ബാങ്കിംഗ് ഇടപാുടുകൾ ഡിജിറ്റലായെങ്കിലും ബാങ്കിലെത്തി ഇടപാട് നടത്തുന്നവരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരായിരിക്കും. സാങ്കേതിക വിദ്യയോടുള്ള പരിചയ കുറവും മറ്റു കാരണങ്ങളും കൊണ്ട് പെൻഷൻ അടക്കമുള്ള ഇടപാടുകൾക്ക് ബാങ്കിലെത്തുന്നവരാണ് മുതിർന്ന പൗരന്മാർ.
രാജ്യത്തെ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക സ്ഥാനമുണ്ട്. 60 വയസു കഴിഞ്ഞവരെയാണ് ബാങ്ക് മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുന്നത്. ഈ പ്രായക്കാര്‍ക്ക് ബാങ്കിംഗ് സര്‍വീസ് മുതല്‍ നികുതിയില്‍ വരെ വലിയ ഇളവുകള്‍ ലഭിക്കുന്നുണ്ട്. ബാങ്കില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന അധിക സേവനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ബാങ്കിംഗ് സേവനങ്ങള്‍ വീട്ടില്‍
റിസര്‍വ് ബാങ്കിന്റെ ചട്ട പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ സൗജന്യമായി വീട്ടിലെത്തി ചെയ്തു നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥമാണ്. അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കലും സാധിക്കും. കെവൈസി രേഖകള്‍ സൂക്ഷിക്കല്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് സബ്മിഷന്‍, ആദായ നികുതി 15എച്ച് ഫോം സമര്‍പ്പിക്കല്‍ എന്നിവ വീട്ടില്‍ ലഭിക്കും.
70 വയസ് കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ഭിന്ന ശേഷിക്കാരായവര്‍ക്കും ഈ സേവനം സൗജന്യമായി ലഭിക്കും. മുതിര്‍ന്ന പൗരന്മാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഓഫീസര്‍മാരെ ബാങ്കുകള്‍ നിയമിക്കും.
ഇന്‍ഷൂറന്‍സ്
ഐഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടിനോടൊപ്പം വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. മക്കതും സൗജന്യമോ ചെറിയ പ്രീമിയം അടവ് വരുന്നതോ ആണ്. പ്രായം കൂടുന്നതിന് അനുസരിച്ച് പൊതുവെ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയും കൂടും. ഇതിന് പരിഹാരമായി ഇത്തരം ഇന്‍ഷൂറന്‍സുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും.
പ്രത്യേക കൗണ്ടര്‍
എല്ലാ ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക കൗണ്ടര്‍ തുറക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്. ഇതുവഴി ബാങ്കിലെ വലിയ ക്യു ഒഴിവാക്കാന്‍ സാധിക്കും. പെന്‍ഷന്‍ കെവൈസി പരിശോധനകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും ബാങ്കുകള്‍ സഹായിക്കും. മിക്ക ബാങ്കുകളിലും സൗജന്യ ചെക്ക് ബുക്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും.
പലിശ നിരക്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കുകള്‍ പലിശയില്‍ വര്‍ധനവ് നല്‍കുന്നുണ്ട്. പൊതു വിഭാഗത്തിന് നൽകുന്ന പലിശയേക്കാൾ 0.50 ശതമാനം പലിശയാണ് ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് നൽകുക. ഉദാഹരണമായി ബാങ്ക് ഓഫ് ബറോഡയില്‍ 1 വര്‍ഷത്തേക്ക് 6.6 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുമ്പോള്‍ മറ്റു നിക്ഷേപകര്‍ക്ക് 6.1 ശതമാനമാണ് പലിശ ലഭിക്കുന്നത്.
എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക നിക്ഷേപം നടത്തുന്നുണ്ട്. എസ്ബിഐ വീകെയര്‍ പദ്ധതിയില്‍ 0.80 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. ഇതോടൊപ്പം പരിധിയില്ലാത്ത എടിഎം ഇടപാട്, ലോക്കര്‍ ചാര്‍ജില്‍ ഇളവ് തുടങ്ങിയവ ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് പോലുള്ള പൊതുമേഖലാ ബാങ്കുകള്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം പദ്ധതി നല്‍കുന്നുണ്ട്. 60 വയസാണ് പദ്ധതിയില്‍ ചേരാനുള്ള പ്രായ പരിധി. വിആർഎസ് എടുത്തവർക്കും സൈന്യത്തിൽ നിന്ന് വിരമിച്ചവർക്കും 50 വയസ് മതിയാകും. അഞ്ച് വർഷ കാലാവധിയുള്ള ഈ പദ്ധതിക്ക് ഇന്ന് 7.6 ശതമാനം പലിശ ലഭിക്കുന്നുണ്ട്. മൂന്ന് മാസത്തിൽ ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടിൽ പലിശ വരുമാനം എത്തും.
ബാങ്ക് അക്കൗണ്ടും ഐടിആറും
അസസ്‌മെന്റ് ഇയറില്‍ പ്രായം 75 വയസിനേക്കാള്‍ കൂടുതലുള്ള വ്യക്തിക്ക് ബാങ്കിൽ ഒരു ഫോം സമർപ്പിച്ചാൽ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിൽ നിന്ന് ഒഴിവാകാം. പെന്‍ഷവനും പലിശ വരുമാനവും മാത്രം വാങ്ങുന്നവരാണെങ്കിലാണ് ഈ ആനുകൂല്യം ഉപയോഗിക്കാനാകും. ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾകൊല്ളുന്ന 12ബിബിഎ ഫോം പെന്‍ഷന്‍, പലിശ വാങ്ങുന്ന ബാങ്കില്‍ സമര്‍പ്പിക്കണം.
More From GoodReturns

ബാങ്ക് അവധി ഇന്ന്; നിങ്ങളുടെ പണമിടപാടുകൾ കുടുങ്ങുമോ?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications