നിക്ഷേപ പലിശ നിരക്ക് ഇനി കുറയും എന്നൊരു ആശങ്ക പൊതുവെ അന്തരീക്ഷത്തിലുണ്ട്. അതിനാല്‍ തന്നെ ഉയര്‍ന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളില്‍ പണം 'ലോക്ക്' ചെയ്യാനാണ് നിക്ഷേപര്‍ ആഹ്രഹിക്കുന്നത്. ഉയര്‍ന്ന പലിശ ലഭിക്കുന്ന നിരവധി നിക്ഷേപ സ്കീമുകള്‍ നിലവിലുള്ളപ്പോള്‍ തന്നെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് സര്‍ക്കാര്‍ പിന്തുണയുള്ള സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം തിരഞ്ഞെടുക്കാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
60 വയസ് കഴിഞ്ഞൊരാള്‍ക്ക് സ്ഥിര വരുമാനം എന്ന ആവശ്യം സാധ്യമാക്കുന്ന നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. നിലവില്‍ ആകര്‍ഷകമായ 8.20 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് സര്‍ക്കാര്‍ പദ്ധതി നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് പൊതുമേഖലാ ബാങ്കുകള്‍ പോലും നല്കുന്നതിനേക്കാള് ഉയര്‍ന്ന നിരക്കാണിത്.
2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 15 ലക്ഷം രൂപയായിരുന്നു നിക്ഷേ പരിധി. ഇത് നിലവില്‍ 30 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സഹായിക്കും.

ആർക്കൊക്കെ നിക്ഷേപിക്കാം
60 വയസാണ് നിക്ഷേപത്തിനുള്ള കുറഞ്ഞ പ്രായപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് 55-ാം വയസിലും നിക്ഷേപം ആരംഭിക്കാം. ഭാര്യ ഭര്ത്താക്കന്മാര്ക്ക് സംയുക്ത അക്കൗണ്ടും ആരംഭിക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. പോസ്റ്റ് ഓഫീസിലും ബാങ്കുകളിലും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും.
പലിശ വരുമാനം
ത്രൈ മാസത്തിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം പലിശ നല്‍കുന്നത്. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ മാസങ്ങളില്‍ വര്‍ഷത്തില്‍ പലിശ വരുമാനം സ്വന്തമാക്കാം. പരമാവധി നിക്ഷേപമായ 30 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 61,500 രൂപ ത്രൈമാസത്തില്‍ വരുമാനം ലഭിക്കം.
10 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് ത്രൈമാസത്തില്‍ 20,500 രൂപ വീതം ലഭിക്കും. മാസത്തില്‍ 6,833 രൂപ നേടാം. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 10,250 രൂപ ത്രൈമാസത്തിൽ പലിശയായി ലഭിക്കും. മാസത്തിൽ 3,414 രൂപയായിരിക്കും.
നിക്ഷേപ കാലാവധി
5 വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ കാലാവധി. നിക്ഷേപം കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ പിഴ നല്‍കേണ്ടതായി വരും. 1 വര്‍ഷത്തിന് ശേഷം 2 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ 1.50 ശതമാനം കുറച്ച ശേഷമാണ് തുക അനുവദിക്കുക.
5 വര്‍ഷം പൂര്‍ത്തിയായ നിക്ഷേപം 3 വര്‍ഷത്തേക്ക് കാലാവധി നീട്ടാം. 5 വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് 8 ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കുന്നത് നിലവില്‍ മിരച്ചനിക്ഷേപ ഓപ്ഷനാണ്. സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ പൂര്‍ണമായും സുരക്ഷിതമായൊരു നിക്ഷേപം കൂടിയാണിത്.
നികുതി
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപയില്‍ കൂടുതലായാല്‍ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. നികുതി അടയ്ക്കാന്‍ ബാധ്യതയില്ലാത്ത വ്യക്തിയാണെങ്കില്‍ 15എച്ച് ഫോം സമര്‍പ്പിച്ചാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഒഴിവാക്കാനാകും. പലിശ വരുമാനത്തിന് നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകണം. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് പദ്ധതിയിൽ നിന്ന് ലഭിക്കും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications