പൂര്‍ണ സുരക്ഷിതത്വത്തോടെ ദീര്‍ഘകാലം നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് നിക്ഷേപം മികച്ച മാര്‍ഗമാണ്. വ്യത്യസ്ത കാലാവധിയില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞതും കൂടിയതുമായ പലിശ ബാങ്കുകള്‍ നല്രുന്നുണ്ട്. ഇതോടൊപ്പം മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെ ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ നിരക്കിന് നികുതിയിളവുണ്ട്. ആദായ നികുതി അടക്കേണ്ട വരുമാനം ഇല്ലാത്തവരാണെങ്കിൽ 15എച്ച് ഫോം സമർപ്പിച്ച് ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
ജൂണില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതോടെ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ നേട്ടം മുതിര്‍ന്ന പൗരന്മാര്ക്കാണ്. പണപ്പെരുപ്പം ജൂണില്‍ 7.01 ശതമാനത്തിലെത്തിയതോടെ പണപ്പെരുപ്പം മറികടക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് ബാങ്കുകളുടെ പലിശ നിരക്ക് ഉയര്‍ന്നു. 8.15 ശതമാനം വരെ പലിശ നിരക്ക് നല്കുന്ന ഡിഐസിജിസി ഇന്‍ഷൂറന്‍സുള്ള 6 ബാങ്കുകളിലെ നിക്ഷേപങ്ങളാണ് ചുവടെ.
ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്
2022 ജൂണ്‍ 15 നാണ് ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് ബാങ്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.05 ശതമാനവും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനവും പലിശ ലഭിക്കും. ബാങ്കുകളില്‍ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്കിലെ ആവര്‍ത്തന നിക്ഷേപത്തിനാണ് 8 ശതമാനം പലിശ നിരക്ക് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ 2 വര്‍ഷത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിനാണ് 8 ശതമാനം പലിശ ബാങ്ക് നല്‍കുന്നത്. 3 വര്‍ഷത്തേക്ക് 7.50 ശതമാനവും 5 വര്‍ഷത്തേക്ക് 7 ശതമാനവുമാണ് നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്കുന്ന പലിശ നിരക്ക്.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 2022 ജൂണ്‍ 6നാണ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പുതുക്കിയത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് പലിശ നിരക്ക്. 999 ദിവസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് 7.99 ശതമാനം പലിശ നല്കുന്നു.
സ്വകാര്യ ബാങ്കുകള്‍
സാധാരണ നിക്ഷേപങ്ങളെക്കാള്‍ 0.50 ശതമാനം അധിക പലിശ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നുണ്ട്. ആര്‍ബിഎല്‍ ബാങ്ക് 2022 ജൂലായ് 21നാണ് പലിശ നിരക്ക് പുതുക്കിയത്. 7 ദിവസം മുതല്‍ 120 മാസ കാലവധിയുള്ള സ്ഥിര നിക്ഷേപം ആര്‍ബിഎല്‍ ബാങ്ക് സ്വീകരിക്കും.
15 മാസത്തേക്ക് 7.50 ശതമാനം പലിശ ബാങ്ക് നല്‍കും. 24 മാസം മുതല്‍ 36 മാസത്തില്‍ കുറവ് വരെ 7.25 ശതമാനം ബാങ്ക് പലിശ നല്കുന്നു. 60 മാസത്തേക്ക് 7.05 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്ക്കുള്ള പലിശ നിരക്ക്.
ഡിസിബി ബാങ്കില്‍ 15 മാസം മുതല്‍ 18 മാസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.05 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്നു. 18 മാസം മുതല്‍ 120 മാസത്തേക്ക് 7.10 ശതമാനം പലിശയാണ് ഡിസിബി ബാങ്ക് നല്‍കുന്നത്.
2022 ജൂണ്‍ 21നാണ് ഇൻഡസ്ഇൻഡ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.00 ശതമാനമാണ് മുതിര്‍ന്ന പൗരനാമാര്ക്ക് ലഭിക്കുന്ന നിരക്ക്. 2 കോടിവരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക്. ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിനും ഇതേ നിരക്ക് ലഭിക്കും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications