ആളുകൾ വിരമിക്കുമ്പോൾ തങ്ങളുടെ ഭാവിയിലെ ജീവിതചെലവുകളെ ഓർത്ത് ആശങ്കപ്പെടാറുണ്ട്. എങ്കിലും, പലരും അവരുടെ ഭാവി ജീവിതത്തെ മുന്നിൽ കണ്ടുകൊണ്ട് മികച്ച ഏതെങ്കിലും പദ്ധതിയിൽ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുന്നു. അത്തരത്തിൽ മുതിർന്ന പൗരമാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സർക്കാർ ആരംഭിച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്). ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ, പ്രതിമാസം 20,500 രൂപ എന്ന കണക്കിൽ അഞ്ച് വർഷത്തേക്ക് നിങ്ങൾക്ക് വരുമാനം ലഭിക്കുന്നു.
2000 രൂപയുണ്ടോ, ലക്ഷപ്രഭു ആകാം, ഇതാണ് പോസ്റ്റ് ഓഫീസിന്‍റെ കിടിലൻ നിക്ഷേപ പദ്ധതി
വിരമിച്ചതിന് ശേഷം സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായതാണ് ഈ പദ്ധതി. കുറഞ്ഞത് 1,000 രൂപയിൽ നിക്ഷേപം ആരംഭിക്കാം എന്നതാണ് എസ്.സി.എസ്.എസിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.സി.എസ്.എസ് മുതിർന്ന പൗരന്മാർക്ക് 8.2 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു. ഈ പലിശ നിരക്ക് മറ്റുള്ള സേവിംഗ്സ് പദ്ധതികളെക്കാൾ വളരെ കൂടുതലാണ്. അപ്പോൾ ഈ പദ്ധതിയിൽ ഒരാൾ 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ, അയാൾക്ക് പ്രതിവർഷം 2.46 ലക്ഷം രൂപ പലിശ ലഭിക്കും. ഇത് പ്രതിമാസം ഏകദേശം 20,500 രൂപ ഉണ്ടാകും.

എസ്.സി.എസ്.എസ് 60 വയസിന് മുകളിലുള്ള പൗരന്മാർക്കുള്ളതാണ്. എങ്കിലും, 55നും 60നും ഇടയിൽ പ്രായമുള്ള വോളണ്ടറി റിട്ടയർമെന്റ് (വി.ആർ.എസ്) എടുത്തവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. പ്രതിരോധ സേവനങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് 50 വയസിൽ തന്നെ ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. നിങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം ജോയിന്റായും നിങ്ങൾക്ക് ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. അങ്ങനെ അക്കൗണ്ട് തുറക്കുമ്പോൾ, നിങ്ങൾ രണ്ടുപേർക്കും പ്രയോജനം ലഭിക്കുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
വിരമിച്ചതിന് ശേഷം സുരക്ഷിതവും ലാഭകരവുമായ നിക്ഷേപത്തിനുള്ള ഒരു മികച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഈ പദ്ധതി നിക്ഷേപകർക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നുവെന്ന് മാത്രമല്ല, അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക്, ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നത് ഏറ്റവും അനുയോജ്യമായതാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications