മുതിർന്ന പൗരൻമാരായ നിക്ഷേപകർ സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. അതിനു പ്രധാന കാരണം സുരക്ഷിത നിക്ഷേപം എന്ന നേട്ടവും ഒപ്പം ഉയർന്ന പലിശ നിരക്കും തന്നെയാണ്. സാധാരണ നിക്ഷേപകരേക്കാൾ ഉയർന്ന പലിശ ലഭിക്കുന്നതിനാൽ 60 വയസ്സ് കഴിഞ്ഞവർക്ക് സുരക്ഷിതമായ സമ്പത്ത് വളർത്താം.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങളിൽ എത്ര ശതമാനം വരെ പലിശ നൽകുന്നു എന്നും നിക്ഷേപത്തിൻ്റെ നേട്ടം എത്രയാവുമെന്നും പരിശോധിക്കാം;
1. എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ എഫ്.ഡിയിൽ മുതിർന്ന പൗരന്മാർ ഒരു വർഷത്തെ കാലാവധിയിൽ നിക്ഷേപിച്ചാൽ 7 ശതമാനം പലിശ നിരക്ക് ലഭിക്കും. 3 വർഷത്തെയും 5 വർഷത്തെയും എഫ്‌ഡി സ്കീമുകൾക്ക് യഥാക്രമം 7.20 ശതമാനവും 7.15 ശതമാനവും പലിശ നിരക്ക് ബാങ്ക് നൽകുന്നു. മുതിർന്ന പൗരൻമാർ ഈ 5 ലക്ഷം എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ ഈ മൂന്ന് കാലാവധിയിലും മൊത്തം എത്ര രൂപ മെച്യൂരിറ്റിയായി ലഭിക്കുമെന്ന് അറിയാം;
- 1 വർഷത്തെ എഫ്ഡിയിൽ 5 ലക്ഷം നിക്ഷേപിച്ചാൽ മെച്യൂരിറ്റിയായി ലഭിക്കുന്നത് 5,35,930 രൂപയാണ്
- 3 വർഷത്തെ എഫ്ഡിയിൽ നിന്നും മെച്യൂരിറ്റിയായി ലഭിക്കുന്നത് 6,19,360 രൂപയാണ്.
- 5 വർഷത്തെ എഫ്ഡിയിൽ 5 ലക്ഷം നിക്ഷേപിക്കുമ്പോൾ മൊത്തം ലഭിക്കുന്നത് 7,12,622 രൂപയാണ്
2. ഐസിഐസിഐ ബാങ്ക്
മുതിർന്ന പൗരന്മാർ ഐസിഐസിഐ ബാങ്കിൻ്റെ ഒരു വർഷത്തെ എഫ്‌ഡിയിൽ നിക്ഷേപിച്ചാൽ 7 ശതമാനം പലിശ ലഭിക്കും. 3 വർഷത്തെയും 5 വർഷത്തെയും എഫ്‌ഡി സ്കീമുകൾക്ക് ബാങ്ക് 7.25 ശതമാനം പലിശ നിരക്ക് നൽകുന്നു. ഇവിടെ നിക്ഷേപകൻ 5 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ഈ മൂന്ന് വർഷങ്ങളിലായി ലഭിക്കുന്ന മെച്യൂരിറ്റി തുക എത്രയെന്ന് നോക്കാം;
- 1 വർഷത്തെ എഫ്ഡിയിൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 5,35,930 രൂപയാണ്.
- 3 വർഷത്തെ എഫ്ഡിയിൽ 5 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മൊത്തം നേട്ടം 6,20,273 രൂപയാണ്.
- 5 വർഷത്തെ എഫ്ഡിയിൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 7,16,130 രൂപയാണ്.

3. ബന്ധൻ ബാങ്ക്
ബന്ധൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ എഫ്‌ഡിയ്ക്ക് 8.25 ശതമാനം പലിശ നിരക്ക് നൽകുന്നു. എന്നാൽ 3 വർഷത്തേക്ക് 7.75 ശതമാനവും 5 വർഷത്തേക്ക് 6.60 ശതമാനവും പലിശ നിരക്ക് ഈ ബാങ്ക് നൽകുന്നു. ഈ പലിശ നിരക്കിൻ്റെ അടിസ്ഥാനത്തിൽ 5 ലക്ഷം നിക്ഷേപിച്ചാൽ മൂന്ന് കാലാവധിയും അവസാനിക്കുമ്പോൾ എത്ര രൂപ മെച്യൂരിറ്റിയായി നേടാം? കണക്കുകൾ ഇതാ...
- 1 വർഷത്തെ എഫ്ഡിയിൽ നിന്നും ലഭിക്കുന്ന മെച്യൂരിറ്റി തുക 5,42,544 രൂപയാണ്.
- 3 വർഷത്തെ എഫ്ഡിയിൽ നിന്നും ലഭിക്കുന്ന മെച്യൂരിറ്റി തുക 6,29,474 രൂപയാണ്.
- 5 വർഷത്തെ എഫ്ഡിയിൽ നിന്നും ലഭിക്കുന്ന മെച്യൂരിറ്റി തുക 6,73,428 രൂപയാണ്.
4. ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്കിൻ്റെ സ്ഥിര നിക്ഷേപ പദ്ധതിയിൽ ഒരു വർഷത്തെ എഫ്‌ഡിയിൽ 7.25 ശതമാനം പലിശ നിരക്ക് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നു. എന്നാൽ 3 വർഷത്തെയും 5 വർഷത്തെയും എഫ്‌ഡികൾക്ക് ബാങ്ക് 7.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കിൻ്റെ എഫ്.ഡിയിൽ മുതിർന്ന പൗരൻമാരായ നിക്ഷേപകർ 5 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക എത്രയെന്ന് നോക്കാം..;
- 1 വർഷത്തെ എഫ്ഡി സ്കീമിൻ്റെ മെച്യൂരിറ്റി തുക 5,37,248 രൂപയാണ്.
- 3 വർഷത്തെ എഫ്ഡി സ്കീമിൻ്റെ മെച്യൂരിറ്റി തുക 6,23,021 രൂപയാണ്.
- 5 വർഷത്തെ എഫ്ഡി സ്കീമിൻ്റെ മെച്യൂരിറ്റി തുക 7,21,424 രൂപയാണ്.
നിലവിൽ 5 വർഷം വരെയുള്ള കാലാവധിയാണ് കണക്കാക്കിയത്. എന്നാൽ 5 ലക്ഷത്തിൻ്റെ നിക്ഷേപം 10 വർഷത്തേ കാലാവധിയിൽ നിക്ഷേപിച്ചാൽ എത്ര രൂപ നേടാം എന്ന് നോക്കാം? ആദ്യ പലിശ നിരക്കുകൾ അറിയാം...
- ഐസിഐസിഐ ബാങ്ക്: 7.20%
- എച്ച്ഡിഎഫ്സി ബാങ്ക്: 6.90%
- ബന്ധൻ ബാങ്ക്: 6.60%
- ഫെഡറൽ ബാങ്ക്: 7%
ഈ പലിശ നിരക്ക് കണക്കാക്കിയാൽ 10 വർഷം കൊണ്ട് ഓരോ ബാങ്ക് എഫ്.ഡിയും എത്ര രൂപ മെച്യൂരിറ്റി തുക നൽകും? ഐസിഐസിഐ ബാങ്ക് എഫ്ഡിയിൽ നിന്നും 10,20,660 രൂപ മെച്യൂരിറ്റി തുകയായി നേടാം. എച്ച്ഡിഎഫ്‌സി ബാങ്ക് എഫ്ഡിയുടെ മെച്യൂരിറ്റി തുക 9,91,010 രൂപയായിരിക്കും. ബന്ധൻ ബാങ്ക് എഫ്ഡി മെച്യൂരിറ്റി തുക 9,62,200 രൂപയും, ഫെഡറൽ ബാങ്ക് എഫ്.ഡി കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന നേട്ടം 10,00,799 രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
