വിരമിക്കൽ കാലത്തിന് ശേഷമുള്ള വരുമാനം തേടുന്നവർക്ക് സുരക്ഷിതമായ പദ്ധതികളാണ് ആവശ്യം. വിരമിക്കൽ കാലത്ത് ലഭിക്കുന്ന നല്ലൊരു സംഖ്യ മികച്ച പദ്ധതിയിൽ നിക്ഷേപിച്ച് മാസ വരുമാനം തേടുന്ന രീതി പിന്തുടരുന്നവർ നിരവധിയാണ്. ഈ തുക തട്ടിപ്പ് നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതിന് പകരം സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതികളിൽ നിക്ഷേപിക്കാം. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന ഇപിഎഫ് തുക, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ മാസ വരുമാനമായി മാറ്റാൻ സാധിക്കുന്നൊരു നിക്ഷേപമാണ് പ്രധാനമന്ത്രി വയവന്ദന യോജന. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദൻ യോജനയുടെ വിശദാംശങ്ങൾ നോക്കാം.
സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി വയ വന്ദന യോജന. പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് മാസ പെന്‍ഷന്‍ ലഭിക്കും. 2020 മേയ് 26നാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. 2023 മാര്‍ച്ച് 31ന് മുന്‍പ് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മാത്രമാണ് അവസരം.
ആർക്കൊക്കെ ചേരാം
60 വയസ് കഴിഞ്ഞവര്‍ക്ക് 15 ലക്ഷം രൂപ വരെ പ്രധാനമന്ത്രി വജ വന്ദന യോജനയില്‍ നിക്ഷേപിക്കാം. ഉയർന്ന പ്രായപരിധിയില്ല. 7.4 ശതമാനമാണ് പദ്ധതിയുടെ വാർഷിക പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസത്തിലോ ത്രൈമസത്തിലോ അർധ വർഷത്തിലോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാനുള്ള സൗകര്യമുണ്ട്.
പെൻഷൻ തുക
മാസ പെന്‍ഷന്‍ തിരഞ്ഞെടുത്തൊരാള്‍ക്ക് പദ്ധതിയില്‍ ചേര്‍ന്നതിന് തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ചുരുങ്ങിയ പെൻഷൻ 1,000 രൂപയാണ്. കുറഞ്ഞ പെൻഷനായി ത്രൈമാസത്തില്‍ 3,000 രൂപയും അര്‍ധ വാര്‍ഷത്തില്‍ 6,000 രൂപയും വർഷത്തില്‍ 12,000 രൂപയും ലഭിക്കും.
പ്രധാനമന്ത്രി വജ വന്ദന ജോയനയിലെ ഉയര്‍ന്ന പെന്‍ഷന്‍ മാസത്തിൽ 9,250 രൂപയാണ്. ത്രൈമാസത്തില്‍ 27,750 രൂപും അര്‍ധ വര്‍ഷത്തില്‍ 55,500 രൂപയും വര്‍ഷത്തില്‍ 1,11,000 രൂപയും ലഭിക്കും.
കാൽക്കുലേറ്റർ
മാസത്തിൽ പ്രധാനമന്ത്രി വയ വന്ദൻ യോജനയിൽ നിന്ന് ലഭിക്കുന്ന പരമാവധി പലിശ വരുമാനം 9,250 രൂപയാണ്. ഭാര്യയും ഭർത്താവും ചേർന്ന് നിക്ഷേപിച്ചാൽ 18,500 രൂപ പെൻഷൻ നേടാം. ഇതിനായി ഒരോരുത്തരും പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കണം.
15 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 1,11,000 രൂപയാണ്. മാസത്തില്‍ പെന്‍ഷന്‍ വാങ്ങുന്നൊരാളാണെങ്കിൽ 9,250 രൂപ ലഭിക്കും. ചുരുങ്ങിയ മാസ പെൻഷനായ 1,000 രൂപ പെന്‍ഷന്‍ ആവശ്യമായൊരാള്‍ക്ക് 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മതിയാകും.
എങ്ങനെ ചേരാം
പ്രധാനമന്ത്രി വജ വന്ദന ജോയനയിൽ പ്രതിവർഷം 7.40 ശതമാനം പലിശയാണ് ലഭിക്കുക. ഇത് മാസത്തിൽ കണക്കാക്കും. വർഷത്തിൽ 7.66 ശതമാനത്തിന്റെ ഗുണം ലഭിക്കും. 2023 മാര്‍ച്ച് 31 വരെ ചേരുന്ന എല്ലാവർക്കും ഈ ഉയർന്ന നിരക്കിലുള്ള പലിശ ലഭിക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാൽ എൽഐസിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും ഓഫീസിലെത്തി പദ്ധതിയിൽ ചേരാം. ഏജന്റുമാർ വഴിയും പദ്ധതിയിൽ ചേരാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
