60 വയസ് കഴിഞ്ഞാൽ ജോലിൽ നിന്ന് വിരമിച്ച ശേഷം കയ്യിൽ നല്ലൊരു തുക വരും. ജോലി കാലത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപവും മറ്റു ആനുകൂല്യങ്ങളുമായി നല്ലൊരു തുക കയ്യിലുണ്ടാകും. ഇത് എവിടെ നിക്ഷേപിക്കുമെന്നത് പ്രായമായവരെ സംബന്ധിച്ച് വലിയ ചോദ്യമാണ്. സുരക്ഷ വേണം, ഒപ്പം നല്ല ആദായവും. മാസത്തിൽ വരുമാനം കൂടെ ലഭിക്കുമെങ്കിൽ നിക്ഷേപകർക്ക് അത് സ്വർഗം തന്നെ. ഇത്തരത്തിൽ ഗുണങ്ങൾ ഒത്തുവരുന്ന ഒരു നിക്ഷേപമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. പൊതുമേഖലാ ബാങ്കുകൾ വഴിയും പോസ്റ്റ് ഓഫീസുകൾ വഴിയും നിക്ഷേപിക്കാം.
യോഗ്യത
60 വയസ് കഴിഞ്ഞ പൗരന്മാർക്ക് വ്യക്തിഗത അക്കൗണ്ടുകളായും ജോയിന്റ് അക്കൗണ്ടുകളായും പദ്ധതിയിൽ ചേരാം. ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാനാവുക. ജോയിന്റ് അക്കൗണ്ടിൽ ആദ്യ അക്കൗണ്ട് ഹോള്‍ഡര്‍ക്കാണ് മുഴുവൻ തുകയുടെയും അവകാശമുണ്ടാവുക. സൈന്യത്തിൽ നിന്ന് വിരമിച്ച 50 കഴിഞ്ഞവർക്കും ചേരാം. 1,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാനാകും. ഒരാൾക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാനാകും. എന്നാൽ ആകെ നിക്ഷേപം 15 ലക്ഷത്തിൽ കവിയാൻ പാടില്ല.
പലിശ
സർക്കാർ ഗ്യാരണ്ടിക്കൊപ്പം പൊതുമേഖലാ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിന്ന് ലഭിക്കുക. 7.4 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. മൂന്ന് മാസം കുടുമ്പോഴാണ് പലിശ നല്‍കുക. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 ഇടവേളകളിൽ സേവിംഗ്സ് അക്കൗണ്ടിലേക്ക് പലിശ മാറ്റും. അക്കൗണ്ട് ഉടമയുടെ മരണത്തിന് ശേഷം സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കാണ് ലഭിക്കുക.
എവിടെ നിക്ഷേപിക്കാം
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ചെന്ന് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ അംഗമാകാം. അഞ്ച് വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ കാലാവധി. മൂന്ന് വര്‍ഷം കൂട്ടി കാലാവധി നീട്ടി നിക്ഷേപിക്കാം. ഇതിന് കാലാവധി എത്തുന്നതിന് കാലാവധി എത്തുമ്പോഴുള്ള പലിശയാണ് നൽകുക. ആദായ നികുതി നിയമ പ്രകാരം നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ നികുതി ഇളവുണ്ട്. അതേസമയം പലിശ വരുമാനം 50,000 രൂപയിൽ കൂടുതലായാൽ 10 ശതമാനം ടിഡിഎസ് ഈടാക്കും.
നേരത്തെയുള്ള പിൻവലിക്കൽ
അക്കൗണ്ട് ആരംഭിച്ച് ഒരു വർഷം മുൻപ് പിൻവലിക്കുന്നവർ സീനിയർ സിറ്റിസൺ സേവിംഗ്സ് സകീമിൽ ചേരാതിരിക്കുന്നതാണ് ബുദ്ധി. ഇത്തരം പിൻവലിക്കലുകൾക്ക് പലിശ ഒന്നും ലഭിക്കില്ല. അനുവദിച്ച പലിശ കുറച്ച ശേഷമാണ് തുക അനുവദിക്കുക. ഒരു വര്‍ഷം പൂര്‍ത്തിയാക്കി നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മുതലില്‍ നിന്ന് 1.5 ശതമാനം കുറച്ചാണ് അനുവദിക്കുക. രണ്ട് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയിലുള്ള കാലവധിയിൽ പിൻവലിക്കുമ്പോൾ 1 ശതമാനം തുക കിഴിക്കും.
കാൽക്കുലേറ്റർ
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ പരമാവധി നിക്ഷേപായ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസത്തിൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 7.4 ശതമാനം വാർഷിക പലിശ നിരക്കിൽ അഞ്ച് വര്‍ഷത്തേക്കുള്ള പലിശ 5,55,000 രൂപയാണ്. മാസത്തില്‍ 9,250 രൂപ വരും. 10 ലക്ഷം രൂപ നിക്ഷേപിച്ചയാള്‍ക്ക് ലഭിക്കുന്ന ആകെ പലിശ 3.5 ലക്ഷമാണ്. മാസത്തിലിത് 6,166 രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
