പ്രായപൂർത്തിയാകുമ്പോഴേക്കും കുട്ടികൾക്ക് സ്ഥിരമായ സാമ്പത്തിക ഭാവി ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തിൽ സർക്കാർ അനുവദിച്ച പുതിയൊരു പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്) വാത്സല്യ. ഈ പദ്ധതി പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് നിക്ഷേപം ആരംഭിക്കാം. എൻ.പി.എസ് വാത്സല്യ നിലവിലുള്ള എൻ.പി.എസിന്റെ മറ്റൊരു രീതിയാണ്. ഇത് ചെറുപ്പക്കാർക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്.
ഇതുവരെ എൻ.പി.എസ് അക്കൗണ്ട് തുറക്കാൻ 18നും 70നും ഇടയിലുള്ള പ്രായം നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ 18 വയസിന് താഴെയുള്ളവരുടെ പേരിലും എൻ.പി.എസ് വാത്സല്യയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. കുട്ടികളുടെ പേരിൽ അക്കൗണ്ട് തുറന്ന് അവർക്ക് 18 വയസ് തികയുന്നത് വരെ, എല്ലാ മാസവും അല്ലെങ്കിൽ പ്രതിവർഷം എന്ന കണക്കിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ മാതാപിതാക്കൾക്ക് സാധിക്കും. എങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഒരു കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ സാധിക്കുകയുള്ളൂ.

ഒരു എൻ.പി.എസ് വാത്സല്യയിൽ പ്രതിമാസം കുറഞ്ഞത് 500 രൂപയോ വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപയോ നിക്ഷേപിക്കാം. കുട്ടിക്ക് 18 വയസ് തികയുമ്പോൾ പണം മുഴുവനും പിൻവലിക്കാൻ സാധിക്കും. അല്ലെങ്കിൽ 60 വയസിന് ശേഷം പെൻഷനായി ആ പണം ലഭിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു രക്ഷിതാവ് പ്രതിമാസം 5,000 രൂപ ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ, അത് പ്രതിവർഷം 60,000 രൂപയാകും. കുട്ടിക്ക് 18 വയസാകുമ്പോൾ മൊത്തം നിക്ഷേപം 10.80 ലക്ഷം രൂപയാകും. 10 ശതമാനം വാർഷിക പലിശ കണക്കാക്കുമ്പോൾ പലിശ ഇനത്തിൽ 19.47 ലക്ഷം രൂപ ലഭിക്കും. അങ്ങനെ മൊത്തം 30.27 ലക്ഷം രൂപ സമാഹരിക്കാനാകും.
2 വർഷത്തേക്ക് 2 ലക്ഷം രൂപ നിക്ഷേപിച്ച് മികച്ച റിട്ടേൺസ് നേടാം; സ്ത്രീകൾക്കുള്ള ശരിയായ നിക്ഷേപം
കുട്ടിക്ക് 18 വയസാകുമ്പോൾ അക്കൗണ്ട് ആ വ്യക്തിക്ക് കൈമാറുകയും ശേഷം സ്വയം കൈകാര്യം ചെയ്യാൻ ആ വ്യക്തിക്ക് സാധിക്കുകയും ചെയ്യും. വേണമെങ്കിൽ അയാൾക്ക് അക്കൗണ്ട് സാധാരണ എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റി 75 വയസ് വരെ തുടരാനുള്ള സാധ്യതയും പദ്ധതി നൽകുന്നു. അല്ലെങ്കിൽ അക്കൗണ്ടിലെ തുക അയാൾക്ക് മറ്റേതെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കാനും സാധിക്കും. 18 വയസ് പൂർത്തിയാകുമ്പോൾ എൻ.പി.എസ് വാത്സല്യ അക്കൗണ്ട് ഒരു സാധാരണ എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഈ പദ്ധതി കൂടുതൽ പ്രയോജനകരമാണ്. മാത്രമല്ല, സാധാരണ എൻ.പി.എസ് അക്കൗണ്ടിലേക്ക് മാറ്റാതെ തന്നെ മുഴുവൻ തുകയും പിൻവലിക്കാനും സാധിക്കുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
