സ്ഥിര നിക്ഷേപത്തിന് ഏത് കാലാവധിയിൽ മികച്ച പലിശ ലഭിക്കും; എഫ്ഡി റിട്ടേൺ പരമാവധിയാക്കാൻ 3 മാർ​ഗങ്ങൾ

നിക്ഷേപങ്ങളില്‍ ഏറ്റവും സുരക്ഷിതമായൊരിടമാണ് ബാങ്ക് സ്ഥിര നിക്ഷേപം. കുറഞ്ഞ റിസ്‌കില്‍ നിക്ഷേപം ആഗ്രഹിക്കുന്നവരെല്ലാം സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനുള്ള കാരണവും ഇതുതന്നെ. ലോക്-ഇന്‍ പിരിയഡും നേരത്തെയുള്ള പിന്‍വലിക്കലിന് പിഴയുണ്ടെങ്കിലും ബാങ്കുകള്‍ നിലവില്‍ നല്‍കുന്ന ഉയര്‍ന്ന പലിശ നിരക്ക് ഇതിനെ മറികടക്കുന്ന റിട്ടേണ്‍ നിക്ഷേപകന് നല്‍കുന്നു. സ്മോൾ ഫിനാൻസ് ബാങ്കുകൾ 9 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപത്തിന് നൽകുന്നു.

പൊതുമേഖല ബാങ്കുകൾ 7.75 ശതമാനം വരെയും സ്വകാര്യ ബാങ്കുകളിൽ 8 ശതമാനത്തിന് മുകളിലും പലിശ ലഭിക്കും. പലിശ നിരക്കുകൾക്കൊപ്പം ചില നിക്ഷേപ തന്ത്രങ്ങൾ പ്രയോ​ഗിച്ചാൽ സ്ഥിര നിക്ഷേപമിടാന്‍ ആഗ്രഹിക്കുന്നവർക്ക് മികച്ച റിട്ടേണ്‍ ലഭിക്കും. ഇതിന് സഹായിക്കുന്ന മൂന്ന് വഴികള്‍ നോക്കാം.

സ്ഥിര നിക്ഷേപത്തിന് ഏത് കാലാവധിയിൽ മികച്ച പലിശ ലഭിക്കും; എഫ്ഡി റിട്ടേൺ പരമാവധിയാക്കാൻ 3 മാർ​ഗങ്ങൾ

കാലാവധി തിരഞ്ഞെടുക്കാം

സ്ഥിര നിക്ഷേപമിടുമ്പോള്‍ ഉയര്‍ന്ന പലിശയുള്ള കാലാവധിയില്‍ സ്ഥിര നിക്ഷേപമിടാന്‍ ശ്രദ്ധിക്കണം. ബാങ്കുകള്‍ അനുസരിച്ച് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി വ്യത്യാസപ്പെടും. എസ്ബിഐയില്‍ 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ കുറവ് എന്നിങ്ങനെയാണ് കാലാവധി. ആക്‌സിസ് ബാങ്കില്‍ 1 വര്‍ഷം മുതല്‍ 15 മാസത്തില്‍ കുറവ് എന്നിങ്ങനെയാണ് കാലാവധി.

ഇവിടെ കാലാവധി തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിച്ചാല്‍ മികച്ച പലിശ നേടാം. ഉദാഹരണമായി ആക്‌സിസ് ബാങ്കില്‍ സ്ഥിര നിക്ഷേപമിടുമ്പോള്‍ 14 മാസം തിരഞ്ഞെടുക്കുന്നതിന് പകരം 14 മാസം 29 ദിവസം എന്ന കാലാവധി തിരഞ്ഞെടുക്കുകയാണെങ്കില്‍ മികച്ച പലിശ നേടാം.

പലിശയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്കില്‍ കത്തിവെയ്ക്കുകയാണ്. പലിശ നിരക്ക് കുറയ്ക്കുന്നതിന് മുന്‍പ് ഉയര്‍ന്ന നിരക്ക് ലഭിക്കുന്ന ദീര്‍ഘകാല സ്ഥിര നിക്ഷേപം തിരഞ്ഞെടുത്താല്‍ മികച്ച പലിശയില്‍ ദീര്‍ഘകാലം നിക്ഷേപിക്കാം.

ഉദാഹരണത്തിന്, എസ്‌ബി‌ഐ നിലവിൽ രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഏറ്റവും ഉയർന്ന നിരക്ക് 7 ശതമാനം പലിശ നൽകുന്നുണ്ട്. ത്രൈമാസ കോമ്പൗണ്ടിം​ഗിന് പിന്നാലെ വാർഷിക വരുമാനം 7.19 ശതമാനമായി മാറും. മുതിർന്നവരെ സംബന്ധിച്ചിടത്തോളം 5 വർഷത്തേക്ക് 7.50 ശതമാനം പലിശ നിരക്ക് ലഭിക്കും. വാർഷിക യീൽ‍ഡ് 7.71 ശതമാനമായിരിക്കും.

ക്യുമുലറ്റീവ് ഇന്ററസ്റ്റ് ഓപ്ഷന്‍

സ്ഥിര നിക്ഷേപം ആരംഭിക്കുമ്പോള്‍ മൂന്ന് തരത്തില്‍ നിക്ഷേപമിടാന്‍ സാധിക്കും. മാസത്തിലോ ത്രൈമാസത്തിലോ പലിശ സ്വീകരിക്കുന്ന രീതിയും കാലാവധിയില്‍ പലിശ ലഭിക്കുന്ന ക്യുമുലേറ്റീവ് രീതിയും. സ്ഥിരമായി പലിശ വരുമാനം ആവശ്യമില്ലാത്തവരാണെങ്കില്‍ കാലാവധിയില്‍ പലിശ ലഭിക്കുന്ന രീതി തിരഞ്ഞെടുത്താല്‍ കോമ്പൗണ്ടിംഗ് ഗുണം ലഭിക്കും. ദീര്‍ഘകാല സ്ഥിര നിക്ഷേപമാണെങ്കില്‍ കോമ്പൗണ്ടിംഗിലൂടെ മികച്ച യീല്‍ഡ് ലഭിക്കും.

എഫ്ഡി ലാഡറിംഗ്

സ്ഥിര നിക്ഷേപത്തില്‍ നിന്ന് പരമാവധി റിട്ടേണ്‍ ലഭിക്കാന്‍ ഒരു സ്ഥിര നിക്ഷേപമിടുന്നതിന് പകരം വ്യത്യസ്ത കാലാവധിയില്‍ വ്യത്യസ്ത പലിശ നിരക്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. കാലാവധിക്ക് മുന്‍പ് പണം വേണമെങ്കില്‍, ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളായതിനാല്‍ ആവശ്യ സമയത്ത് പണം ലഭിക്കും എന്നതും പലിശ നിരക്കിനെ ആവറേജ് ചെയ്യുന്നു എന്നതുമാണ് ലാഡറിംഗിന്റെ ഗുണം.

കയ്യില്‍ 2 ലക്ഷം രൂപയുണ്ടെങ്കില്‍ ഒറ്റ നിക്ഷേപത്തിന് പകരം തുകയെ നാലോ അഞ്ചോ സ്ഥിര നിക്ഷേപങ്ങളായി വിഭജിക്കാം. 2 ലക്ഷം രൂപയോ 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 4 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധിയുള്ള നിക്ഷേപങ്ങളായി മാറ്റണം. ഇതു വഴി എല്ലാ വര്‍ഷവും നിക്ഷേപകന് പണം കയ്യിലെത്തും. പണം ആവശ്യമില്ലെങ്കില്‍ വീണ്ടും നിക്ഷേപിക്കാം. എഫ്ഡി ലാഡറിം്ഗിന് കൃത്യമായ നിക്ഷേപ കാലാവധികളില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X