മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 9.50​% പലിശ; 5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ ഈ ബാങ്ക് നോക്കാം

റിപ്പോ നിരക്ക് വർധനവിന്റെ നേട്ടം ഏറ്റവും കൂടുതൽ ലഭിച്ചത് ആർക്കാണെന്ന് ചോദിച്ചാൽ മുതിർന്ന പൗരന്മാരായ നിക്ഷേപകർക്കാണെന്നാകും ഉത്തരം. ഫെബ്രുവരിയിൽ റിപ്പോ നിരക്ക് 25 അടിസ്ഥാന നിരക്കുയർത്തി 6.5 ശതമാനമായതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വീണ്ടും ഉയരാൻ തുടങ്ങി.

പൊതുമേഖലാ, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പലിശ നൽകുന്നത് സ്മോൾ ഫിനാൻസ് ബാങ്കുകളാണ്. 9 ശതമാനവും കടന്ന് സ്മോൾ ഫിനാൻസ് ബാങ്കുകളുടെ പലിശ നിരക്ക് മുന്നേറുകയാണ്. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിലെ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 9.50 ശതമാനം വരെ പലിശ ലഭിക്കും.

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്- സ്ഥിര നിക്ഷേപം

7 ദിവസം മുതൽ 10 വർഷത്തേക്കാണ് യൂണിറ്റി സ്മോൾ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്. സാധാരണ നിക്ഷേപകര്‍ക്ക് 4.50 ശതമാനം മുതല്‍ 9 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.50 ശതമാനം മുതല്‍ 9.50 ശതമാനം വരെയും പലിശ ലഭിക്കും. 2023 ഫെബ്രുവരി 15 നാണ് ബാങ്ക് അവസാനമായി പലിശ നിരക്കുയര്‍ത്തിയത്.

7 മുതൽ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് യൂണിറ്റി ബാങ്ക് 4.50 ശതമാനം പലിശ നൽകും. 15 മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യൂണിറ്റി ബാങ്ക് 4.75 ശതമാനം പലിശയും 46 മുതൽ 60 ദിവസം വരെയുള്ള ‌സ്ഥിര നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശയും നൽകും.  

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 9.50​%  പലിശ; 5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ ബാങ്കിതാ

9.50 ശതമാനം പലിശ

മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 കാലയളവുകളില്‍ 9 ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കും. ആദ്യത്തേത് 181 ദിവസം മുതല്‍ 201 ദിവസത്തേക്കാണ്. സാധാരണ നിക്ഷേപകര്‍ക്ക് 8.75 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാരായവര്‍ക്ക് 9.25 ശതമാനം പലിശയും ലഭിക്കും. 501 ദിവസത്തേക്കും ഇതേ പലിശ നിരക്കാണ് ലഭിക്കുന്നത്.

1001 ദിവസത്തേക്ക് 9 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്കും 9.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും. 1002 ദിവസം മുതല്‍ 5 വര്‍ഷത്തേക്ക് 7.65 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്കും 8.15 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും. 

സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക് 9 ശതമാനം പലിശ നല്‍കുന്ന മറ്റൊരു ബാങ്കാണ് ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 700 ദിവസ കാലാവധിയില്‍ ബാങ്ക് 9 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കും. സാധാരണ നിക്ഷേപകര്‍ക്ക് 8.25 ശതമാനം പലിശ ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 9.50​%  പലിശ; 5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ ബാങ്കിതാ

മറ്റൊരു സ്മോൾ ഫിനാൻസ് ബാങ്കായ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 8.75 ശതമാനം വരെ പലിശ നൽകുന്നു. പ്ലാറ്റിന ഡെപ്പോസിറ്റ് സ്‌കീമിന് കീഴില്‍ 60 ആഴ്ചത്തേക്ക് 8.65 ശതമാനം പലിശ ലഭിക്കും. ഈ പദ്ധതി പ്രകാരം കുറഞ്ഞ നിക്ഷേപം 15 ലക്ഷം രൂപയാണ്.

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ സാധാരണ നിക്ഷേപത്തിന് 80 ആഴ്ചത്തേക്ക് 8.25 ശതമാനം പലിശ നൽകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.75 ശതമാനം പലിശ ലഭിക്കും. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 8.50 ശതമാനമാണ്. 15 മാസം 1 ദിവസം മുതല്‍ 18 മാസത്തേക്കും 24 മാസം 1 ദിവസം മുതല്‍ 36 മാസത്തേക്കുമുള്ള 2 സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് നല്‍കുന്നത്. 

5 ലക്ഷം രൂപ വരെ ഇൻഷൂറൻസ്

ബാങ്ക് നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പ് നൽകുന്ന റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് പരിരക്ഷ സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും ലഭിക്കും. രാജ്യത്ത് പ്രവർത്തിക്കുന്ന 12 സ്മോൾ ഫിനാൻസ് ബാങ്കുകളും ഡിഐസിജിസിയിൽ രജിസ്റ്റർ ചെയ്തവയാണ്.

നിക്ഷേപത്തിനും പലിശയ്ക്കും സഹിതം 5 ലക്ഷം രൂപ വരെ ഡി‌ഐസിജിസി ഇൻഷൂറൻസ് നൽകും. ബാങ്ക് പൊളിഞ്ഞാൽ 5 ലക്ഷം രൂപ വരെ തിരികെ ലഭിക്കുമെന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X