പ്രായമാകുമ്പോൾ ഏറ്റവും കൂടുതൽ ചെലവ് വരുന്നത് ആരോഗ്യ സംരക്ഷണത്തിനാണ്. രാജ്യത്ത് ആരോഗ്യ പണപ്പെരുപ്പം വർധിക്കുന്നത് ശരവേഗത്തിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന ആരോഗ്യ പണപ്പെരുപ്പുള്ള ഇന്ത്യയിൽ 14 ശതമാനമാണ് നിലവിലെ നിരക്ക്. ആരോഗ്യ ചെലവുകൾ നേരിടാനുള്ള ഏറ്റവും അനുയോജ്യമായ പദ്ധതി ആരോഗ്യ ഇൻഷുറൻസ് പോളിസികകൾ തിരഞ്ഞെടുക്കുക എന്നതാണ്. സമ്പാദ്യത്തിൽ നിന്ന് ആരോഗ്യ ചെലവുകൾ അടയ്ക്കാൻ തീരുമാനിക്കുമ്പോൾ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചെലവായി പോകും. ഇത് സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമായേക്കാം.
പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾക്ക് ദീർഘകാല പരിചരണം ആവശ്യമായി വരുമെങ്കില ും ചെലവ് കുറവായിരിക്കും. എന്നാൽ ക്യാൻസർ പോലുള്ള ദീർഘനാളത്തെ ആശുപത്രിവാസവും പരിചരണവും ആവശ്യമായ രോഗങ്ങൾ പിടിപെടുകയാണെങ്കിൽ ചെലവ് സമ്പാദ്യത്തേക്കാൾ മുകളിലെത്താം. ഇവിടെയാണ് ആരോഗ്യ ഇൻഷൂറൻസിന്റെ സഹായം ലഭിക്കുന്നത്.
ഇന്ന് വിപണിയിൽ നിരവധി ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ലഭിക്കുന്നുണ്ട്. പ്രായമായ ഘട്ടത്തിൽ ഉയർന്ന പ്രീമിയം വരുന്ന ഇവ വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ കേന്ദ്ര സർക്കാർ മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച പോളിസികളുടെ ഭാഗമാകാം. 5 സർക്കാർ പോളിസികളെ പരിചയപ്പെടാം.

ദേശീയ വരിഷ്ഠ മെഡിക്ലെയിം പോളിസി
60 വയസ് മുതൽ 80 വയസ് വരെ പ്രായമുള്ളവർക്ക് ദേശീയ വരിഷ്ഠ മെഡിക്ലെയിം പോളിസിയുടെ ഭാഗമാകാം. വരിക്കാരന് 90 വയസാകുന്നത് വരെ പോളിസി വർഷം തോറും പുതുക്കാം. കാൻസർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഹാർട്ട് സ്ട്രോക്ക് തുടങ്ങിയ എട്ട് പ്രത്യേക രോഗങ്ങൾ, മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ, കൺസൾട്ടേഷൻ തുടങ്ങിയവയ്ക്ക് പോളിസി പരിരക്ഷിക്കുന്നു.
സാധാരണ രോഗങ്ങൾക്കും ആശുപത്രിവാസത്തിനും വരിക്കാരന് ഒരു ലക്ഷം രൂപ വരെ ഇൻഷൂറൻസ് ലഭിക്കും. ഗുരുതര രോഗത്തിന് രണ്ടുലക്ഷം രൂപയുടെതാണ് പരിരക്ഷ. ആദായനികുതി നിയമത്തിന്റെ 80ഡി പ്രകാരം 15,000 രൂപ വരെയുള്ള നികുതി ആനുകൂല്യങ്ങളും പോളിസി വാഗ്ദാനം ചെയ്യുന്നു.
ഹെൽത്ത് ഓഫ് പ്രിവിലേജ്ഡ് എൽഡേഴ്‌സ് (ഹോപ്പ്)
60 വയസിന് മുകളിലുള്ളവർക്ക് നിർദ്ദിഷ്ട രോഗങ്ങൾക്ക് ഇത് ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുന്ന പോളിസിയാണ് ഹെൽത്ത് ഓഫ് പ്രിവിലേജ്ഡ് എൽഡേഴ്‌സ്. ക്ലെയിം തുകയുടെ 20 ശതമാനം കോ-പേയ്‌മെന്റ് എന്ന തരത്തിലാണ് പോളിസി പ്രവർത്തിക്കുന്നത്. സ്വമേധയാ കോ-പേയ്‌മെന്റ് തിരഞ്ഞെടുക്കുമ്പോൾ പ്രീമിയങ്ങളിൽ കിഴിവുകൾ ലഭിക്കും.
അലോപ്പതി കൂടാതെ ഹോമിയോപ്പതി, ആയുർവേദം, യോഗ, ന്യൂറോപ്പതി, യുനാനി തുടങ്ങിയ എല്ലാ ചികിത്സകളും ഉൾപ്പെടുന്നതാണ് ഹെൽത്ത് ഓഫ് പ്രിവിലേജ്ഡ് എൽഡേഴ്‌സ് പോളിസി. സൂം കോളുകൾ വഴിയോ ഗൂഗിൾ മീറ്റുകൾ വഴിയോ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷനും ഇതിലൂടെ ലഭിക്കും.
യുണൈറ്റഡ് ഇന്ത്യ ഹെൽത്ത് കെയർ ഇൻഷുറൻസ്
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് വാഗ്ദാനം ചെയ്യുന്ന ആരോഗ്യ ഇൻഷൂറൻസാണ് യുണൈറ്റഡ് ഇന്ത്യ ഹെൽത്ത് കെയർ ഇൻഷുറൻസ് . 61 വയസ് മുതൽ 80വയസ് വരെ പ്രായമുള്ളവർക്ക് പോളിസിക്ക് അപേക്ഷിക്കാം. 1 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. 24 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താലുള്ള ചെലവുകൾ ഇൻഷൂറൻസിലൂടെ ലഭിക്കും.
ന്യൂ ഇന്ത്യ അഷ്വറൻസ് മെഡിക്ലെയിം പോളിസി
60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് മെഡിക്ലെയിം പോളിസി തിരഞ്ഞെടുക്കാം. പങ്കാളിയെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് 10 ശതമാനം ഫാമിലി ഡിസ്‌കൗണ്ട് ലഭിക്കും. ആയുർവേദ, യുനാനി, ഹോമിയോപ്പതി ചികിത്സകൾക്ക് ഒരു ലക്ഷം മുതൽ 1.5 ലക്ഷം രൂപ വരെ പരിരക്ഷ നൽകും. 18 മാസത്തെ ഇൻഷുറൻസിന് ശേഷം മാത്രമേ പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ മുൻകാല രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കുകയുള്ളൂ.
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ)
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന വഴി രാജ്യത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാവർക്കും ലഭിക്കുന്ന ആരോഗ്യ പരിരക്ഷയാണിത്. പൊതു-സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഇടപാടുകൾ പണരഹിതമാണ്. മൂന്ന് ദിവസത്തെ പ്രീ-ഹോസ്പിറ്റലൈസേഷനും 15 ദിവസത്തെ പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവും ഇൻഷൂറൻസിൽ ലഭിക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications