വിരമിക്കൽ കാലത്ത് മുതിർന്ന പൗരന്മാർക്ക് ഏറ്റവും ആവശ്യം വരുമാനമാണ്. ജോലിയിൽ നിന്നുള്ള വരുമാനം അവസാനിക്കുന്ന കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ മികച്ച സമ്പാദ്യം ഉണ്ടാക്കാനുള്ള വഴി കണ്ടെത്തണം. അതിന് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്ന കേന്ദ്ര സർക്കാർ പിന്തുണയുള്ള ലഘു സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാം. നിക്ഷേപിക്കുന്ന തുകയ്ക്കുള്ള ഗ്യാരണ്ടിയും ബാങ്കിനേക്കാളും മികച്ച പലിശ നിരക്കുമാണ് പദ്ധതിയുടെ പ്രത്യേകത. പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന്റെ വിശദാംശങ്ങൾ നോക്കാം.
നിക്ഷേപ പരിധി
മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര വരുമാനം നേടുന്നതിനുള്ള ഏറ്റവും അനുയോജ്യമായൊരു മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. ഈ വര്‍ഷത്തില്‍ പദ്ധതിയുടെ നിക്ഷേപ പരിധിയും പലിശ നിരക്കും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിക്ഷേപ പരിധി ഉയര്‍ത്തിയത്.
നിലവില്‍ 30 ലക്ഷം രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാം. നേരത്തെ 15 ലക്ഷമായിരുന്നു പരിധി. മുതിര്‍ന്ന പൗരന്മാരായ ദമ്പതിമാര്‍ക്ക് ജോയിന്റ് അക്കൗണ്ട് ആരംഭിച്ച് 60 വക്ഷം രൂപ വരെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാം. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം.

പലിശ നിരക്ക്
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ 8.20 ശതമാനമാണ്. ലഘു സമ്പാദ്യ പദ്ധതികളിലെ മികച്ച പലിശ നിരക്കാണിത്. മുതിര്‍ന്ന പൗരന്മാര്ക്ക് പൊതുമേഖലാ ബാങ്കുകള്‍ നല്കുന്നതിനേക്കാള് മികച്ച നിരക്കായും ഇതിനെ കാണാം.
നിക്ഷേപകർക്ക് മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിംഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. 5 വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ കാലാവധി. 3 വര്‍ഷത്തേക്ക് കാലാവധി ഉയര്‍ത്താം.
കാലാവധിയും പലിശയും ഉയര്‍ത്തിയതോടെ മുതിര്‍ന്ന പൗരന്മാരായ ദമ്പതിമാര്‍ക്ക് നിക്ഷേപിക്കുന്ന തുക സുരക്ഷിതമാക്കി മികച്ച പലിശ വരുമാനം നേടാന്‍ സാധിക്കും. നിലവിലെ 8.20 ശതമാനം പലിശ നിരക്ക് പ്രകാരം സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്ക്ക് ദിവസത്തില്‍ 1,366 രൂപ വരെ പലിശ വരുമാനം നേടാന്‍ സാധിക്കും.
കാൽക്കുലേറ്റർ
60 വയസ് കഴിഞ്ഞ ദമ്പതിമാര്‍ വ്യത്യസ്ത സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം അക്കൗണ്ടുകളിലായി 30 ലക്ഷം രൂപ വീതം നിക്ഷേപിച്ചാലാണ് ഈ പലിശ വരുമാനം ലഭിക്കുക. 30 ലക്ഷം രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തേക്ക് 12.3 ലക്ഷം രൂപയാണ് 5 വര്‍ഷത്തേക്ക് ആകെ ലഭിക്കുന്ന പലിശ വരുമാനം.
2.46 ലക്ഷം രൂപ വര്‍ഷത്തില്‍ പലിശയായി ലഭിക്കും. ഇതുപ്രകാരം ത്രൈമാസത്തില്‍ 61,500 രൂപ നിക്ഷേപകന്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് പോകും.
രണ്ട് അക്കൗണ്ടില്‍ നിന്നുമായി 1,23,000 രൂപ ത്രൈമാസത്തില്‍ ലഭിക്കും. ദിവസത്തിലേക്ക് കണക്കാക്കിയാല്‍ 1,366 രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീ വഴി സ്വന്തമാക്കാം. സമാനമായി സംയുക്ത അക്കൗണ്ടില്‍ ഭാര്യ, ഭര്ത്താക്കന്മാര് ചേര്‍ന്ന് 60 ലക്ഷം നിക്ഷേപിച്ചാലും ഇതേ വരുമാനം നേടാം.
നികുതി
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലെ നിക്ഷേപം, ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന പദ്ധതിയാണ്. 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. പലിശ വരുമാനത്തിന് നികുതി നൽകണം. നിക്ഷേപത്തിൽ നിന്നുള്ള പലിശ വർഷത്തിൽ 50,000 രൂപയക്ക് മുകളിലായാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications