പണത്തിന് ബുദ്ധിമുട്ടുന്ന സമയത്ത് ഏറ്റവും സഹായമാകുന്നത് സ്വർണമാണ്. പരമ്പരാഗതമായി ഇന്ത്യക്കാർ സ്വർണത്തിൽ നിക്ഷേപിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ഏറ്റവും ഉയർന്ന ലിക്വിഡിറ്റി നൽകുന്ന നിക്ഷേപമാണ് സ്വർണം. സ്വർണം കയ്യിലുള്ളവർക്ക് 2 സാധ്യതകാണ് മുന്നിലുള്ളത്. സ്വർണം വിൽപ്പന നടത്തിയും സ്വർണം പണയപ്പെടുത്തിയും പണം കണ്ടെത്താം. വേഗത്തിൽ പണം ലഭിക്കുന്ന മാർഗങ്ങളാണെങ്കിലും സ്വർണ പണയത്തിൽ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നില്ല. രണ്ട് മാർഗങ്ങളിൽ ഏതാണ് സാമ്പത്തികമായി ലാഭകരമെന്ന് നോക്കാം.
സ്വർണ പണയം
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങലും സ്വർണത്തിന് മേൽ വായ്പാ സൗകര്യം നൽകുന്നുണ്ട്. സ്വർണം ഈടായി സ്വീകരിച്ച് വായ്പ അനുവദിക്കുകയും തിരിച്ചടവ് പൂർത്തിയാകുമ്പോൾ ബാങ്കിൽ നിന്ന് സ്വർണം തിരികെ ലഭിക്കുകയും ചെയ്യും. 18 കാരറ്റ്, 24 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ആഭരണങ്ങൾ എന്നിവ ഈടായി സ്വീകരിച്ച് വായ്പ അനുവദിക്കും. തിരിച്ചടവ് മുടങ്ങുകയാണെങ്കിൽ ഈട് വെച്ച സ്വർണം ബാങ്ക് ലേലം ചെയ്ത് തുക തിരികെ ഈടാക്കും.

ഭൂരിഭാഗം ബാങ്കുകളും വിപണി മൂല്യത്തിന്റെ 75 ശതമാനം വരെ (ലോൺ ടു വാല്യു റേഷ്യ) സ്വർണവായ്പ നൽകുന്നുണ്ട്. ബാങ്കിൽ പണയം വയ്ക്കുന്ന സ്വർണത്തിന്റെ മൂല്യം 2 ലക്ഷം രൂപയാണെങ്കിൽ ഒന്നര ലക്ഷം രൂപ വരെ വായ്പ നൽകും. പ്രോസസ്സിംഗ് ഫീസ്, ഗോൾഡ് അപ്രൈസർ ഫീസ് എന്നിവ ഈടാക്കാം. വായ്പ തുകയുടെ ഏകദേശം 0.5 ശതമാനം മുതൽ 1 ശതമാനം വരെയാണ് പ്രോസസ്സിംഗ് ഫീസ്. ഇത് ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെടും.
സ്വർണത്തിന്റെ വിപണി വില കുറയുകയാണെങ്കിൽ ബാധകമായ ലോൺ ടു വാല്യു അനുപാതം സ്ഥിരമായി നിലനിർത്താൻ ബാങ്ക് നിർബന്ധം പിടിക്കും. അതായത്, 10 ഗ്രാമിന് 50,000 രൂപ നിലവാരത്തിൽ 75 ശതമാനം ലോൺ ടു വാല്യു റേഷ്യോയിൽ 2 ലക്ഷം രൂപ വിലയുള്ള സ്വർണം ഈട് വെച്ച് 1.5 ലക്ഷം രൂപ വായ്പ എടുത്തതായി കണക്കാക്കാം.
വിപണിയിൽ സ്വർണവില 10 ഗ്രാമിന് 40,000 രൂപയായി കുറയുമ്പോൾ പണയം വെച്ച സ്വർണത്തിന്റെ മൂല്യം 1.6 ലക്ഷം രൂപയായി കുറയും. ഇവിടെ 75 ശതമാനം ലോൺ ടുവ വാല്യു നിലനിർത്തുന്നതിന് അധിക സ്വർണം ഈട് നൽകേണ്ടി വരും.
സ്വർണം വിൽക്കുമ്പോൾ
പണയം വയ്ക്കുന്നതിനേക്കാൾ എളുപ്പത്തിൽ പണം നേടാനുള്ള മാർഗമാണ് സ്വർണം വിൽക്കുന്നത്. ആഭരണമോ നാണയമോ വാങ്ങിയ ജ്വല്ലറിയിൽ തന്നെ വിൽപ്പന നടത്താം. ജുവലറികൾ സ്വർണത്തിന്റെ പരിശുദ്ധി കണക്കാക്കി നിലവിലുള്ള സ്വർണ വിലയെ അടിസ്ഥാനമാക്കിയുള്ള മൂല്യം കണക്കാക്കും. ജുവലറികളിൽ സ്വർണം വിൽക്കുന്നതിനും വാങ്ങുന്നതിനും ഈടാക്കുന്ന നിരക്കുകൾ തമ്മിൽ വ്യത്യാസമുണ്ട്. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി, ജിഎസ്ടി എന്നിവ നൽകേണ്ടതുണ്ട്. എന്നാൽ വിൽപ്പന നടത്തുമ്പോൾ സ്വർണത്തിന്റെ വില മാത്രമാണ് തിരികെ ലഭിക്കുന്നത്.
നികുതി ബാധ്യത എപ്പോൾ
പണയം വച്ച ആഭരണങ്ങൾ ബാങ്ക് ലേലം ചെയ്യുമ്പോഴുണ്ടാകുന്ന ദീർഘകാല മൂലധന നേട്ടം പണയം വെച്ചയാളിലേക്ക് എത്തും. ഇവിടെ മൂലധന നേട്ടം കണക്കാക്കുന്നതിന് 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 55 പ്രകാരം സ്വർണത്തിന്റെ 2001 ഏപ്രിൽ 1 നുള്ള വിപണി മൂല്യം ഏറ്റെടുക്കൽ ചെലവായി കണക്കാക്കും.
ഏതാണ് ലാഭകരം
സമീപഭാവിയിൽ സ്വർണവില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നുവെങ്കിൽ സ്വർണ വായ്പയെടുക്കുന്നതിലൂടെ ബാധ്യതകളില്ല. വില ഉയരുന്നതിനാൽ ബാങ്കിൽ എൽടിവി പരിപാലിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. വായ്പയുടെ സമയബന്ധിതമായ തിരിച്ചടവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. തിരിച്ചടവ് കഴിഞ്ഞ് തിരികെയെടുക്കുമ്പോൾ സ്വർണത്തിന്റെ മൂല്യം ബാങ്കിൽ പണയം വെച്ചതിനേക്കാൾ കൂടുതലായിരിക്കും. സ്വർണ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിൽ വിൽക്കുന്നതാണ് നല്ലത്. സാമ്പത്തിക സ്ഥിതി അനുകൂലമാകുമ്പോൾ ഭാവിയിൽ കുറഞ്ഞ നിരക്കിൽ അത് തിരികെ വാങ്ങാനാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications