ഒരു വർഷത്തിനിടെ 59% റിട്ടേൺ; തിളങ്ങി സെക്ടറൽ ഫണ്ടുകൾ; മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് പരി​ഗണിക്കാമോ?

ഇക്വിറ്റി നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയ വർഷമാണ് കടന്നു പോകുന്നത്. ആഭ്യന്തര സൂചികളായ നിഫ്റ്റിയും സെൻസെക്സും ഏകദേശം 20 ശതമാനത്തോളം നേട്ടത്തോടെയാണ് ഈ വർഷത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇതിന്റെ നേട്ടം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർക്കും ലഭിച്ചിട്ടുണ്ട്.

ഇതിൽ മികച്ച റിട്ടേൺ നൽകിയവയിൽ മുന്നിലുള്ള മ്യൂച്വൽ ഫണ്ട് വിഭാ​ഗങ്ങളിലൊന്നാണ് സെക്ടറൽ ഫണ്ടുകൾ. പൊതുമേഖലാ, ഇൻഫ്രാസ്ട്രക്ചർ, മാനുഫാക്ചറിംഗ് സെക്ടറുകളിലെ ഫണ്ടുകൾ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്തി. സെക്ടറൽ ഫണ്ടുകളുടെ പ്രത്യേകതയും ഈ വർഷം മികച്ച പ്രകടനം നടത്തിയ ഫണ്ടുകൾ ഏതെല്ലാമാണെന്നും വിശദമായി നോക്കാം.

എന്താണ് സെക്ടറൽ ഫണ്ടുകൾ

ഒരേ വ്യവസായത്തിലോ സെക്ടറിലോ ഉള്ള ബിസിനസുകളിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളാണ് സെക്ടറൽ ഫണ്ടുകൾ. ഉദാഹരണമായി ടെക്നോളജി സെക്ടറിലുള്ള ഫണ്ടുകൾ ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ കമ്പനികളിലാണ് നിക്ഷേപിക്കുന്നത്. സമാനമായി ഫാർമ സെക്ടറിലുള്ള ഫണ്ട് സിപ്ല, ബയോകോൺ, ഗ്ലാക്സോ സ്മിത്ത്ക്ലൈൻ ഫാർമ തുടങ്ങിയ കമ്പനികളിൽ നിക്ഷേപിക്കും.

സെ്ക്ടറൽ ഫണ്ടുകൾ എല്ലാ വിപണി മൂല്യത്തിലുമുള്ള കമ്പനികളിൽ നിക്ഷേപിക്കും. ഒരൊറ്റ സെക്ടറിലാണ് നിക്ഷേപമെന്നതിനാൽ വൈവിധ്യവത്കരണം കുറഞ്ഞ ഫണ്ടുകളാണിവ. അതേസമയം സെക്ടറിന്റെ പ്രകടനം മികച്ചതാണെങ്കിൽ ഉയർന്ന റിട്ടേൺ നിക്ഷേപകർക്ക് ലഭിക്കും.

ഒരു വർഷത്തിനിടെ 59% റിട്ടേൺ; തിളങ്ങി സെക്ടറൽ ഫണ്ടുകൾ; മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് പരി​ഗണിക്കാമോ?

മികച്ച റിട്ടേൺ നൽകിയ ഫണ്ടുകൾ

പൊതുമേഖലാ, ഇൻഫ്രാസ്ട്രക്ചർ, മാനുഫാക്ചറിംഗ് സെക്ടറുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച പ്രകടനം നടത്തി. ഇവയുടെ സെക്ടറൽ ഫണ്ടുകളിൽ മികച്ച റിട്ടേൺ കാണാം. ഉദാഹരണത്തിന് ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 59 ശതമാനം റിട്ടേണാണ് നൽകിയത്.

ഒരു വർഷത്തിൽ നിപ്പോൺ ഇന്ത്യ പവർ ആൻഡ് ഇൻഫ്രാ ഫണ്ട് 57.44 ശതമാനം റിട്ടേൺ നൽകി. ഇവ കൂടാതെ ഫ്രാങ്ക്ലിൻ ബിൽഡ് ഇന്ത്യ ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ഓപ്പർച്യുണിറ്റീസ് ഫണ്ട്, എച്ച്‌ഡിഎഫ്‌സി ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, ഇൻവെസ്‌കോ എന്നിവ ഉൾപ്പെടുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 50 ശതമാനത്തിലധികം റിട്ടേൺ ലഭിച്ചു.

ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട്- റിട്ടേൺ

ഡിസംബര്‍ 27 നുള്ള കണക്ക് പ്രകാരം ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട് 59 ശതമാനം റിട്ടേണ്‍ ലഭിച്ചപ്പോള്‍ 1 ലക്ഷം രൂപയുടെ നിക്ഷേപം 1,59,564 രൂപയായി വളര്‍ന്നു. എസ്‌ഐപി നിക്ഷേപകര്‍ക്ക് 96 ശതമാനം റിട്ടേണാണ് ലഭിച്ചത്. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 1,76,151 രൂപയായി വളര്‍ന്നു. 1.20 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 56,151 രൂപയാണ് ലാഭം.

ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട്

പിഎസ്‍യു ഓഹരികളിൽ നിക്ഷേപം കേന്ദ്രീകരിച്ചിരിക്കുന്ന സെക്ടറൽ ഫണ്ടാണ് ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട്. 38 ഓഹരികളുമായി ഫണ്ടിന്റെ 95.86 ശതമാനം നിക്ഷേപവും ഇക്വിറ്റിയിലാണ്. 49.39 ശതമാനം ഓഹരികള്‍ ലാര്‍ജ്കാപിലും 22.17 ശതമാനം ഓഹരികള്‍ മിഡ്കാപിലും 10.25 ശതമാനം ഓഹരികള്‍ സ്മോൾകാപിലുമാണ്.

കോള്‍ ഇന്ത്യ, എന്‍ടിപിസി, എസ്ബിഐ, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഗെയില്‍, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഒഎന്‍ജിസി, എച്ച്എഎല്‍ എന്നിവയാണ് ഫണ്ടിന് നിക്ഷേപമുള്ള 10 ഓഹരികള്‍.

റെ​ഗുലർ പ്ലാനിൽ 2.10 ശതമാനമാണ് ചെലവ് അനുപാതം. ഡിസംബർ 29നുള്ള നെറ്റ് അസറ്റ് വാല്യു 27.54 രൂപയാണ്. ഡയറക്ട് പ്ലാനിൽ 0.7 ശതമാനമാണ് ചെലവ് അനുപാതം. 29.49 രൂപയാണ് നെറ്റ് അസറ്റ് വാല്യു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X