മുതിർന്ന പൗരന്മാരായ നിക്ഷേപകർ കയ്യിലുള്ള പണം സുരക്ഷിതമായി സൂക്ഷിക്കാൻ സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസ പലിശ വാങ്ങിയും ജീവിത ചെലവുകൾ കണ്ടെത്തുന്നവരുണ്ട്. ഇത്തരക്കാർ ഉയർന്ന സുരക്ഷയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ ബാങ്കുകളെയാണ് നിക്ഷേപത്തിനായി ആശ്രയിക്കുന്നത്.
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ഇനി ഒരു വർധനവിന് സാധ്യതയില്ലാത്തതിനാൽ ഉയർന്ന പലിശ ലഭിക്കുന്ന ബാങ്കുകളിൽ സ്ഥിര നിക്ഷേപം ലോക്ക് ചെയ്യുകയാണ് ഏറ്റവും അനുയോജ്യം. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ഓരോ ബാങ്കിനും വ്യത്യസ്തമായതിനാൽ നിക്ഷേപകർ കാലാവധിയും പലിശ നിരക്കും പരിശോധിച്ച് വേണം നിക്ഷേപം ആരംഭിക്കാൻ. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് താരതമ്യം ചെയ്യാം.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 7.60 ശതമാനം വരെ പലിശ നല്‍കും. 7.60 ശതമാനം പലിശ 400 ദിവസത്തെ അമൃത് കലാശ് നിക്ഷേപത്തിനാണ്. ഈ പദ്ധതി ജൂണ്‍ 30 ന് അവസാനിക്കും. 5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും.

പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 4 ശതമാനം മുതല്‍ 7.75 ശതമാനം പലിശ ലഭിക്കും. 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിനാണ് 7.75 ശതമാനം പലിശ ലഭിക്കുന്നത്. കാനറ ബാങ്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4 ശതമാനം മുതൽ 7.75 ശതമാനം പലിശ നല്‍കുന്നു. 444 ദിവസത്തേക്കാണ് കാനറ ബാങ്ക് 7.75 ശതമാനം പലിശ നല്‍കുന്നത്. നോണ്‍ കോളബില്‍ സ്ഥിര നിക്ഷേപമാണെങ്കില്‍ 444 ദിവസത്തേക്ക് 7.90 ശതമാനം പലിശ ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 7.75 ശതമാനം വരെയാണ് പലിശ നിരക്ക്. 399 ദിവസത്തെ തിരംഗ പ്ലസ് നിക്ഷേപ സ്‌കീമിലാണ് 7.75 ശതമാനം പലിശ നല്‍കുന്നത്. 5 വര്‍ഷത്തിന് മുകളില്‍ 10 വര്‍ഷം വരെ 7.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 3 വര്‍ഷത്തേക്ക് 7.55 ശതമാനം പലിശയും ബാങ്ക് ഓഫ് ബറോഡ നല്‍കുന്നുണ്ട്.
മറ്റു ബാങ്കുകൾ
യൂണിയന്‍ ബാങ്ക് 3.50% മുതല്‍ 7.50% വരെയും ബാങ്ക് ഓഫ് ഇന്ത്യ 3% മുതല്‍ 7.50% വരെയും പലിശ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് നൽകുന്നുണ്ട്. ഇന്ത്യന്‍ ബാങ്ക് 3.30% മുതല്‍ 7.75% വരെയും പഞ്ചാബ് സിന്‍ഡ് ബാങ്ക് 3.30% മുല്‍ 7.60 ശതമനം വരെയും സെന്‍ട്രല്‍ ബാങ്ക് 4 ശതമാനം മുതല്‍ 7.25% വരെയും പലിശ നല്‍കും.
നികുതി ഇളവ്
സ്ഥിര നിക്ഷേപത്തിന് പ്രത്യേകിച്ച് നികുതി ഇളവുകളൊന്നും തന്നെ ലഭ്യമല്ല. 5 വർഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്കാണ് പൊതുവെ നികുതി ഇളവ് ലഭിക്കുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കും. ഇതോടൊപ്പം നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ നിശ്ചിത പരിധി കടന്നാൽ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും.
റെഗുലർ നിക്ഷേപകരാണെങ്കിൽ പലിശ വരുമാനം 40,000 രൂപ കടന്നാലാണ് ടിഡിഎസ് ബാധകമാകവുക. മുതിർന്ന പൗരന്മാർക്ക് ഇളവ് പരിധി രൂപ 50,000 രൂപ വരെയാണ്. മുതിർന്ന പൗരന്മാരുടെ ആകെ വരുമാനം അടിസ്ഥാന ഇളവ് പരിധിയിൽ കുറവാണെങ്കിൽ 15എച്ച് ഫോം ബാങ്കിൽ സമർപ്പിച്ച് ടിഡിഎസ് ഒഴിവാക്കാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications