കേന്ദ്ര ബജറ്റില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി വര്‍ധിപ്പിച്ചത് മുതിര്‍ന്ന പൗരന്മാര്ക്ക് ഗുണകരമാകുന്ന കാര്യമാണ്. 5 വര്‍ഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നിടത്ത് 30 ലക്ഷമാക്കിയാണ് നിക്ഷേപ പരിധി ഉയര്‍ത്തിയത്.
പരിധി ഉയര്‍ത്തിയതിന് പിന്നാലെ ബാങ്കുകള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ബന്‍ഡന്‍ ബാങ്കും ജന സ്മോള്‍ ഫിനാന്‍സ് ബാങ്കുമാണ് പലിശ നിരക്കുയര്‍ത്തിയത്. പുതിയ നിരക്ക് വര്‍ധനവ് പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കും.
ബന്‍ഡന്‍ ബാങ്ക് സ്ഥിര നിക്ഷേപം
ബന്‍ഡന്‍ ബാങ്ക് 2 കേടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 50 അടിസ്ഥാന നിരക്കിന്റെ വര്‍ധനവാണ് നടത്തിയത്. ഫെബ്രുവരി 6 മുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. 600 ദിവസ കാലയളവിലേക്കാണ് ബന്‍ഡന്‍ ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നത്.
8.50 ശതമാനം പലിശ 600 ദിവസത്തേക്ക് ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 8 ശതമാനവും പലിശ നേടാം. 601 ദിവസം മുതല്‍ 5 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശയും ബന്‍ഡന്‍ ബാങ്കില്‍ നിന്ന് ലഭിക്കും.
പലിശ നിരക്ക്
ബന്‍ഡന്‍ ബാങ്കില്‍ 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3.75 ശതമാനം മുതല്‍ 6.35 ശതമാനം പലിശ ലഭിക്കും. 15 ദിവസം മുതല്‍ 30 ദിവസത്തേക്ക് 3.75 ശതമാനം പലിശ ലഭിക്കും. 31 ദിവസം മുതല്‍ 2 മാസത്തില്‍ കുറവ് കാലവധിയില്‍ 3.75 ശതമാനം പലിശയും 2 മാസം മുതല്‍ 1 വര്‍ഷത്തേക്ക് 5.25 ശതമാനം പലിശയും ലഭിക്കും.
1 വര്‍ഷം വരെ സാധാരണ നിക്ഷേപങ്ങളേക്കാള്‍ 0.75 ശതമാനം അധിക പലിശ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. ശേഷം 0.50 ശതമാനം നിരക്കിലാണ് മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നത്. 1 വര്‍ഷം മുതല്‍ 599 ദിവസത്തേക്ക് 7.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. 10 വര്‍ഷത്തേക്ക് 6.35 ശതമാനം പലിശയാണ് ലഭിക്കുന്നത്.
ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ജന സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പലിശ നിരക്ക് വര്‍ധനവും ഫെബ്രുവരി 6 മുതല്‍ നിലവില്‍ വന്നു. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 8.80 ശതമാനം പലിശ നല്കുന്നു. സാധാരണ നിക്ഷേപകര്‍ക്ക് 8.10 ശതമാനം പലിശയാണ് ലഭിക്കുക.
1-2 വര്‍ഷത്തേക്ക് 8.20 ശതമാനം പലിശയും 3-5 വര്‍ഷത്തേക്ക് 8.05 ശതമാനം പലിശയും മുതിര്‍ന്ന പൗരനമാര്‍ക്ക് ലഭിക്കും. 5 വര്‍ഷത്തേക്ക് 7.95 ശതമാനം പലിശയും ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്നു.
മറ്റു പലിശ നിരക്ക്
ജന സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരമാര്‍ക്ക് 4.45 ശതമാനം മുതല്‍ 6.70 ശതമാനം പലിശ ലഭിക്കുന്നു. 15-60 ദിവസത്തക്ക് 4.95 ശതമാനം ലിശ നേടാം. 61-90 ദിവസത്തേക്ക് 5.95 ശതമാനം പലിശയും 91-180 ദിവസത്തേക്ക് 6.20 ശതമാനം പലിശയും 364 ദിവസത്തേക്ക് 7.70 ശതമാനം പലിശയും ലഭിക്കും.
1 വര്‍ഷത്തേക്ക് 7.95 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത്. 10 വര്‍ഷത്തേക്ക് 6.70 ശതമാനമാണ് പലിശ. സാധാരണ നിക്ഷേപങ്ങളേക്കാള്‍ 0.70 ശതമാനം അധിക നിരക്കാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്



Click it and Unblock the Notifications