ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധനവ് അവസാനിക്കാനിരിക്കുകയാണ്. ചില ബാങ്കുകള്‍ ഇതിനോടകം തന്നെ പലിശ നിരക്കുകള്‍ കുറച്ചു കൊണ്ടുവരികയാണ്. പലിശ നിരക്കുകള്‍ കുറയുന്നത് പ്രധാനമായും ബാധിക്കുന്നത് സ്ഥിര നിക്ഷേപത്തെ കൂടുതലായി ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാരാണ്. റിസ്ക് കുറവാണെന്നതിനാലും മികച്ച പലിശ നിരക്ക് ലഭിക്കുന്നതിനാലും 60 കഴിഞ്ഞവരുടെ ഇഷ്ട നിക്ഷേപമായി സ്ഥിര നിക്ഷേപം മാറിയിട്ടുണ്ട്.
പലിശ നിരക്ക് കുറയാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നല്കുന്ന ബാങ്കുകളേതെല്ലാമാണെന്ന് അറിയേണ്ടതുണ്ട്. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് പരിശോധിച്ചാല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനത്തിന് മുകളില്‍ പലിശ നല്കുന്ന ബാങ്കുകളുണ്ട്. 3 വര്‍ഷ കാലയളവിലാണ് ബാങ്കുകള്‍ മികച്ച പലിശ നല്‍കുന്നത്. 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നല്കുന്ന ബാങ്കുകളെ പരിശോധിക്കാം.

ഡിസിബി ബാങ്ക്
മുബൈ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക് 25 മാസം മുതല്‍ 35 മാസത്തില്‍ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8.35 ശതമാനം പലിശ നല്‍കുന്നുണ്ട്. 37 മാസം കാലാവധിയെത്തുന്ന സ്ഥിര നിക്ഷേപങ്ങളാണെങ്കില്‍ 8.50 ശതമാനം പലിശയാണ് ഡിസിബി ബാങ്ക് നല്‍കുന്നത്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ 8 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത് 33 മാസം മുതല്‍ 39 മാസത്തേക്കാണ്. 19 മാസം മുതല്‍ 24 മാസത്തേക്കുള്ള കാലാവധിയില്‍ ബാങ്ക് 8.25 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്നു.
യെസ് ബാങ്ക്
36 മാസം മുതല്‍ 60 മാസ കാലയളവില്‍ 8 ശതമാനം പലിശയാണ് യെസ് ബാങ്ക് നല്‍കുന്നത്. 18 മാസം മുതല്‍ 24 മാസത്തില്‍ താഴെയുള്ള കാലയളവില്‍ 8.25 ശതമാനം പലിശ യെസ് ബാങ്ക് നല്കുന്നു. 1 വർഷം മുതൽ 18 മാസത്തിൽ താഴെയുള്ള കാലാവധിയിൽ 8 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
ബന്‍ഡന്‍ ബാങ്ക്
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബന്‍ഡന്‍ ബാങ്ക് 7.75 ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 8.35 ശതമാനത്തിന്റെ ഉയര്‍ന്ന നിരക്ക് ബാങ്കില്‍ നിന്ന് നേടാം. 500 ദിവസ (ഒരു വര്‍ഷം നാല് മാസം 12 ദിവസം) കാലാവധിയിലാണ് 8.35 ശതമാനം പലിശ നിരക്ക് ലഭിക്കുന്നത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില് 751 ദിവസം മുതല്‍ 1095 ദിവസത്തേക്ക് (3 വര്‍ഷം) 7.75 ശതമാനം പലിശ ലഭിക്കും. 551 ദിവസം മുതൽ 3 വർഷത്തേക്കും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 7.75 ശതമാനം പലിസ നൽകുന്നുണ്ട്. 1 വർഷം 1 ദിവസം മുതൽ 550 ദിവസ കാലാവധിയിലേക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 8 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് നൽകുന്നുണ്ട്.
നികുതി
മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നികുതിയാണ്. സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 50,000 രൂപയില്‍ കൂടുതലായാല്‍ ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതി കുറയ്ക്കും. 10 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന്റെ ടിഡിഎസ് നിരക്ക്. പാന്‍ കാര്‍ഡ് സമര്‍പ്പിച്ചില്ലെങ്കില്‍ 20 ശതമാനം ടിഡിഎസ് ഈടാക്കും.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച് ടിഡിഎസ് തിരികെ വാങ്ങാം. സ്ഥിര നിക്ഷേപമിട്ട വ്യക്തിയുടെ വാര്‍ഷിക വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 15 എച്ച് ഫോം നല്കി ടിഡിഎസ് ഒഴിവാക്കാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications