വിരമിച്ച ശേഷം മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം ഉറപ്പാക്കുനന്തിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ സ്കീമുകളിലൊന്നാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. 0% റിസ്കുള്ള ഒരു ഡെപ്പോസിറ്റ് സ്കീമാണിത്. ഈ സ്കീമിൽ പ്രായമായവർക്ക് ഒറ്റത്തവണയായി നിക്ഷേപം നടത്താം. ഈ പദ്ധതിയിൽ നിന്ന് പലിശയായി 12 ലക്ഷം രൂപയിലധികം സമ്പാദിക്കാം.
ലാഭിച്ചുകൊണ്ട് സമ്പാദിക്കാം; ഈ 6 നിയമങ്ങൾ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും...
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഒരു നിക്ഷേപ പദ്ധതിയാണ്. ഇതിൽ 5 വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നു. മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിൽ 30,00,000 രൂപ വരെ നിക്ഷേപിക്കാം, അതേസമയം ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്. നിലവിൽ ഈ സ്കീം 8.2% നിരക്കിൽ പലിശ ലഭിക്കുന്നു.

പലിശയായി 12 ലക്ഷം എങ്ങനെ നേടാം
ഈ സ്കീമിൽ നിങ്ങൾക്ക് പരമാവധി 30,00,000 രൂപ നിക്ഷേപിക്കാം. ഈ തുക നിക്ഷേപിച്ചാൽ, 5 വർഷത്തിനുള്ളിൽ 8.2% നിരക്കിൽ പലിശയായി 12,30,000 രൂപ ലഭിക്കും. ഓരോ പാദത്തിലും 61,500 രൂപ പലിശയായി ക്രെഡിറ്റ് ചെയ്യും. ഈ രീതിയിൽ, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് മെച്യൂരിറ്റി തുകയായി ആകെ 42,30,000 രൂപ ലഭിക്കും.
ഈ പദ്ധതി ആദായ നികുതി ആനുകൂല്യങ്ങളും ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ നൽകുന്നു. മൊത്തം വരുമാനത്തിൽ നിന്ന് 1.5 ലക്ഷം രൂപ ക്ലെയിം ചെയ്യാം.
ഇവിടെ നിക്ഷേപിച്ചാൽ 9% വരെ പലിശ ഉറപ്പാണ്; ഈ 5 ബാങ്കുകൾ എഫ്.ഡി നിരക്ക് ഉയർത്തി
ആർക്കൊക്കെ നിക്ഷേപിക്കാം
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും നിക്ഷേപിക്കാം. വിആർഎസ് എടുക്കുന്ന സിവിൽ മേഖലയിലെ സർക്കാർ ജീവനക്കാർക്കും പ്രതിരോധമേഖലയിൽ നിന്ന് വിരമിക്കുന്നവർക്കും ചില നിബന്ധനകളോടെ പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.
5 വർഷത്തിനു ശേഷവും സ്കീമിന്റെ ആനുകൂല്യങ്ങൾ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിക്ഷേപ തുകയുടെ കാലാവധി പൂർത്തിയാകുമ്പോൾ, അക്കൗണ്ട് കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. കാലാവധി പൂർത്തിയായി 1 വർഷത്തിനുള്ളിൽ നീട്ടാവുന്നതാണ്. ഇങ്ങനെ നീട്ടിയ അക്കൗണ്ടിന് കാലാവധി പൂർത്തിയാകുന്ന തീയതിയിൽ ബാധകമായ നിരക്കിൽ പലിശ ലഭിക്കും.
എങ്ങനെ നിക്ഷേപിക്കാം
ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ എത്തി സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ (എസ്‌സിഎസ്എസ്) നിക്ഷേപം നടത്തുന്നതിന് അക്കൗണ്ട് തുറക്കാം. ഒറ്റയ്ക്കോ ഭാര്യയുമായി ചേർന്ന് ജോയിന്റ് അക്കൗണ്ടായോ തുറക്കാം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
