വിരമിക്കൽ കാലത്താണെങ്കിലും സാമ്പത്തികം വലിയ വിഷയമാണ്. ആരോഗ്യ ചെലവുകൾ, അടിസ്ഥാന ചെലവുകൾ എന്നിവയ്ക്ക് വലിയ തുക മാറ്റിവെയ്ക്കേണ്ടി വരുന്ന സമയമായതിനാൽ മുതിർന്ന പൗരന്മാരും സാമ്പത്തികമായി ശ്രദ്ധ പുലർത്തണം. അധികം റിസ്കെടുക്കാതെ സാമ്പത്തികമായ ആശങ്കകൾ ഒഴിവാക്കി നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർ തിരഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപമാണ്. 60 വയസ് പൂർത്തിയായ നിക്ഷേപകരെ മുതിർന്ന പൗരന്മാരായാണ് ബാങ്കുകൾ പൊതുവെ പരിഗണിക്കുന്നത്.
എല്ലാ ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് 0.25 മുതൽ 0.50 ശതമാനം വരെ അധിക നിരക്കുകൾ നൽകുന്നുണ്ട്. എന്നാൽ ചില ബാങ്കുകളുടെ പ്രത്യേക സ്ഥിര നിക്ഷേപങ്ങളാകട്ടെ പ്രീമിയം നിരക്കും നൽകും. ഇത്തരത്തിലുള്ള ചില നിക്ഷേപങ്ങളെ ഇവിടെ പരിചയപ്പെടാം.
എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി
എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം പ്രകാരം 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ലഭിക്കും. 2023 ഡിസംബര്‍ 31 വരെ എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം സ്വീകരിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനമാണ് എസ്ബിഐ നല്കുന്ന ഉയര്‍ന്ന പലിശ നിരക്ക്. 400 ദിവസത്തേക്കുള്ള അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ് 7.60 ശതമാനം പലിശ ലഭിക്കുക. പദ്ധതി ഡിസംബര്‍ 31 ന് അവസാനിക്കും.

എച്ച്ഡിഎഫ്സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ എഫ്ഡി
എച്ച്ഡിഎഫ്സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി പ്രകാരം 7.75 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. 5 വര്‍ഷം 1 ദിവസം 10 വര്‍ഷത്തേക്കാണ് ഈ ഉയര്‍ന്ന പലിശ ലഭിക്കുന്നത്. മികച്ച പലിശ ആവശ്യമുള്ളവര്‍ നവംബര്‍ 7 ന് മുന്‍പ് നിക്ഷേപിക്കണം. എച്ച്ഡിഎഫ്സി ബാങ്കില്‍ 55 ദിവസത്തേക്കും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക് സീനിയര്‍ സിറ്റിസണ്‍ എഫ്ഡി
ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയര്‍ എഫ്ഡി വഴി ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. 5 മുതല്‍ 10 വര്‍ഷ കാലയളവിലാണ് ഈ പലിശ നിരക്ക് ലഭിക്കും. 2024 ഏപ്രില്‍ 30 വരെ ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാം. 15 മാസം മുതല്‍ 2 വര്‍ഷത്തേക്ക് 7.65 ശതമാനം പലിശ ഐസിഐസിഐ ബാങ്കില്‍ നിന്ന് ലഭിക്കും.
ആക്സിസ് ബാങ്ക്, യെസ് ബാങ്ക്
5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് ആക്സിസ് ബാങ്ക് 7.75 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. യെസ് ബാങ്കില്‍ 60 മാസം മുതല്‍ 120 മാസത്തേക്ക് 7.75 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. 60 മാസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശയും യെസ് ബാങ്കില്‍ നിന്ന് ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
ലഘു സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെടുന്നൊരു നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന് 8.20 ശതമാനം വാര്‍ഷിക പലിശ നല്‍കുന്നുണ്ട്. 5 വര്‍ഷത്തേക്കാണ് നിക്ഷേപത്തിന്റെ കാലാവധി. സ്ഥിര നിക്ഷേപത്തിന് സമാനമായി നിക്ഷേപ സമയത്ത് നിശ്ചയിക്കുന്ന പലിശ കാലാവധിയോളം ലഭിക്കും.
ത്രൈമാസത്തില്‍ പലിശ വരുമാനം നിക്ഷേപകന് ലഭിക്കും. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 30 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ തുക. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് പദ്ധതിക്ക് ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
