മുതിർന്ന പൗരന്മാരിലെ നിക്ഷേപ ലക്ഷ്യം സ്വന്തമായ വരുമാന മാർഗമാണ്. അതേസമയം, മുതിർന്ന പൗരന്മാർ അധികം റിസ്കെടുക്കാത്തതിനാൽ സുരക്ഷിതമായ നിക്ഷേപം കണ്ടെത്തുകയും വേണം. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന സ്കീമുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. മുതിർന്ന പൗരന്മാർക്ക് സ്ഥിര വരുമാനവും കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ള സ്ഥിര നിക്ഷേപം തിരയുമ്പോൾ പോസ്റ്റ് ഓഫീസ് വഴി നടത്തുന്ന ലഘു സമ്പാദ്യ പദ്ധതികളിലെ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം പ്രയോജനപ്പെടുത്താവുന്നതാണ്. ബാങ്കുകൾ നൽകുന്നതിനേക്കാൾ പലിശയും പദ്ധതിയുടെ നേട്ടമാണ്.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം
മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ചൊരു ക്ഷേമ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം. 2004 ലാണ് പദ്ധതി ആരംഭിക്കുന്നത്. പോസ്റ്റ് ഓഫീസിലോ ദേശസാത്കൃത ബാങ്കിലോ തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. ബാങ്കിനേക്കാൾ പലിശ നിരക്കും സ്ഥിര വരുമാനവുമാണ് പദ്ധതിയെ ആകർഷകമാക്കുന്നത്. ത്രൈമാസത്തിലാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ നിന്ന് പലിശ നൽകുന്നത്.
അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നിബന്ധനകളിയാം. 60 വയസ് കഴിഞ്ഞവർക്കുള്ളതാണ് സീനിയർ സിറ്റസൺ സേവിംഗ്‌സ് സ്‌കീം. സൈന്യത്തിൽ നിന്ന് വിരമിച്ചവരോ വളണ്ടറി റിട്ടയർമെന്റ് എടുക്കവരോ ആണെങ്കിൽ 55-ാം വയസിൽ പദ്ധതിയിൽ ചേരാം. വ്യക്തിഗത, ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാം. ഭാര്യ ഭർത്താക്കന്മാർക്കാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. 5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി.

പലിശ
ബാങ്കുകളിൽ ഇന്ന് 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന ശരാശരി നിരക്ക് 7-7.50 ശതമാനം വരെയാണ്. ഹ്രസ്വകാലത്തേക്ക് 8 ശതമാനവും 9 ശതമാനവും നൽകുന്ന ബാങ്കുകളും 5 വർഷത്തേക്ക് കുറഞ്ഞ നിരക്കാണ് നൽകുന്നത്. ഇത് പരിഗണിക്കുമ്പോൾ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിന് ലഭിക്കുന്ന 8.20 ശതമാനം പലിശ വിപണിയിലെ മികച്ച നിരക്കാണ്. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് ബാങ്കിൽ നിക്ഷേപിക്കുന്നതിന് പകരം ഈ പദ്ധതി ഉപയോഗിക്കാം.
ത്രൈമാസങ്ങളിൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ അവലോകനം ചെയ്യും. എന്നാൽ നിക്ഷേപം ആരംഭിച്ച സമയത്തെ പലിശയാണ് 5 വർഷത്തേക്ക് ലഭിക്കുക. നിക്ഷേപകർക്ക് മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിംഗ്‌സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.
എത്ര രൂപ നിക്ഷേപിക്കാം
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 2023 ലെ യൂണിയൻ ബജറ്റിലാണ് നിക്ഷേപ പരിധി 30 ലക്ഷമായി ഉയർത്തിയതിനാൽ 2023 ഏപ്രിൽ 1 മുതൽ അക്കൗണ്ടെടുക്കുന്നവർക്ക് 30 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കുന്നുണ്ട്.
എത്ര രൂപ ലഭിക്കും
പരമാവധി നിക്ഷേപമായ 30 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് നിലവിലെ 8.20 ശതമാനം പലിശ നിരക്കിൽ 5 വർഷത്തേക്ക് ത്രൈമാസത്തിൽ 61,500 രൂപ ലഭിക്കും. 20 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ത്രൈമാസ വരുമാനം 41,000 രൂപയാകും. 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് മൂന്ന് മാസത്തിലൊരിക്കൽ 20,500 രൂപ നേടാം.
5 ലക്ഷം രൂപ നിക്ഷേപിച്ചവരാണെങ്കിൽ 5 വർഷ കാലയളവോളം 10,250 രൂപ ലഭിക്കും. 2 ലക്ഷത്തിന്റെ നിക്ഷേപത്തിന് ത്രൈമാസത്തിൽ 4,100 രൂപ നേടാം.
മറ്റു നേട്ടങ്ങൾ
നികുതിയുടെ കാര്യം പരിഗണിച്ചാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനത്തിന് നികുതി നൽകണം. വർഷത്തിൽ 50,000 രൂപയക്ക് മുകളിലായാൽ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും.
പലിശ മൊത്ത വരുമാനത്തിനൊപ്പം ചേർത്ത് ടാക്സ് സ്ലാബ് അനുസരിച്ചും നികുതി ഈടാക്കും. 5 വർഷമാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിന്റെ കാലാവധി. ആവശ്യമെങ്കിൽ 3 വർഷം കൂടി കാലാവധി ഉയർത്തി നൽകും. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുക തിരികെ ലഭിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications