സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുമെന്നാണ് പൊതുവെ സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനമാണ് ഈ നിരീക്ഷണത്തിന് കാരണം. മൂന്ന് യോഗങ്ങളിലായി റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുകയാണ്.
2,000 രൂപ കറൻസിയുടെ പിൻവലിക്കലിക്ക്ൽ കാരണം ബാങ്കുകളിൽ പണലഭ്യത ഉയർന്നതും പലിശ നിരക്ക് വർധനവിനുള്ള സാധ്യത മങ്ങിപ്പിക്കുന്നു. നിലവിൽ പലിശ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ ലഭ്യമായ മികച്ച നിരക്കിൽ സ്ഥിര നിക്ഷേപമിടുന്നതാണ് അനുയോജ്യം. അതിനിടെ 4 ബാങ്കുകൾ ഓഗസ്റ്റ് മാസത്തിൽ പലിശ നിരക്കുയർത്തിയിട്ടുണ്ട്. ഇവ പരിശോധിക്കാം.
ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപം
സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഓഗസ്റ്റ് 14 മുതലാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയത്. 2 കോടിക്ക് താഴെയുള്ള, 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 8.05 ശതമാനം വരെ പലിശ ലഭിക്കും. 16 മാസം മുതൽ 17 മാസത്തിൽ താഴെ വരെ കാലാവധിയിലാണ് ഏറ്റവും ഉയർന്ന നിരക്കായ 8.05 ശതമാനം പലിശ ലഭിക്കുന്നത്.

കാനറ ബാങ്ക് സ്ഥിര നിക്ഷേപം
ഓഗസ്റ്റ് മാസത്തിൽ പലിശ നിരക്കുയർത്തിയ പൊതുമേഖലാ ബാങ്കാണ് കാനറ ബാങ്ക്. മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെയാണ് കാനറ ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശ നിരക്ക്. 444 ദിവസത്തേക്കാണ് ഉയർന്ന പലിശയായ 7.75 ശതമാനം ലഭിക്കുന്നത്. ഓഗസ്റ്റ് 12 മുതൽ പുതുക്കിയ നിരക്കുകൾ ലഭിച്ചു തുടങ്ങി.
ഫെഡറൽ ബാങ്ക് സ്ഥിര നിക്ഷേപം
77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഫെഡറൽ ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് വർധിപ്പിച്ചത്. 0.77 ശതമാനം നിരക്കാണ് വർധിപ്പിച്ചത്. മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 8.07 ശതമാനം വരെയാണ് പലിശ നിരക്ക്. പുതുക്കിയ നിരക്കുകൾ 2023 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു. 13 മാസത്തെ ടേം ഡെപ്പോസിറ്റ് നിരക്കിന് മുതിർന്ന പൗരന്മാർക്ക് 8.07 ശതമാനം പലിശ ലഭിക്കുക. ഉയർന്ന നിരക്കുകൾ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
മികച്ച പലിശ നൽകുന്ന സ്ഥിര നിക്ഷേപങ്ങളിലൊന്ന് ലഭിക്കുന്നത് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്നാണ്. 5 വർഷ കാലാവധിക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 0.85 ശതമാനമാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശ വർധിപ്പിച്ചത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിൽ മുതിർന്ന ഉപഭോക്താക്കൾക്ക് 4.50 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശ ലഭിക്കും.
സ്ഥിര വരുമാനം നേടാൻ ഓപ്ഷൻ
സ്ഥിര വരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം തിരഞ്ഞെടുക്കാം. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള പദ്ധതിയിൽ ഉയർന്ന സുരക്ഷയും നികുതി ഇളവും ഒപ്പം സ്ഥിര വരുമാനവും ലഭിക്കും. ഏപ്രിൽ-ജൂൺ പാദത്തിലെ പദ്ധതിയുടെ പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 8.20 ശതമാനമായി സർക്കാർ ഉയർത്തിയിരുന്നു. അതിനാൽ നിലവിൽ നിക്ഷേപിക്കുന്നവർക്ക് 8.20 എന്ന മികച്ച പലിശ ലഭിക്കും. 30 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications