മുതിർന്ന പൗരന്മാരാണെങ്കിൽ റിസ്കില്ലാതെ നിക്ഷേപിക്കാൻ അഗ്രഹിക്കുന്നവരായിരിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ് ഇക്കൂട്ടരുടെ ഇഷ്ട നിക്ഷേപയിടം. 60 വയസ് കഴിഞ്ഞവർക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ പലിശ നൽകുന്നൊരു നിക്ഷേപമാണ് ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെട്ട സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. നികുതി ഇളവ്, കേന്ദ്ര സർക്കാർ ഗ്യാരണ്ടി, ഉയർന്ന പലിശ, സ്ഥിര വരുമാനം എന്നിങ്ങനെ നിരവധി ഗുണങ്ങളുള്ള നിക്ഷേപമാണിത്. ആദ്യം പദ്ധതിയുടെ ഗുണങ്ങൾ പരിശോധിക്കാം.
സ്ഥിര വരുമാനം
ത്രൈമാസ അടിസ്ഥാനത്തില്‍ സീനിയര്‍ സിറ്റസണ്‍ സേവിംഗ്്സ് സ്കീമില്‍ നിന്ന് സ്ഥിര വരുമാനം ലഭിക്കുന്നുണ്ട്. ഇതിനാല്‍ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു സാധ്യതയാണിത്. പിന്‍വലിക്കാത്ത പലിശ വരുമാനത്തിന് അധിക പലിശ ലഭിക്കില്ല. ഇതോടൊപ്പം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിലൊന്നാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീം.
8 ശതമാനം പലിശ നിലവിലെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ അധികമാണ്. എളുപ്പത്തില്‍ അക്കൗണ്ടെടുക്കാനും പലിശ സ്വീകരിക്കാനും സാധിക്കും. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കാം. സീനിയര്‍ സിറ്റസണ്‍ സേവിംഗ്്സ് സ്കീം അക്കൗണ്ടുമായി ബന്ധപ്പെട്ട സേവിംഗ്സ് അക്കൗണ്ടിലേക്കാണ് പലിശ ക്രെഡിറ്റ് ചെയ്യുക.
നികുതി ഇളവുകൾ
സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് ലഭിക്കുന്ന പലിശ 50,000 രൂപ വരെ നികുതി ഇളവുള്ളതാണ്. സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപയില്‍ കൂടുതലായാണ് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത്. 15H ഫോം സമര്‍പ്പിച്ചവരാണെങ്കില്‍, പലിശ വരുമാനം 50000 രൂപയില്‍ താഴെയാണെങ്കില്‍ പലിശ വരുമാനത്തില്‍ നിന്ന് ടിഡിഎസ് ഈടാക്കില്ല. ഇതോടൊപ്പം സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.
പലിശ നിരക്ക്
ജനുവരി- മാര്‍ച്ച് പാദത്തിലേക്കുള്ള സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് 8 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് 15 ലക്ഷം രൂപ വരെയാണ സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപം ആവശ്യമെങ്കില്‍ 3 വര്‍ഷം കൂടി വര്‍ധിപ്പിക്കാം.
സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ ലഭിക്കുക. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന പദ്ധതിയാണ്. 8 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ, 10 ലക്ഷം രൂപ, 15 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ത്രൈമാസത്തില്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.
സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീം കാല്‍ക്കുലേറ്റര്‍
5 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 8 ശതമാനം പലിശ നിരക്കില്‍ വര്‍ഷത്തില്‍ 40,000 രൂപ പലിശ ലഭിക്കും. ത്രൈമാസത്തില്‍ 10,000 രൂപയാണ് ലഭിക്കുക. 5 വര്‍ഷം കൊണ്ട് 2 ലക്ഷം രൂപ ആകെ പലിശയായി ലഭിക്കും.
10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷത്തേക്ക് ആകെ ലഭിക്കുന്ന പലിശ 4 ലക്ഷം രൂപയാണ്. 80,000 രൂപ വാര്‍ഷിക പലിശയും ത്രൈമാസത്തില്‍ 20,000 രൂപയും ലഭിക്കും.
15 ലക്ഷം രൂപയാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമിലെ പരമാവധി നിക്ഷേപം. 15 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ത്രൈമാസത്തില്‍ 30,000 രൂപ നേടാം. വര്‍ഷത്തില്‍ 1.20 ലക്ഷ രൂപയും ലഭിക്കും. 5 വര്‍ഷം കൊണ്ട് 6 ലക്ഷം രൂപ പലിശ വരുമാനം നേടാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
