മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് പൊതുവെ താൽപര്യം ഡെബ്റ്റ് നിക്ഷേപങ്ങളോടാണ്. ഉയർന്ന സുരക്ഷിതത്വമുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണനയുണ്ട്. ബാങ്കുകളിൽ 0.50 ശതമാനത്തിന്റെ ഉയർന്ന പലിശ നിരക്ക് മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് നൽകുമ്പോൾ പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ലഘു സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നു.
2024 ജനുവരി-മാർച്ച് പാദത്തിലെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ കേന്ദ്രം കഴിഞ്ഞ ദിവസം പരിഷ്കരിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്കുകൾ പരിഷ്കരിച്ചില്ലെങ്കിലും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മത്സരാത്മക പലിശ നിരക്ക് തന്നെ ഇവ നൽകുന്നുണ്ട്. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം പലിശ നിരക്കും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും തമ്മിലുള്ള താരതമ്യംനേക്കാം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് വേണ്ടിയുള്ള പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. 8.2 ശതമാനം പലിശ നിരക്ക് പദ്ധതിക്ക് ലഭിക്കും. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ മുതൽ മൂന്ന് മാസത്തിനുള്ളിൽ നിക്ഷേപിക്കാം. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നിക്ഷേപം. 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.

സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിക്ക് കീഴിൽ ത്രൈമാസത്തിൽ ഉറപ്പുള്ള പലിശ വരുമാനം സ്കീം ഉറപ്പ് നൽകുന്നു. നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8.2 ശതമാനം പലിശ നൽകുന്നതെങ്കിലും നേരത്തെ 9.3 ശതമാനം പലിശ നൽകിയിരുന്നു. പദ്ധതിയുടെ നിക്ഷേപ കാലാവധി 5 വർഷമാണ്. 3 വർഷത്തേക്ക് കാലാവധി കൂടി നൽകും. പ്രതിവർഷം പലിശ തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ നിക്ഷേപത്തിൽ നിന്ന് ടിഡിഎസ് കുറയ്ക്കും.
ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്
ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ അവലോകനം ചെയ്യുമ്പോൾ പൊതുമേഖലാ ബാങ്കുകൾ ഒന്നും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പലിശയെ മറികടക്കുന്നില്ല. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് 7.90 ശതമാനം പലിശ നൽകുന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ 7.75 ശതമാനം പലിശ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര 7.50%, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 7.65%, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 7.60%, യൂക്കോ ബാങ്ക് 7.55 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. 5 വർഷ കാലാവധിയിലല്ല ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നത് എന്നതാണ് ശ്രദ്ധേയം.
ഉയർന്ന പലിശ നൽകുന്ന ബാങ്കുകൾ
സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളുമാണ് ഉയർന്ന പലിശ നൽകുന്നത്. ഡിസിബി ബാങ്ക് 8.60 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. ബന്ധൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 8.35 ശതമാനവും ആർബിഎൽ ബാങ്ക് 8.50 ശതമാനവും പലിശ നൽകുന്നു. ഇൻഡസ്ഇൻഡ് ബാങ്ക് 8.25 ശതമാനവും ഡിബിഎസ് ബാങ്ക്, ഫെഡറൽ ബാങ്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കരൂർ വൈശ്യ ബാങ്ക് എന്നിവ മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശയും നൽകും.
മുതിർന്ന പൗരന്മാർക്ക് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് 9.21 ശതമാനവും നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് 9.25 ശതമാനവും പലിശ നൽകും. ജന സ്മോൾ ഫിനാൻസ് ബാങ്ക് , ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ 9 ശതമാനം പലിശ നൽകും.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ 9.10 ശതമാനം പലിശയും യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 9.50 ശതമാനവും പലിശയും നൽകും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications