പ്രായം 60 കഴിഞ്ഞാൽ നിക്ഷേപങ്ങളിൽ വലിയ നേട്ടം മുതിർന്ന പൗരന്മാർക്കുണ്ട്. പലിശ നിരക്കിൽ പ്രത്യേക പരിഗണന, പ്രത്യേക നിക്ഷേപ പദ്ധതികൾ എന്നിവ മുതിർന്ന പൗരന്മാരാർക്കായി ലഭിക്കും. സ്ഥിര വരുമാനം പ്രതീക്ഷിച്ച് സുരക്ഷിതത്വത്തോടെ നിക്ഷേപിക്കാൻ മുതിർന്ന പൗരന്മാർക്ക് ആശ്രയിക്കാവുന്നൊരു മാർഗമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം.
ബാങ്ക് നിക്ഷേപങ്ങളേക്കാൾ പലിശ നൽകുന്നതിനാൽ സമീപ വർഷങ്ങളിൽ മുതിർന്ന പൗരന്മാർക്കിടയിൽ കാര്യമായ സ്വാധീനം ഈ നിക്ഷേപത്തിനുണ്ട്. കോവിഡ് കാലത്ത് 2020 ഫെബ്രുവരിയിൽ പദ്ധതിയിലെത്തിയ ആകെ നിക്ഷേപം 73,728 കോടി രൂപയായിരുന്നെങ്കിൽ 2022 ഫെബ്രുവരിയിൽ ഏകദേശം 1.17 ലക്ഷം കോടി രൂപയായി വളർന്നു.
ബാങ്കിനേക്കാൾ പലിശ
5 വർഷത്തേക്ക് എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 7.50 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നത്. ആക്‌സിസ് ബാങ്ക് 7.75 ശതമാനം, യെസ് ബാങ്ക് 7.75 ശതമാനം, കാനറ ബാങ്ക് 7.30 ശതമാനം, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് -7.25 ശതാമനം, പഞ്ചാബ് നാഷണല്‍ ബാങ്ക് 7 ശതമാനം എന്നിങ്ങനെയാണ് മുന്‍നിര ബാങ്കുകളുടെ പലിശ നിരക്ക്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ 5 വർഷത്തേക്ക് 8.20 ശതമാനം പലിശ ലഭിക്കും. ഇത് മുൻനിര സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ ഏകദേശം 0.50%-1.50 ശതമാനം കൂടുതലാണ്. മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ കാലാവധിയിൽ സൂര്യോദയ് ബാങ്ക്, യൂണിറ്റി ബാങ്ക്, ഡിസിബി ബാങ്ക്, ഫിൻകെയർ ബാങ്ക് തുടങ്ങിയ ബാങ്കുകൾ മാത്രമാണ് 8.20 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നത്.
നികുതി ഇളവ്
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ സാമ്പത്തിക വർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ 5 വർഷ ലോക്ക്-ഇൻ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ഈ നികുതി ഇളവ് ലഭിക്കുന്നത്. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലെയും സ്ഥിര നിക്ഷേപങ്ങളിലെയും വരുമാനം സമാനമായാണ് നികുതി കണക്കാക്കുന്നത്.
സെക്ഷൻ 80ടിടിബി പ്രകാരം സാമ്പത്തിക വർഷത്തിൽ 50,000 രൂപയുള്ള പലിശ വരുമാനത്തിന് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല. അതോടൊപ്പം നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് വരുമാനം നികുതി വിധേയമാണ്.
സ്ഥിര വരുമാനം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിന്ന് മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിലെ അവസാന ദിവസങ്ങളിൽ, ത്രൈമാസ ഇടവേളകളിൽ നിക്ഷേപകർക്ക് പലിശ വരുമാനം ലഭിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലാണെങ്കിൽ നിക്ഷേപകന് ഇഷ്ടമുള്ള പേഔട്ട് തിരഞ്ഞെടുക്കാൻ സാധിക്കും. മിക്ക ബാങ്കുകളും നിക്ഷേപകർക്ക് ത്രൈമാസ പേ-ഔട്ട് ഓപ്ഷനും പ്രതിമാസ പേ-ഔട്ട് ഓപ്ഷനും ക്യുമുലേറ്റീവ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ നിക്ഷേപകർക്ക് അർധ വാർഷിക, വാർഷിക പേ-ഔട്ട് ഓപ്ഷനുകളും തിരഞ്ഞെടുക്കാം.
നിക്ഷേപ പരിധി
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാവുന്ന തുക 30 ലക്ഷം രൂപയാണ്. അതേസമയം ബാങ്കുകളിൽ നിക്ഷേപകർക്ക് പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം, ടാക്സ് സേവിഗ് സ്ഥിര നിക്ഷേപങ്ങളിൽ സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ മാത്രമെ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ 5 വർഷമാണ് കാലാവധി. 3 വർഷം വരെ കാലാവധി ഉയർത്താം. ബാങ്കുകൾ 7 ദിവസം മുതൽ 10 വർഷത്തേക്കാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
