നിക്ഷേപ പലിശ നിരക്ക് താഴേക്ക് എന്ന വാർത്ത വരുമ്പോഴും നിക്ഷേപ പലിശ നിരക്കുയർത്തുകയാണ് ബാങ്കുകൾ. ജൂൺ മാസത്തിൽ മാത്രം 2 ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് പുതുക്കി. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഇക്കൂട്ടത്തിലുള്ള ബാങ്കുകൾ. ഇക്വിറ്റിസ് സ്മോൾ ഫിനാൻസ് ബാങ്കിൻെറ നിരക്കുകൾ 9 ശതമാനത്തിലേക്ക് ഉയർന്നു. മുതിർന്ന പൗരന്മാർക്കാണ് 9 ശതമാനം പലിശ ലഭിക്കുക.
ഇക്വിറ്റാസ് പലിശ നിരക്ക്
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകൾ ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നു. 2 കോടി രൂപയിൽ താഴെയുള്ള 444 ദിവസത്തെ നിക്ഷേപത്തിന് 8.5 ശതമാനം പലിശയാണ് പുതിയ നിരക്ക് വർധനവ് പ്രകാരം ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് പ്രകാരം 9 ശതമാനം പലിശ ലഭിക്കും. ആഭ്യന്തര, എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ഈ പലിശ നിരക്ക് ബാധകമാണ്.
7 ദിവസം മുതൽ 10 വർഷത്തേക്ക് 3.5 ശതമാനം മുതൽ 8.50 ശതമാനം വരെ പലിശ ബാങ്ക് നൽകുന്നു. 1 വർഷം മുതൽ 18 മാസം വരെ 8.20 ശതമാനം പലിശ ലഭിക്കും. 888 ദിവസത്തെ കാലാവധിയിൽ 8.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാരുടെ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 9 ശതമാനം വരെ പലിശ ലഭിക്കും.

ഇൻഡസ്ഇൻഡ് ബാങ്ക്
2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് 35 അടിസ്ഥാന നിരക്കാണ് പലിശ നിരക്കുയർത്തിയത്. പുതുക്കിയ നിരക്കുകൾ ജൂൺ 2 മുതൽ നിലവിൽ വന്നു. 1 വർഷം മുതൽ 2 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് റെഗുലർ നിക്ഷേപകർക്ക് 7.75 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ ലഭിക്കും. ബാങ്ക് നൽകുന്ന ഉയർന്ന പലിശ നിരക്കാണിത്.
2 വർഷം മുതൽ 3 വർഷം 3 മാസ കാലയളവിലേക്ക് ഇൻഡസ്ഇൻഡ് ബാങ്ക് 7.50 ശതമാനം പലിശ സാധാരണ നിക്ഷേപകർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശ ലഭിക്കും. 61 മാസത്തിന് മുകളിൽ 10 വർഷം വരെ നിക്ഷേപകർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും ലഭിക്കും.
അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക് പലിശ നിരക്കിൽ 25 അടിസ്ഥാന നിരക്ക് കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. 2 വർഷത്തിന് മുകളിൽ 3 വർഷം 3 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കും വർഷം 3 മാസം മുതൽ 61 മാസത്തിൽ താഴെ കാലയളവിലുള്ള നിക്ഷേപങ്ങൾക്കും നൽകിയരുന്ന 7.75 ശതമാനം പലിശ 7.50 ശതമാനമാക്കി കുറച്ചു.
സുരക്ഷിതത്വം
രണ്ട് ബാങ്കുകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ വരുന്ന ഷെഡ്യൂൾഡ് ബാങ്കുകളാണ്. അതിനാൽ തന്നെ നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കും. ഷെഡ്യൂൾഡ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് ലഭിക്കും. 5 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ ഇൻഷൂറൻസ് ലഭിക്കും. ബാങ്ക് തകർന്നാലും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം തിരികെ ലഭിക്കും. നിക്ഷേപവും പലിശയും അടക്കമാണ് 5 ലക്ഷം രൂപ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications