മുതിർന്ന പൗരന്മാർ ഏറ്റവും സുരക്ഷിതായി കണക്കാക്കുന്ന നിക്ഷേപമാണ് സ്ഥിര നിക്ഷേപം. നിക്ഷേപിക്കുന്ന തുകയ്ക്ക് കോട്ടം തട്ടാതെ പണം വളരുമെന്ന ഉറപ്പ് സ്ഥിര നിക്ഷേപത്തിൽ ലഭിക്കുന്നതിനാൽ റിസ്കെടുക്കാതെ നിക്ഷേപിക്കാനുള്ളൊരു മാർഗമായി സ്ഥിര നിക്ഷേപത്തെ കണക്കാക്കുന്നുണ്ട്. മികച്ച റിട്ടേൺ പ്രതീക്ഷിക്കുന്ന മുതിർന്ന പൗരന്മാരാണെങ്കിൽ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ സ്ഥിര നിക്ഷേപം പരിശോധിക്കാം. 9 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. അതേസമയം നിക്ഷേപത്തിന്റെ സുരക്ഷ സംബന്ധിച്ച് പലർക്കും ആശങ്കയുണ്ട്. അതിന്റെ വാസ്തവവും പരിശോധിക്കാം.
സ്മോൾ ഫിനാൻസ് ബാങ്കുകൾ സുരക്ഷിതമോ?
സ്വകാര്യ ബാങ്കുകൾക്കും പൊതുമേഖലാ ബാങ്കുകൾക്കും ജനങ്ങൾക്കിടയിൽ ലഭിച്ച സ്വീകാര്യതയോ അംഗീകാരമോ സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് ലഭിച്ചിട്ടില്ല. എങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിയന്ത്രണത്തിന് കീഴിലുള്ള ബാങ്കാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ. ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റട് 1934, മറ്റ് നിരവധി അനുബന്ധ ചട്ടങ്ങൾ എന്നിവയ്ക്ക് വിധേയമായാണ് ഈ ബാങ്കുകൾ പ്രവർത്തിക്കുന്നത്.
മറ്റു സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ പോലെ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപവും 5 ലക്ഷം രൂപ വരെ ഇൻഷൂർ ചെയ്യപ്പെട്ടതാണ്. പ്രിൻസിപ്പൽ തുകയും പലിശയും ഉൾപ്പെടെ 5 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷുറൻസ് പ്രോഗ്രാമിന് കീഴിൽ വരുന്നവയാണ്.

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കാണ് നിലവിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്നത്. 1001 ദിവസം കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനമാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ പലിശയിൽ നിന്ന് ഒരു ശതമാനം പിഴയായി ഈടാക്കും.
ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക്
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9.10 ശതമാനം പലിശ നൽകും. നിക്ഷേപം നേരത്തെ പിൻവലിച്ചാൽ ഒരു ശതമാനം പിഴ ഈടാക്കും. നിക്ഷേപിച്ച് ഏഴു ദിവസത്തിനുള്ളിൽ പിൻവലിച്ചാൽ പിഴ ബാധകമാകില്ല.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
444 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 9 ശതമാനം പലിശ നല്‍കും. 888 ദിവസത്തേക്ക് 8.75 ശതമാനം പലിശ നിരക്കില്‍ സ്ഥിര നിക്ഷേപമിടാം. 889 മുതല്‍ 3 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശ ലഭിക്കും. 1 വര്‍ഷത്തേക്കും 443 ദിവസത്തേക്ക് 8.75 ശതമാനം പലിശ ലഭിക്കും.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9.10 ശതമാനം പലിശ ലഭിക്കും. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കുമ്പോൾ നിശ്ചിത കാലയളവിൽ ഡെപ്പോസിറ്റ് ബുക്കിംഗ് സമയത്ത് ബാധകമായ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുക. പലിശ തുകയിൽ ഒരു ശതമാനം പിഴയും ഈടാക്കും.
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
9.21 ശതമാനം പലിശയാണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍ക്കുന്നത്. 750 ദിവസത്തേക്കുള്ള നിക്ഷേപത്തിനാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ നിരക്ക് ലഭിക്കുന്നത്.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ കുറവ് കാലയളവില്‍ 9 ശതമാനം പലിശ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
