർപ്പിക്കണം.
എച്ച്ആർഎ ആനുകൂല്യം ലഭിക്കുന്നില്ലെന്നും 80ജിജിയിലെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്നും ഫോം 10ബിഎയിൽ വ്യക്തമാക്കണം. മറ്റൊരു സ്ഥലത്ത് സ്വന്തമായി വീടുള്ളവർക്ക് അത് ഒഴിച്ചിട്ടതാണെങ്കിലും സ്വന്തം താമസത്തിന് മാറ്റിവെച്ചതാണെങ്കിലും ഇളവ് ലഭിക്കില്ല. ഭാര്യയ്ക്കും ഭർത്താവിനും സ്വന്തമായി ഫ്ലാറ്റ് ഉണ്ടെങ്കിൽ ഇവ വാടകയ്ക്ക് നൽകിയിയാൽ ഇളവ് ഉപയോഗപ്പെടുത്താം.
ഉദാഹരണം ഇങ്ങനെ
ആറു ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തി 8,000 രൂപ മാസത്തിൽ വാടക നൽകുന്നുണ്ടെന്ന് അനുമാനിക്കാം. വർഷത്തിലെ വാടക 96,000 രൂപ. മാസം 5,000 രൂപ കണക്കാകിയാൽ വാടകയായ 96,000 രൂപിൽ നിന്നും 60,000 രൂപ കുറച്ചാൽ 36000 രൂപയുടെ ഇളവ് ലഭിക്കും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications