സാമ്പത്തികമായി സുരക്ഷിതത്വം ആഗ്രഹിക്കുന്നവർക്ക് മികച്ച നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. റിട്ടയർമെന്റ് വ്യക്തികൾക്കും ജീവിത സുരക്ഷിതമാക്കാനുള്ള സ്കീമുകൾ ഇക്കൂട്ടത്തിലുണ്ട്. വിരമിക്കൽ ജീവിതം മുന്നിൽ കണ്ട് വളരെ നേരത്തെ നിക്ഷേപ പദ്ധതികളിൽ ചേർന്നാൽ നല്ലൊരു തുക പെൻഷനായി നേടാനാകും. അതിനു കഴിയാത്തവർക്ക് ചില ഒറ്റത്തവണ നിക്ഷേപ പദ്ധതികളിലൂടെ റിയട്ടർമെന്റ് ജീവിതം ശോഭനമാക്കാം.
മുതിർന്ന പൗരന്മാർക്ക് ഒറ്റത്തവണ നിക്ഷേപത്തിലൂടെ പലിശയിനത്തിൽ വരുമാനം ലഭിക്കുന്ന പോസ്റ്റ് ഓഫീസിന്റെ ഒരു പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം അക്കൗണ്ട് (എസ്‌സിഎസ്എസ്). ഈ പദ്ധതിയിൽ മൂന്നു മാസം കൂടുമ്പോൾ പലിശയിനത്തിൽ നല്ലൊരു തുക കയ്യിൽ കിട്ടും. പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപ തുകയും കിട്ടും.

മുതിർന്ന പൗരന്മാർക്ക് വരുമാനം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് സിറ്റിസൺസ് സേവിങ്സ് സ്കീം അക്കൗണ്ട്. 1000 രൂപയാണ് നിക്ഷേപിക്കുന്നതിനുള്ള കുറഞ്ഞ തുക. പരമാവധി 30 ലക്ഷം രൂപവരെ നിക്ഷേപിക്കാം. ഈ സ്കീമിൽ പോസ്റ്റ് ഓഫീസ് 8.2 ശതമാനം വാർഷിക പലിശ നൽകുന്നുണ്ട്. ഒന്നര ലക്ഷം വരെ ഒരു സാമ്പത്തികവർഷത്തിൽ നിക്ഷേപിക്കുന്നവർക്ക് സെഷൻ 80 സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
വെറുതെ ഇരുന്ന് പണമുണ്ടാക്കാം, ഒറ്റത്തവണയായി ഈ തുക നിക്ഷേപിക്കു, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
60 വയസ്സിന് മുകളിലുള്ള വ്യക്തി, 55 വയസ്സിന് മുകളിലുള്ള, 60 വയസ്സിന് താഴെയുള്ള വിരമിച്ച സിവിലിയൻ ജീവനക്കാരൻ, 50 വയസ്സിന് മുകളിലുള്ള, 60 വയസ്സിന് താഴെയുള്ള വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥൻ എന്നിവർക്ക് ഒരു എസ്‌സിഎസ്എസ് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. മൂന്നു മാസം കൂടുമ്പോഴാണ് പലിശ ലഭിക്കുക. നിക്ഷേപ കാലാവധി പൂർത്തിയായാലും പദ്ധതി മൂന്നു വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം നിക്ഷേപിച്ചാൽ എത്ര കിട്ടും?
ഈ സ്കീമിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ത്രൈമാസ പലിശ 10,250 രൂപ അല്ലെങ്കിൽ പ്രതിവർഷം 41,000 രൂപ ലഭിക്കും, കൂടാതെ നിക്ഷേപ തുക 7,05,000 രൂപയും ആയിരിക്കും. 10 ലക്ഷം നിക്ഷേപിച്ചാൽ മൂന്നു മാസം കൂടുമ്പോൾ 20500 അല്ലെങ്കിൽ ഒരു വർഷം 82000 രൂപ പലിശയായി ലഭിക്കും. നിക്ഷേപ തുക 14,10,000 രൂപയാണ്.
ഭാരത് ഇലക്ട്രോണിക്സ് Vs ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഏത് ഓഹരി വാങ്ങുന്നതാണ് കൂടുതൽ ലാഭം, വിശദാംശങ്ങൾ അറിയാം
ഒരാൾ ഈ സ്കീമിൽ 15 ലക്ഷം നിക്ഷേപിക്കുകയാണെങ്കിൽ, ത്രൈമാസ പെൻഷനായി 30,750 രൂപയും ഒരു വർഷത്തിൽ 1,23,000 രൂപയും കിട്ടും. നിക്ഷേപ തുക 21,15,000 ആയിരിക്കും. 20 ലക്ഷം നിക്ഷേപിച്ചാൽ മൂന്നു മാസം കൂടുമ്പോൾ പലിശയിനത്തിൽ 41,000 രൂപയും ഒരു വർഷത്തിൽ 1,64,000 രൂപയും ലഭിക്കും. നിക്ഷേപ തുകയായി 28,20,000 രൂപ കയ്യിൽ കിട്ടും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications