ശമ്പളം പ്രധാന വരുമാന മാർഗമായവർക്ക് വിരമിക്കൽ കാലത്ത് പുതിയ വരുമാന സ്രോതസ് കണ്ടെത്തേണ്ടതായിട്ടുണ്ട്. മികച്ച തുക പെൻഷൻ ലഭിക്കുന്നവരാണെങ്കിൽ വിരമിക്കൽ കാല ജീവിതത്തിന് ഇത് പ്രയോജനപ്പെടുത്താം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വലിയ പെൻഷൻ ലഭിക്കുക എന്നത് പലപ്പോഴും സാധ്യമായ കാര്യമല്ല. വരുമാനം അനിവാര്യമാകുന്ന ഘട്ടത്തിൽ മുതിർന്ന പൗരന്മാർക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം തിരഞ്ഞെടുക്കാം.
2023- 2024 സാമ്പത്തിക വര്‍ഷാരംഭത്തില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധിയും പലിശ നിരക്കും കേന്ദ്രസര്‍ക്കാര്‍ പുതുക്കിയിരുന്നു. ഇത് പദ്ധതിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ നിക്ഷേപകരെ പദ്ധതിയിലേക്ക് ആകര്‍ഷിച്ചതായി കാണാം.
2023- 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 55,000 കോടിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിൽ നിക്ഷേപമായി എത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 176 ശതമാനം വര്‍ധനവാണിത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 19,925 കോടി രൂപ മാത്രമാണ് നിക്ഷേപമായി എത്തിയത്.

മാറ്റങ്ങൾ ഇവ
2023 ഏപ്രിൽ 1 നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീന്റെ പലിശ 8.20 ശതമാനമാക്കി ഉയർത്തിയത്. ഇതേ പലിശയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന് ഇപ്പോൾ ലഭിക്കുന്നത്. 5 വര്‍ഷത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും 5 വര്‍ഷ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനേക്കാളും മികച്ച നിരക്കാണിത്. ജൂലായ്- ഒക്ടോബര്‍ പാദത്തിലേക്ക് പലിശ നിരക്ക് മാറ്റമില്ലാതെ തുടരും.
പലിശ നിരക്കിനൊപ്പം സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി 30 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. നേരത്തെയിത് 15 ലക്ഷം രൂപയായിരുന്നു.
പലിശ വരുമാനം
അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിന്റെ കാലാവധി. 3 വര്‍ഷംകൂടി നിക്ഷേപം ഉയർത്താം. ത്രൈമാസത്തിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് പലിശ നല്‍കുന്നത്. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നിങ്ങനെ 4 തവണയാണ് പലിശ വരുമാനം ലഭിക്കുന്നത്. ഇപ്പോള്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം അക്കൗണ്ട് ആരംഭിക്കുന്നൊരാള്‍ക്ക് 8.20 ശതമാനം പലിശ ലഭിക്കും.
അക്കൗണ്ട്
മുതിര്‍ന്ന പൗരന്മാര്ക്കുള്ള പദ്ധതിയായതിനാല്‍ 60 വയസ് എന്ന പ്രായ പരിധി നിക്ഷേപത്തിനുണ്ട്. പട്ടാളത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് 55 വയസ് പൂര്‍ത്തിയായാല്‍ പദ്ധതിയില്‍ ചേരാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. ഭാര്യ ഭർത്താക്കന്മാരാർക്കാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. പോസ്റ്റ് ഓഫീസിലും തിരഞ്ഞടുത്ത ബാങ്കുകൾ വഴിയും അക്കൗണ്ട് എടുക്കാം.
എത്ര രൂപ ലഭിക്കും
10,000 രൂപ നിക്ഷേപിച്ചാല്‍ 8.20 ശതമാനം പലിശ നിരക്കില്‍ 205 രൂപ ത്രൈമാസത്തില്‍ ലഭിക്കും. പരമാവി നിക്ഷേപമായ 30 ലക്ഷം നിക്ഷേപിച്ചാല്‍ 61,500 രൂപ ത്രൈമാസത്തില്‍ ലഭിക്കും. 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ ത്രൈമാസത്തിൽ 20,500 രൂപ ലഭിക്കും. ബാങ്ക്/ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലാണ് പലിശ എത്തുക.
നികുതി ഇളവ്
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് 1.50 ലക്ഷം രൂപ നികുതി ഇളവ് നേടാം. സാമ്പത്തി വര്‍ഷത്തില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്നുള്ള പലിശ 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും.
വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കില്‍ 15എച്ച്ഫോംസമര്പ്പിച്ചാല് ടിഡിഎസ് ഒഴിവാക്കാം. നികുതി അടയ്ക്കുന്നവരാണെങ്കിൽ ബാധകമായ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടതായി വരും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications