സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളുടെ ഈ 7 പ്രത്യേകതകള്‍ നിങ്ങള്‍ക്ക് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ഉപയോക്താക്കള്‍ക്ക് സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചു നല്‍കാറുണ്ട്. താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍, ക്രെഡിറ്റ് സ്‌കോര്‍ തീരെ ഇല്ലാതിരിക്കുക, സേവനം ലഭ്യമാക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളിലായിരിക്കുക, മതിയായ വരുമാനം ഇല്ലാതിരിക്കുക, ജോലിയോ തൊഴില്‍ ദാതാവോ മാനദണ്ഡങ്ങള്‍ക്ക് യോജിച്ചതല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുവാന്‍ സാധ്യതയില്ലാത്ത ഉപയോക്താക്കളെയാണ് സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ലക്ഷ്യമിടുന്നത്.

 

സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാം.

അയഞ്ഞ യോഗ്യതാ മാനദണ്ഡങ്ങള്‍

അയഞ്ഞ യോഗ്യതാ മാനദണ്ഡങ്ങള്‍

സ്ഥിര നിക്ഷേപങ്ങളുടെ ഈടിന്മേലാണ് ബാങ്കുകള്‍ സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നത് എന്നതുകൊണ്ട് തന്നെ ബാങ്കുകള്‍ക്ക് ഇതിന്മേലുള്ള വായ്പാ റിസ്‌ക് എന്നത് തീരെ ഇല്ല എന്ന് തന്നെ പറയാം. എന്തെങ്കിലും സാഹചര്യത്താല്‍ സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഉടമ കാര്‍ഡ് ബില്ലുകളുടെ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ അയാളുടെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് ആ തുക ഈടാക്കുവാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. അതുകൊണ്ടു തന്നെ സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ പരിശോധിക്കുന്നത് പോലെ സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതിനായി അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍, വരുമാനം, തൊഴില്‍ സ്ഥിതി, സ്ഥലം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കാറില്ല.

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാന്‍ സഹായിക്കും

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാന്‍ സഹായിക്കും

സാധാരണ ക്രെഡിറ്റ് കാര്‍ഡുകളെപ്പോലെ തന്നെ സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകളുടെ വിവരങ്ങളും ക്രെഡിറ്റ് ബ്യൂറോകളില്‍ എത്തിച്ചേരും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്ന സമയത്ത് ഈ ഇടപാടുകളും ക്രെഡിറ്റ് ബ്യൂറോകള്‍ പരിഗണിക്കും. അതുകൊണ്ടു തന്നെ തീരെ കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും, ക്രെഡിറ്റ് സ്‌കോര്‍ പൂര്‍ണമായും ഇല്ലാത്തവര്‍ക്കും മികച്ച ഒരു ക്രെഡിറ്റ് സ്‌കോര്‍ കെട്ടിപ്പടുക്കുന്നതിനായി സെക്യേര്‍ഡ് ക്രെഡിറ്റ് സ്‌കോര്‍ ഒരു മികച്ച മാര്‍ഗമാണ്. അത് ഭാവിയില്‍ അവര്‍ക്ക് വായ്പകള്‍ ലഭിക്കുന്നത് എളുപ്പമാകും.

വായ്പാ പരിധി

വായ്പാ പരിധി

സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളുടെ വായ്പാ പരിധി ബാങ്കുകള്‍ നിശ്ചയിക്കുന്നത് ഈടായി നല്‍കിയിട്ടുള്ള സ്ഥിര നിക്ഷേപത്തിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ്. റിസ്‌ക് സാധ്യതകള്‍ പരിഗണിച്ച് ഉപഭോക്താവ് നടത്തിയിരിക്കുന്ന 80 മുതല്‍ 90 ശതമാനം വരെയാണ് ബാങ്കുകള്‍ വായ്പാ പരിധിയായി അനുവദിക്കാറുള്ളത്.

ഈടായി കണക്കാക്കുന്ന സ്ഥിര നിക്ഷേപത്തിന്മേല്‍ പലിശയും

ഈടായി കണക്കാക്കുന്ന സ്ഥിര നിക്ഷേപത്തിന്മേല്‍ പലിശയും

സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതിനായി ഈടായി കാണിച്ചിരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് അവയുടെ മെച്യൂരിറ്റി കാലാവധി എത്തും വരെ പലിശ ലഭിച്ചു കൊണ്ടിരിക്കും. ഇത്തരത്തില്‍ നോക്കുമ്പോള്‍ സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് എന്നത് സ്ഥിര നിക്ഷേപം ഈടാക്കിയോ സെക്യൂരിറ്റികള്‍ ഈടാക്കിയോ ഒരു വായ്പ എടുക്കുന്നതിന് സമാനമാണ്. ഇവ എല്ലാത്തിലും വായ്പ എടുത്ത വ്യക്തിയ്ക്ക് ഈടായി നല്‍കിയിരിക്കുന്നതില്‍ നിന്നും നിശ്ചിയ തുക ആദായമായും ലഭിക്കും.

ഉയര്‍ന്ന മൂലധന കാര്യക്ഷമത

ഉയര്‍ന്ന മൂലധന കാര്യക്ഷമത

സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന സ്ഥി നിക്ഷപങ്ങള്‍ ശക്തിപ്പെടുത്തുന്നത് കാര്‍ഡ് ഉടമയുടെ മൂലധന കാര്യക്ഷമത ഉയര്‍ത്തുവാന്‍ ഇടയാക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ യഥാസമയം തിരിച്ചടയ്ക്കണം എന്ന് മാത്രം. സ്ഥിര നിക്ഷേപങ്ങള്‍ കാലാവധി എത്തും മുമ്പ് പിന്‍വലിക്കാതെ തന്നെ സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് വഴി ഹ്രസ്വകാല വായ്പാ ആവശ്യങ്ങള്‍ കാര്‍ഡ് ഉടമയ്ക്ക് എളുപ്പം നിറവേറ്റാന്‍ സാധിക്കും. മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ അവയടെ കാലാവധി എത്തുമുമ്പ് പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 1 ശതമാനം വരെ പിഴ പലിശയായി ഈടാക്കാറുണ്ട്. സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വഴി ഈ പിഴ പലിശ നല്‍കുന്നത് ഒഴിവാക്കുവാന്‍ ഉപയോക്താവിന് സാധിക്കും.

നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാന്‍ സാധിക്കില്ല

നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാന്‍ സാധിക്കില്ല

കാര്‍ഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പോ, അല്ലെങ്കില്‍ കാര്‍ഡിന്റെ കാലാവധി എത്തുന്നതിന് മുമ്പോ സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സ്ഥിര നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി നീക്കിവച്ച തുക ഉപയോഗിച്ച് സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നത് അഭിലഷണീയമല്ല.

സാധാരണ ക്രെഡിറ്റ് കാര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍

സാധാരണ ക്രെഡിറ്റ് കാര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍

മറ്റ് സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ പോലെ തന്നെ സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡും അവ ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ റിവാര്‍ഡ് പോയിന്റുകളും, വൗച്ചറുകളും, മറ്റ് ഇളവുകളും ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യാറുണ്ട്. പരിശ രഹിത കാലാവധി ഓഫറുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. നിശ്ചിത തീയ്യതിയ്ക്ക് മുമ്പായി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തിരിച്ച് അടച്ചില്ലെങ്കില്‍ അവയ്ക്ക് പിഴയും അധിക ചാര്‍ജുകളും നല്‍കേണ്ടി വരും. എന്നാല്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡുകളില്‍ ഷോപ്പിംഗ് , പ്രീമിയം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളില്‍ ഉപയോക്താവിന് ആവശ്യമുള്ള തരം കാര്‍ഡ് തിരഞ്ഞെടുക്കാവുന്നതാണ്. അതേ സമയം മിക്ക സെക്യേര്‍ഡ് കാര്‍ഡുകളിലും ഒന്നോ രണ്ടോ തരത്തിലുള്ള കാര്‍ഡുകള്‍ മാത്രമാണ് ഉപയോക്താവിന് ലഭിക്കുക.

Read more about: credit
English summary

secured credit credit cards are more beneficial - 7 most important things that you should know about secured credit cards

secured credit credit cards are more beneficial - 7 most important things that you should know about secured credit cards
Story first published: Sunday, April 11, 2021, 11:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X