മുതിർന്ന പൗരൻമാർക്ക് പ്രത്യേക നിക്ഷേപ പദ്ധതികൾ വിവിധ ബാങ്കുകൾ അവതരിപ്പിക്കാറുണ്ട്. പൊതുവേ സ്ഥിരനിക്ഷേപങ്ങളിൽ മുതിർന്ന പൗരൻമാർക്ക് പലിശ നിരക്ക് കൂടുതലായിരിക്കും, അതിനാൽ ഇത്തരം പ്രത്യേക പദ്ധതികൾക്കും ഉയർന്ന പലിശ പ്രതീക്ഷിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്കായി വിവിധ സേവിംഗ്‌സ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. അതിൽ പ്രധാനപ്പെട്ട പദ്ധതിയാണ് അമൃത് വൃഷ്ടി എഫ്.ഡി.
444 ദിവസത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന പ്രത്യേക എഫ്.ഡിയാണ് ഇത്. ഇതിനു പുറമേ 1 വർഷം, 3 വർഷം, 5 വർഷം, 10 വർഷം വരെയുള്ള സാധാരണ എഫ്‌ഡി സ്കീമുകളും ഉണ്ട്. എസ്ബിഐ അമൃത് വൃഷ്ടി സ്കീമിന് ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല സാധാരണ എഫ്.ഡികൾക്ക് 7.30% വരെ പലിശയും നൽകുന്നുണ്ട്.
ഇവിടെ 10 വർഷത്തെ സാധാരണ എഫ്‌ഡി സ്കീമിൽ ഒരു മുതിർന്ന പൗരന് എത്ര രൂപ വരെ സമ്പാദിക്കാം? 10 വർഷത്തെ എഫ്‌ഡി സ്കീമിൽ മുതിർന്ന പൗരന്മാർക്ക് എസ്‌ബിഐ 7.30 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. അങ്ങനെയെങ്കിൽ 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം, 20 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ എത്ര രൂപ നേടാം എന്ന് പരിശോധിക്കാം;
എസ്‌ബിഐ എഫ്‌ഡിയിൽ 50 ലക്ഷം നിക്ഷേപിക്കുമ്പോൾ
10 വർഷത്തെ കാലാവധിൽ ഒരു മുതിർന്ന പൗരൻ എസ്‌ബിഐ എഫ്‌ഡിയിൽ 50 ലക്ഷം നിക്ഷേപിച്ചാൽ 7.3 ശതമാനം വാർഷിക പലിശ കണക്കാക്കിയാൽ ലഭിക്കുന്ന മൊത്തം പലിശ തുക 53,07,344 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 1,03,07,344 രൂപയായിരിക്കും.

എസ്ബിഐ എഫ്‌ഡിയിൽ 40 ലക്ഷം നിക്ഷേപിക്കുമ്പോൾ
7.3 ശതമാനം വാർഷിക പലിശ നിരക്കിൽ മുതിർന്ന പൗരന്മാർ 10 വർഷത്തെ എസ്ബിഐ എഫ്‌ഡിയിൽ 40 ലക്ഷം നിക്ഷേപിച്ചാൽ മൊത്തം പലിശ മാത്രം 42,45,875 രൂപ ലഭിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപകന് ലഭിക്കുന്ന ആകെ നേട്ടം 82,45,875 രൂപയാണ്. നിക്ഷേപത്തിൻ്റെ ഇരട്ടി നേട്ടമാണ് ലഭിക്കുന്നത്.
എസ്‌ബിഐ എഫ്‌ഡിയിൽ 30 ലക്ഷം നിക്ഷേപിക്കുമ്പോൾ
ഒരു മുതിർന്ന പൗരൻ 10 വർഷത്തെ എസ്ബിഐ എഫ്‌ഡിയിൽ 30 ലക്ഷം നിക്ഷേപിച്ചാൽ നിക്ഷേപം ഇരട്ടിയാവും. ഇവിടെ 7.3 ശതമാനം പലിശ കണക്കാക്കുമ്പോൾ 10 വർഷം കൊണ്ട് പലിശയിനത്തിൽ ലഭിക്കുന്ന മൊത്തം തുക 31,84,406 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 61,84,406 രൂപയാണ്.
എസ്‌ബിഐ എഫ്‌ഡിയിൽ 20 ലക്ഷം നിക്ഷേപിക്കുമ്പോൾ
മുതിർന്ന പൗരൻമാർ 10 വർഷത്തെ എസ്ബിഐ എഫ്‌ഡിയിൽ 20 ലക്ഷം നിക്ഷേപിച്ചാൽ നിക്ഷേപം ഇരട്ടിയാക്കാൻ കഴിയും. 10 വർഷത്തെ മൊത്തം കാലാവധിയിൽ 7.3 ശതമാനം വാർഷിക പലിശ കണക്കാക്കിയാൽ ലഭിക്കുന്ന മൊത്തം പലിശ 21,22,937 രൂപയാണ്. കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 41,22,937 രൂപയാണ്.
10 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കുമ്പോൾ മുതിർന്ന പൗരൻമാരൻമാരുടെ നിക്ഷേപങ്ങൾ ഇരട്ടിയായി വളരുകയാണ്. അതായത് 50 ലക്ഷത്തിൽ നിന്നും അത് 1 കോടിയായി വളരുന്നു. ഇതിലൂടെ വലിയ സാമ്പത്തിക ലക്ഷ്യമുള്ള മുതിർന്ന പൗരൻമാർക്ക് വലിയ നേട്ടമുണ്ടാക്കുന്നു. സാധാരണഗതിയിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോഴാണ് നിക്ഷേപം വളരുന്നതും ഉയർന്ന സമ്പാദ്യം ലഭിക്കുകയും ചെയ്യുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications